കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെരിയാറില്‍ വെള്ളപ്പൊക്കം; ക്ഷേത്രത്തിന്റെ മേല്‍ക്കൂര വരെ വെള്ളം, ചൊവ്വാഴ്ചവരെ മഴ കനക്കും

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മഴ ശക്തമായ തുടരുന്നു. ചൊവ്വാഴ്ച വരെ മഴ ഇതേ രീതിയില്‍ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഇപ്പോഴുള്ള ന്യൂനമര്‍ദത്തിനു പുറമെ, ഒമ്പതാം തീയതിയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദ്ദം കൂടി രൂപം കൊള്ളും. ഇതിന്‍റെ സ്വാധീനത്താലാണ് മഴ ചൊവ്വാഴ്ച വരെ നീളുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിക്കുന്നു. വെള്ളിയാഴ്ച മലപ്പുറത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിച്ചുണ്ട്. കനത്ത മഴയെ തുടര്‍ന്ന് പെരിയാര്‍ കരകവിഞ്ഞ് ഒഴുകുകയാണ്.

ആലുവ മണപ്പുറത്ത്

ആലുവ മണപ്പുറത്ത്

പെരിയാറില്‍ വെള്ളപ്പൊക്കം ഉണ്ടായതോടെ ആലുവ മണപ്പുറത്ത് വെള്ളം കയറി. ക്ഷേത്രത്തിന്‍റെ മേല്‍ക്കൂര വരെ വെള്ളം ഉയര്‍ന്നിരിക്കുകയാണ്. മൂവാറ്റുപുഴയാറിലും ജലനിരപ്പ് ഉയരുകയാണ്. ഏലൂര്‍ ഇടമുളയില്‍ വെള്ളം കയറിയതിനെ തുടർന്ന് 32 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി താമസിപ്പിച്ചു. വയനാട്ടില്‍ മാനന്തവാടി അഗ്നിരക്ഷാനിലയത്തില്‍ വെള്ളം കയറി. മുത്തങ്ങ പൊന്‍കുഴിയില്‍ വെള്ളപ്പൊക്കം ഉണ്ടായി.

 കൊല്ലഗല്‍ ദേശീയ പാത

കൊല്ലഗല്‍ ദേശീയ പാത

കനത്ത മഴയില്‍ മണ്ണിടിഞ്ഞും മരം വീണും കൊല്ലഗല്‍ ദേശീയ പാതയില്‍ ഗതാഗത തടസം ഉണ്ടായി. പാലക്കാട് ഓങ്ങല്ലൂർ പോക്കുപ്പടിയിൽ കനത്ത മഴയിൽ വീട് തകർന്ന് ഒരാള്‍ മരണപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ 3 മണിയോടെയായിരുന്നു അപകടം. പോക്കുപ്പടി കൂടമംഗലത്ത് മച്ചിങ്ങത്തൊടി മൊയ്തീൻ എന്ന മാനു (70) ആണ് മരിച്ചത്. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

ഇടുക്കിയില്‍

ഇടുക്കിയില്‍

ഇടുക്കിയില്‍ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയ കാറിലുണ്ടായിരുന്ന ഒരാളുടെ മൃതദേഹം ലഭിച്ചിട്ടുണ്ട്. നല്ലതണ്ണി സ്വദേശി മാര്‍ട്ടിന്റെ മൃതദേഹമാണ് ലഭിച്ചത്. കാറിലുണ്ടായിരുന്ന അനീഷ് എന്നയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ പാലത്തില്‍ നിന്ന് കാര്‍ ഒലിച്ചുപോകുകയായിരുന്നു.

