കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടുക്കിയില്‍ മഴയും കുഴിയും അപകട സാധ്യത വര്‍ദ്ധിക്കുന്നു... നടപടി വൈകുന്നു

  • By Desk
Google Oneindia Malayalam News

അടിമാലി: ദേശീപാത 49 ന്റെ സമാന്തരമായി അടിമാലിയേയും കൂമ്പന്‍പാറയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന അടിമാലി ലക്ഷംവീട് കൂമ്പന്‍പാറ റോഡില്‍ രൂപം കൊണ്ടിട്ടുള്ള വലിയ ഗര്‍ത്തം കാല്‍നടയാത്രികരേയും വാഹനയാത്രികരേയും ഒരേ പോലെ വലക്കുന്നു.റോഡിന്റെ മധ്യത്തിലായി രൂപം കൊണ്ടിട്ടുള്ള കുഴി അറിയാതെ എത്തുന്ന ചെറുവാഹനങ്ങളും കാല്‍നാടയാത്രികരും കുഴിക്കുള്ളില്‍ അകപ്പെടുന്നതാണ് അപകടം ക്ഷണിച്ച് വരുത്തുന്നത്.കുഴി മൂടണമെന്ന ആവശ്യവുമായി നാട്ടുകാര്‍ ബന്ധപ്പെട്ടവരെ സമീപിച്ചിട്ടും തുടര്‍നടപടിക്ക് തുനിയാത്തതും അപകട സാധ്യത വര്‍ധിപ്പിക്കുന്നു.

അടിമാലി മേഖലയില്‍ ദേശിയപാതയുടെ ബൈപ്പാസ് റോഡെന്ന രീതിയില്‍ നാട്ടുകാര്‍ ഉപയോഗിച്ച് വരുന്ന അടിമാലി ലക്ഷംവീട് കൂമ്പന്‍പാറ റോഡിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ റോഡിന്റെ മധ്യഭാഗത്തെന്നവണ്ണം ഗര്‍ത്തം രൂപപ്പെട്ടത്.ദേശിയപാതയില്‍ തിരക്ക് വര്‍ധിക്കുമ്പോള്‍ ഓട്ടോറിക്ഷകള്‍ അടക്കമുള്ള ചെറുവാഹനങ്ങള്‍ ഈ സമാന്തരപാതയിലൂടെയാണ് കൂമ്പന്‍പാറയില്‍ നിന്ന് അടിമാലിക്കും തിരിച്ചും കടന്നു പോകുന്നത്.പുതിയതായി രൂപം കൊണ്ട ഗര്‍ത്തത്തെ സംബന്ധിച്ച് അറിവില്ലാതെ എത്തുന്ന വാഹനയാത്രികരും കാല്‍നടയാത്രികരും കുഴിയിലകപ്പെടുന്നത് നിലവില്‍ പ്രശ്‌നം സൃഷ്ടിക്കുന്നു.കുഴി മൂടണമെന്ന ആവശ്യവുമായി നാട്ടുകാര്‍ ബന്ധപ്പെട്ടവരെ സമീപിച്ചിട്ടും തുടര്‍നടപടി ഉണ്ടായിട്ടില്ലെന്ന ആരോപണവും ശക്തമാണ്് .

rain

രാത്രിയാകുന്നതോടെ പ്രദേശത്തെ വെളിച്ചത്തിന്റെ അഭാവം അപകട സാധ്യത വര്‍ധിപ്പിക്കുന്നു.കഴിഞ്ഞ ദിവസം ഈ റോഡിലൂടെ സഞ്ചരിച്ച കാല്‍നടയാത്രികന് കുഴിയില്‍ വീണ് പരിക്കേല്‍ക്കുകയും ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.അപകട സാധ്യത കണക്കിലെടുത്ത് പ്രദേശവാസികള്‍ ചുവന്ന തുണിയും മറ്റുമുപയോഗിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും അപകടമൊഴിവാക്കന്‍ അത് മതിയാവില്ല.ഉറവയുള്ള മേഖലയായതിനാല്‍ റോഡിനടിയില്‍ നിന്നും മണ്ണ്് ഊര്‍ന്ന് പോയതാണ് നാലടിയോളം താഴ്ച്ചയുള്ള കുഴി രൂപപ്പെടാനുള്ള പ്രധാന കാരണമെന്നും മണ്ണും കല്ലുമിട്ട് കുഴി നികത്താന്‍ നടപടിവേണമെന്നുമാണ് നാട്ടുകാരുടെ ഇപ്പോഴത്തെ ആവശ്യം.

English summary
heavy rain idukki-accident chances increases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X