കേരളത്തില്‍ ചൊവ്വാഴ്ച കനത്ത മഴയ്ക്ക് സാധ്യത.. മുന്നറിയിപ്പ്.. 4 വരെ അതിശക്തമായ മഴ
സംസ്ഥാനത്ത് ചൊവ്വാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാലാം തിയതി വരെ മഴ തുടരുമെന്നും തുലാവർഷം 15 നുശേഷം എത്തുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.അറബിക്കടലിനും മാലിദ്വീപിനും സമീപത്ത് 6ാം തിയ്യതിയോടെ ന്യൂനമർദ്ദം രൂപപ്പെടുവാൻ സാധ്യതയുണ്ട്.

ന്യൂനമർദ്ദം ശക്തി പ്രാപിച്ച് വടക്കു പടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങുമെന്നും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ആറു മുതൽ അറബിക്കടലിൽ മത്സ്യബന്ധനത്തിനു പോകരുതെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
നിലവിൽ കടലിൽ മത്സ്യബന്ധനത്തിന് ഏർപ്പെട്ടിരിക്കുന്നവരോട് 5ാം തിയതിക്ക് മുൻപായി തീരത്തെത്തണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമായ മുന്നറിയിപ്പുകൾ നല്കുവാൻ ഫിഷറീസ് വകുപ്പ്, തീരദേശ പോലീസ്, മറൈൻ എൻഫോഴ്സ്മെന്റ്, ജില്ലാ ദുരന്ത നിവാരണ കേന്ദ്രം എന്നിവര്‍ക്ക് നിർദ്ദേശങ്ങൾ നല്കിയിട്ടുണ്ട്.
കടൽ ആംബുലൻസുകളും രക്ഷാബോട്ടുകളും തയ്യാറാക്കി നിർത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.. തുലാവർഷം എത്തുവാൻ വൈകുമെങ്കിലും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനപ്രകാരം 480 മില്ലീ മീറ്റർ മഴയാണ് തുലാവർഷത്തിൽ പ്രതീക്ഷിക്കുന്നത്












Click it and Unblock the Notifications