• search

പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു!! ആലുവ ഒറ്റപ്പെട്ടു!

  • By Desk
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    കനത്തമഴയെ തുടര്‍ന്ന് പെരിയാറില്‍ വെള്ളം കരകവിഞ്ഞ് ഒഴുകിയതോടെ ആലുവ വെള്ളത്തിനടിയിലായി. ആലുവയില്‍ മാത്രം ആയിരത്തോളം കുടുംബംങ്ങളാണ് വിവിധ ഇടങ്ങളിലായി കുടുങ്ങി കിടക്കുന്നത്. ആലുവ മണപ്പുറത്തോട് ചേര്‍ന്നിട്ടുള്ള ഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിരവധി പേര്‍ പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ ടെറസിന് മുകളില്‍ കഴിയുകയാണെങ്കിലും വെള്ളം ക്രമാധീതമായി ഉയരുന്നതിനാല്‍ പ്രദേശത്തേക്ക് എത്തിപ്പെടാന്‍ രക്ഷാസംഘത്തിന് സാധിക്കുന്നില്ല.

    rainaluva-1534396298.jpg

    പെരിയാറില്‍ ജലനിരപ്പ് ക്രമാധീതമായി ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. പുറത്തേക്കൊഴുകുന്ന ജലത്തിന്‍റെ ശക്തിയും ഏറികൊണ്ടിരിക്കുന്നു. മുതിരപ്പുഴ കമ്പനിപാടം എന്നിവിടങ്ങളിലെല്ലാം വീടുകള്‍ വെള്ളത്തിനടയിലാണ്. ജീവന്‍ കൈയ്യിലെടുത്ത് ആളുകള്‍ പലായനം ചെയ്യുന്ന കാഴ്ചയാണ് ഉള്ളത്. പ

    സേനാ വിഭാഗങ്ങള്‍ എല്ലാം രക്ഷാപ്രവര്‍ത്തനത്തിന് ഉണ്ടെങ്കിലും ബോട്ടുകളുടെ കുറവ് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഒറ്റപ്പെട്ട ഇടങ്ങളിലും ഉള്‍പ്രദേശങ്ങളിലും രക്ഷാസംഘത്തിന് എത്താന്‍ സാധിച്ചിട്ടില്ല.നാട്ടുകാര്‍ സ്വന്തം നിലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ടെങ്കിലും ഇതൊന്നും പോരാത്ത അവസ്ഥയാണ്.

    ആലുവ ബസ്റ്റാന്‍റ്, എരൂര്‍, കപ്പട്ടിക്കാവ്, കൊപ്പപറമ്പ്, വൈമിതി, കുന്നറ, പെരിയ കാട്, തെക്കുംഭാഗം, ഇരുമ്പനം, പാമ്പാടിത്താഴം, എന്നിവിടങ്ങളില്‍ നിരവധി കുടുംബങ്ങള്‍ വെള്ളക്കെട്ടില്‍ പെട്ട് കഷ്ടപ്പെടുകയാണ്. ഭാസ്കരന്‍ കോളനി കമ്മ്യൂണിറ്റി ഹാള്‍, എരൂര്‍ കെഎന്‍യുപി സ്കൂള്‍, ചൂരക്കാട് യുപി സ്കൂള്‍. എന്നിവിടങ്ങളില്‍ ദുരിതാശ്വാസ കാമ്പുകള്‍ തുറന്നിട്ടിുണ്ട്. അതേസമയം ദുരിതാശ്വാസ കാമ്പുകളില്‍ അടക്കം വെള്ളം കയറുന്ന അവസ്ഥയാണ് നിലവിലുള്ളത്.

    പത്തനംതിട്ടയ്ക്ക് പിന്നാലെ എറണാകുളവും വെള്ളത്തിനിടയിലാവുകയാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നഗരത്തില്‍ ഉള്‍പ്പെടെ വെള്ളം ഒഴുകി പോകുന്നില്ല. ഇതോടെ സ്ഥിതി അതിരൂക്ഷമായിരിക്കുകയാണ്. കാലടിയില്‍ ദുരിതാശ്വാസ കാമ്പ് പ്രവര്‍ത്തിക്കുന്ന പള്ളിയില്‍ ഉള്‍പ്പെടെ വെള്ളം കയറിയെന്നാണ് റി്പപോര്‍ട്ട്. വൈദ്യുതി ഇല്ലാത്തതിനാല്‍ പലരുടേയും മൊബൈല്‍ ഓഫായിരിക്കുകയാണ്. അതിനാല്‍ പലര്‍ക്കും ഹെല്‍പ്ലൈന്‍ നമ്പറുകളിലേക്ക് ബന്ധപ്പെടാന്‍ സാധിക്കുന്നില്ല.

    അടിയന്തര സഹായത്തിന് 1077 എന്ന ടോൾഫ്രീ നമ്പറിലേക്ക് വിളിക്കാം. സ്ഥലത്തെ STD code ചേർത്ത് വേണം 1077ലേക്ക് വിളിക്കാൻ

    വിളിക്കേണ്ട മറ്റ് നമ്പറുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു

    തിരുവനന്തപുരം- 0471 2730045
    കൊല്ലം- 0474 2794002
    പത്തനംതിട്ട- 0468 2322515
    ആലപ്പുഴ- 0477 2238630
    കോട്ടയം 0481 2562201
    ഇടുക്കി 0486 2233111
    എറണാകുളം 0484 2423513
    തൃശ്ശൂര്‍ 0487 2362424
    പാലക്കാട് 0491 2505309
    മലപ്പുറം 0483 2736320
    കോഴിക്കോട് 0495 2371002
    വയനാട് 9207985027
    കണ്ണൂര്‍ 0468 2322515

    ജില്ലാ കണ്‍ട്രോള്‍ റൂമുകളില്‍ വിളിച്ച് കിട്ടാത്തവര്‍ക്കായി

    പത്തനംതിട്ട 8078808915(വാട്‌സാപ്പ്), 0468 2322515, 2222515
    ഇടുക്കി 9383463036(വാട്‌സാപ്പ്) 0486 233111, 2233130
    കൊല്ലം 9447677800(വാട്‌സാപ്പ്) 0474 2794002
    ആലപ്പുഴ 9495003640(വാട്‌സാപ്പ്) 0477 2238630
    കോട്ടയം 9446562236(വാട്‌സാപ്പ്), 0481 2304800
    എറണാകുളം 7902200400(വാട്‌സാപ്പ്) 0484 2423513 2433481

    കോഴഞ്ചേരി ആറന്മുള ഭാഗത്തുള്ളവര്‍ക്ക് ബന്ധപ്പെടാം

    cmsvideo
      കോട്ടയം ജില്ലയും വെള്ളത്തിൽ മുങ്ങുന്നു | Oneindia Malayalam

      സോണി(ആറന്മുള) 9496370751
      പ്രദീപ് സിഎസ് (കോഴഞ്ചേരി) 9496805541
      സതീഷ് (അയിരൂര്‍) 8547611214
      ഹരീന്ദ്രനാഥ് (തൊട്ടപ്പുഴശ്ശേരി) 8547611209
      പ്രിന്‍സ്മാത്യു(കോയിപ്രം) 9447349101
      അഭിലാഷ്(ചെറുകോല്‍) 9847080787

      English summary
      heavy rain hits in aluva new developments

      Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
      ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

      Notification Settings X
      Time Settings
      Done
      Clear Notification X
      Do you want to clear all the notifications from your inbox?
      Settings X
      X
      We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more