കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞായറാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരും!! സംസ്ഥാനത്ത് അതിജാഗ്രതാ നിര്‍ദ്ദേശം!!

  • By Desk
Google Oneindia Malayalam News

സംസ്ഥാനത്ത് ദുരിത പെയ്ത്ത് തുടരുന്നു. ഞായറാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്നും അതിനാല്‍ ജനങ്ങള്‍‌ അതീവ ജാഗ്രത പാലിക്കണമെന്നും വകുപ്പ് വ്യക്തമാക്കി. വരും മധ്യകേരളത്തിലും മടക്കന്‍ കേരളത്തിലും വരും ദിവസങ്ങളില്‍ മഴ ശക്തമാകും. ആരും കടലില്‍ പോകരുതെന്ന്.

ഇന്ന് 12 ജില്ലകളില്‍ കനത്ത മഴയുണ്ടാകും. തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളില്‍ മഴയ്ക്ക് അല്‍പം ശമനം ഉണ്ടാകും. അതേസമയം നാളെ ഏഴ് ജില്ലകളില്‍ കനത്ത മഴ ഉണ്ടാകും. തൃശ്ശൂര്‍ കോഴിക്കോട്, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി. ഇവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

പത്തനംതിട്ടയില്‍ അതിരൂക്ഷം

പത്തനംതിട്ടയില്‍ അതിരൂക്ഷം

കനത്ത മഴ തടുന്ന സാഹചര്യത്തില്‍ ആളുകളെ രക്ഷിക്കാന്‍ നാവികസേന രംഗത്തെത്തിയിട്ടുണ്ട്. അതേസമയം തുറന്ന ഡാമിന്‍റെ ഷട്ടറുകള്‍ താഴ്ത്തി. ഡാമുകള്‍ തുറന്ന് വിട്ടത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായതിനെ തുടര്‍ന്നതിനാലാണിത്. പ്രദേശത്ത് എത്രമാത്രം ആളുകളാണ് കുടുങ്ങിക്കിടക്കുന്നത് എന്നത് വ്യക്തതയില്ല. ഹെലികോപ്റ്റര്‍ മുഖേനയുളഴ്ള രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്.

മെട്രോയും ട്രെയിനുകളും ഇല്ല

മെട്രോയും ട്രെയിനുകളും ഇല്ല

സംസ്ഥാനത്ത് ഉടനീളം ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ആലുവ റെയില്‍പാലത്തിന് സമീപം പെരിയാറിലെ ജലനിരപ്പ് അപകടകരമായ നിലയില്‍ ഉയര്‍ന്നിരിക്കുകയാണ്. അതിനാല്‍ ആലുവ വഴിയുള്ള ട്രെയിന്‍ ഗതാഗതം നിലച്ചിരിക്കുകയാണ്. പല ട്രെയിനുകളും പാലക്കാട് വരെ വെട്ടിച്ചുരുക്കിയിരിക്കുകയാണ്. കൊച്ചി മെട്രോയും താത്കാലികമായി സര്‍വ്വീസ് നിര്‍ത്തിവെച്ചിട്ടുണ്ട്.

Recommended Video

cmsvideo
കോഴിക്കോട് മലയോരം ഒറ്റപ്പെട്ടു, മഴക്ക് ശമനമില്ല | Oneindia Malayalam
കുടുങ്ങിക്കിടക്കുന്നത് നിരവധി പേര്‍

കുടുങ്ങിക്കിടക്കുന്നത് നിരവധി പേര്‍

എത്ര പേര്‍ എവിടയാണ് കുടുങ്ങിക്കിടക്കുന്നതെന്ന് അധികൃതര്‍ക്ക് വ്യക്തതയില്ല. പത്തനംതിട്ട, ചെങ്ങന്നൂര്‍,തൃശ്ശൂര്‍ എന്നിവടങ്ങളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പരമാവധി ഇടങ്ങളില്‍ എന്‍ഡിആര്‍എഫിന്‍റെ സംഘങ്ങളും സൈന്യവും രക്ഷാപ്രവര്‍ത്തനവുമായി എത്തുന്നുണ്ട്.

അടിയന്തര സഹായത്തിന് 1077 എന്ന ടോൾഫ്രീ നമ്പറിലേക്ക് വിളിക്കാം. സ്ഥലത്തെ STD code ചേർത്ത് വേണം 1077ലേക്ക് വിളിക്കാൻ

വിളിക്കേണ്ട മറ്റ് നമ്പറുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു

തിരുവനന്തപുരം- 0471 2730045
കൊല്ലം- 0474 2794002
പത്തനംതിട്ട- 0468 2322515
ആലപ്പുഴ- 0477 2238630
കോട്ടയം 0481 2562201
ഇടുക്കി 0486 2233111
എറണാകുളം 0484 2423513
തൃശ്ശൂര്‍ 0487 2362424
പാലക്കാട് 0491 2505309
മലപ്പുറം 0483 2736320
കോഴിക്കോട് 0495 2371002
വയനാട് 9207985027
കണ്ണൂര്‍ 0468 2322515

ജില്ലാ കണ്‍ട്രോള്‍ റൂമുകളില്‍ വിളിച്ച് കിട്ടാത്തവര്‍ക്കായി

പത്തനംതിട്ട 8078808915(വാട്‌സാപ്പ്), 0468 2322515, 2222515
ഇടുക്കി 9383463036(വാട്‌സാപ്പ്) 0486 233111, 2233130
കൊല്ലം 9447677800(വാട്‌സാപ്പ്) 0474 2794002
ആലപ്പുഴ 9495003640(വാട്‌സാപ്പ്) 0477 2238630
കോട്ടയം 9446562236(വാട്‌സാപ്പ്), 0481 2304800
എറണാകുളം 7902200400(വാട്‌സാപ്പ്) 0484 2423513 2433481

കോഴഞ്ചേരി ആറന്മുള ഭാഗത്തുള്ളവര്‍ക്ക് ബന്ധപ്പെടാം

സോണി(ആറന്മുള) 9496370751
പ്രദീപ് സിഎസ് (കോഴഞ്ചേരി) 9496805541
സതീഷ് (അയിരൂര്‍) 8547611214
ഹരീന്ദ്രനാഥ് (തൊട്ടപ്പുഴശ്ശേരി) 8547611209
പ്രിന്‍സ്മാത്യു(കോയിപ്രം) 9447349101
അഭിലാഷ്(ചെറുകോല്‍) 9847080787

English summary
heavy rain to hits kerala in comming days also
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X