Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ചേർത്തല താലൂക്കിലും നാളെ അവധി

ഇടുക്കി: മഴ ശക്തമായ സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

school-idukki-holiday

ജില്ലയിൽ കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചു.

ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍: 9383463036, 04862 233111, 04862 233130
ടോള്‍ ഫ്രീ നമ്പര്‍: 1077
താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ ഫോണ്‍ നമ്പറുകള്‍:
ഇടുക്കി: 04862 235361
തൊടുപുഴ: 04862 222503
ഉടുമ്പഞ്ചോല: 04868 232050
പീരുമേട്: 04869 232077
ദേവികുളം: 04865 264231

ചേർത്തല താലൂക്കിലും അവധി

ആലപ്പുഴ: ജില്ലയിൽ ചേർത്തല താലൂക്കിലെ വിവിധ സ്കൂളുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും താലൂക്കിൽ ശക്തമായ തുടരുന്ന സാഹചര്യത്തിലും നാളെ (ജൂൺ 27) ചേർത്തല താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗൻവാടികൾക്കും കൂടാതെ ദുരിതാശ്വാസക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

മഴ തുടരുന്നു; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി

മധ്യ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യുന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാൽ സംസ്ഥാനത്തു പലയിടങ്ങളിലും കനത്ത മഴ തുടരുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു. കാലവർഷക്കെടുതി സംബന്ധിച്ചു ജില്ലാകളക്ടർമാരുടെ അവലോകന യോഗത്തിനു ശേഷം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ 24 മണിക്കൂറിൽ ഈ വർഷത്തെ കാലവർഷ സീസണിലെ സംസ്ഥാനത്തെ ഏറ്റവും കൂടിയ മഴ ഇന്ന് (26 ജൂൺ) രേഖപ്പെടുത്തി (ശരാശരി 69.6 മില്ലിമീറ്റർ മഴ). ജില്ലകളിൽ കോട്ടയം ജില്ലയിൽ ശരാശരി 103 മില്ലിമീറ്റർ മഴയും വയനാട് (95.8 മില്ലിമീറ്റർ), കണ്ണൂർ (89.2 മില്ലിമീറ്റർ) കാസർഗോഡ് (85) എറണാകുളം (80.1) മഴയും രേഖപ്പെടുത്തി.

കോട്ടയം ജില്ലയിലെ കിടങ്ങൂരിൽ (199 മില്ലിമീറ്റർ) ആണ്. കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്. കോട്ടയം (174) വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ ഡാം (165 മില്ലിമീറ്റർ) മഴ രേഖപ്പെടുത്തി.

അരുവിക്കര, കല്ലാർകുട്ടി, ലോവർ പെരിയാർ, പാംബ്ലാ, പെരിങ്ങൽകൂത്ത് എന്നി ഡാമുകളിൽ നിന്നും മുൻകരുതലിന്റെ ഭാഗമായി നിയന്ത്രിത അളവിൽ ജലം പുറത്തേക്കൊഴുക്കി വിടുന്നുണ്ട്. മറ്റു ഡാമുകളിലെ ജലനിരപ്പ് കൃത്യമായി നിരീക്ഷിച്ചു വരികയാണ്. സംസ്ഥാന - ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്ററുകളും താലൂക്കുതല കണ്ട്രോൾ റൂമുകളും 24 മണിക്കൂറും പ്രവർത്തിച്ചുവരുന്നു. കൂടാതെ ആരക്കോണം നാലാം ബറ്റാലിയന്റെ നേതൃത്വത്തിൽ ദേശിയ ദുരന്ത നിവാരണ സേനയുടെ (NDRF) 9 ടീം നെ കേരളത്തിന്റെ വിവിധ ഇടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കൊല്ലം, കോഴിക്കോട്, തൃശ്ശൂർ, വയനാട് ജില്ലകളില്ലാണ് സേനയെ വിന്യസിച്ചതെന്നും മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+