രാത്രി എട്ടോടെ

രാത്രി എട്ടോടെ

ഏലപ്പാറ-വാഗമണ്‍ റോഡിലെ നല്ലതണ്ണി പാലത്തില്‍ വ്യാഴാഴ്ച രാത്രി എട്ടോടെയാണ് അപകടം ഉണ്ടായത്. സുഹൃത്തായ സെല്‍വനെ വീട്ടില്‍ കൊണ്ടുവിട്ട് അനീഷും മാര്‍ട്ടിനും വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. പാലം കവിഞ്ഞൊഴുകിയ മലവെള്ളത്തില്‍പ്പെട്ട് വാഹനം ഒഴുകിപ്പോകുകയായിരുന്നു.

Recommended Video

cmsvideo
2 പേരടങ്ങുന്ന കാര്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി | Oneindia Malayalam
വയനാട് ജില്ലയെ

വയനാട് ജില്ലയെ

വയനാട് ജില്ലയെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ ഉള്‍പ്പെടുത്തി കേന്ദ്ര ജലക്കമ്മീഷന്‍ മുന്നറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്. വയനാടിന് പുറമേ കർണാടകത്തിലെ ഉത്തര കർണാടക, ദക്ഷിണ കർണാടക, കുടക്, ശിവമൊഗ്ഗ ജില്ലകളും തെക്കേ ഇന്ത്യയിൽ വെള്ളപ്പൊക്ക ബാധിത മേഖലയാണ്. മഴ മാറുന്നത് വരെ ഈ മേഖലകളില്‍ വെല്ലപ്പൊക്ക മുന്നറിയിപ്പ് നിലനില്‍ക്കുമെന്ന് ജല കമ്മീഷന്‍ അറിയിച്ചു.

മുഖ്യമന്ത്രി

മുഖ്യമന്ത്രി

കേരളത്തിൽ പലയിടങ്ങളിലും മഴ ശക്തമാവുകയാണ്. ഈ സാഹചര്യത്തിൽ എല്ലാവരും അതീവ ജാഗ്രത പുലർത്തിയേ തീരൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കി. സർക്കാരും ജില്ലാ ഭരണകൂടവും നൽകുന്ന സുരക്ഷാനിർദ്ദേശങ്ങൾ കർശനമായി പാലിക്കുക. അപകട സാധ്യതയുള്ള മേഖലകളിൽ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറുക. ഈ ഘട്ടത്തിൽ ജനങ്ങളുടെ ജാഗ്രതയും സഹകരണവുമാണ് ഏറ്റവും അനിവാര്യം. അക്കാര്യങ്ങളിൽ ആരും ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യാതിരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

മാറ്റി താമസിപ്പിക്കണം

മാറ്റി താമസിപ്പിക്കണം

രാത്രി സമയങ്ങളിൽ മഴ ശക്തിപ്പെടുന്ന സാഹചര്യം കാണുന്നതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ മുൻകരുതലിനായി പകൽ സമയം തന്നെ നിർബന്ധപൂർവ്വം ആളുകളെ മാറ്റി താമസിപ്പിക്കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിപ്പ് നൽകിയിട്ടുണ്ട്

സഹകരിക്കണം

സഹകരിക്കണം

മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്. വൈകീട്ട് 7 മുതൽ പകൽ 7 വരെയുള്ള സമയത്തുള്ള മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നതാണ്. ഇതിനോട് പൊതുജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്നും വിവിധ ജില്ലാ കളക്ടര്‍മാരും അറിയിച്ചിട്ടുണ്ട്.

 ബിഹാറില്‍ കളത്തിലിറങ്ങി രാഹുല്‍ ഗാന്ധി; പ്രതീക്ഷ 70 സീറ്റുകള്‍,സഖ്യത്തിലേക്ക് കൂടുതല്‍ പാര്‍ട്ടികളും ബിഹാറില്‍ കളത്തിലിറങ്ങി രാഹുല്‍ ഗാന്ധി; പ്രതീക്ഷ 70 സീറ്റുകള്‍,സഖ്യത്തിലേക്ക് കൂടുതല്‍ പാര്‍ട്ടികളും

English summary
heavy rain in across kerala; Rising water levels in Periyar river, red alert issued in malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X