Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴ കേരളം വിട്ടിട്ടില്ല... ചെറിയ ബ്രേക്ക്, 25നു ശേഷം ശക്തമായി തിരിച്ചുവരും...

22 വരെ കേരളത്തില്‍ വ്യാപകമായി മഴ പെയ്യാന്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് അല്‍പ്പം ശമനുണ്ടായെങ്കിലും ആശ്വസിക്കാന്‍ വകയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. 22 വരെ കേരളത്തില്‍ വ്യാപകമായി മഴ പെയ്യുമെന്നാണ് അവര്‍ വ്യക്തമാക്കുന്നത്. 25നു ശേഷം സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.

1

കഴിഞ്ഞയാഴ്ച കേരള തീരത്തു രൂപം കൊണ്ട ന്യൂനമര്‍ദ്ദം അടുത്ത ആഴ്ചയിലുമുണ്ടാവുമെന്നും ഇതാണ് കനത്ത മഴ വീണ്ടും വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. ന്യൂനമര്‍ദ്ദം കേരളവും ഗോവയും വിട്ട് മഹാരാഷ്ട്രയിലേക്ക് കടന്നിരിക്കുകയാണ്. അടുത്തയാഴ്ച ന്യൂനമര്‍ദ്ദം വീണ്ടുമുണ്ടായാല്‍ കനത്ത മഴ തന്നെയാവും ലഭിക്കുക.

2

തെക്കന്‍ കേരളത്തില്‍ ഇപ്പോള്‍ മഴ കുറഞ്ഞിട്ടുണ്ടെങ്കിലും വടക്കന്‍ കേരളത്തിലും മലയോര പ്രദേശങ്ങളിലും മഴ തുടരുകയാണ്. വയനാട് ജില്ലയിലെ വൈത്തിരിയിലാണ് ചൊവ്വാഴ്ച ഏറ്റവുമധികം മഴ പെയ്തത്. ഇവിടെ 10 സെന്റി മീറ്റര്‍ മഴ ലഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+