കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ കനത്ത മഴ തുടരുന്നു: മലയോര മേഖല ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍, പുഴകള്‍ കരകവിഞ്ഞൊഴുകുന്നു!!

Google Oneindia Malayalam News

Newest First Oldest First
12:11 AM, 9 Aug

നാടുകാണി ചുരത്തിൽ അപകടകരമായ അവസ്ഥയിൽ കുടുങ്ങിയ അൻപതിലധികം ആളുകളെ തമിഴ്നാട് ദേവാലയ ഗുണ്ടൽപേട്ട് സ്വദേശികളെത്തി സാഹസികമായി രക്ഷിച്ചു
11:51 PM, 8 Aug

വൻ ഉരുൾപ്പൊട്ടലുണ്ടായ മേപ്പാടിയിലെ രക്ഷാ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. നാളെ രാവിലെ 6 മണിമുതൽ രക്ഷാ പ്രവർത്തനം പുനരാരംഭിക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. പ്രതികൂല കാലാവസ്ഥയും ശക്തമായ മണ്ണിടിച്ചിലുമാണ് രക്ഷാപ്രവർത്തനം നിർത്തിവെയ്ക്കാൻ കാരണം
11:14 PM, 8 Aug

കനത്ത മഴയെത്തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളം താൽകാലികമായി അടച്ചിടുമെന്ന് വിമാനത്താവള അതോറിറ്റി അറിയിച്ചു.രാവിലെ ഒമ്പത് മണി വരെയാണ് വിമാനത്താവളം അടച്ചിടുകയെന്നും സിയാൽ അറിയിച്ചു. നെടുമ്പാശ്ശേരിയിലേക്കുള്ള വിമാനങ്ങൾ വഴിതിരിച്ച് വിടാനും നിർദ്ദേശമുണ്ട്.
11:14 PM, 8 Aug

ശക്തമായ മഴ വീണ്ടും തുടരുന്നതിന് പിന്നാലെ ചാലിയാർ, പമ്പ തീരങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ച് തുടങ്ങുന്നു. രാത്രി വെകിയും മഴ തുടരുന്ന സാഹചര്യത്തിലാണ് നടപടി.
11:12 PM, 8 Aug

അതി തീവ്ര മഴയുടെ സാഹചര്യത്തിൽകേരളത്തിലെ പെരിയാർ, വളപട്ടണം, കുതിരപ്പുഴ, കുറുമൻപുഴ തുടങ്ങിയ പുഴകളിൽ അപകടകരമായ രീതിയിൽ ജലനിരപ്പുയർന്നതായി കേന്ദ്ര ജല കമ്മീഷൻറെ പ്രളയ മുന്നറിയിപ്പ് സംവിധാനത്തിൽ നിന്ന് അറിയിച്ചിരിക്കുന്നു. കൂടാതെ മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലൂടെ ഒഴുകുന്ന നദികൾ കര കവിഞ്ഞൊഴുകാൻ സാധ്യതയുണ്ടെന്നും ഈ ജില്ലകളിൽ പ്രളയ സാധ്യതയുണ്ടെന്നും കേന്ദ്ര ജല കമ്മീഷൻ (cwc) മുന്നറിയിപ്പ് നൽകുന്നു നദിക്കരകളിലുള്ളവർ അതീവ ജാഗ്രത പാലിക്കുക
10:13 PM, 8 Aug

വയനാട്ടിലെ മേപ്പാടിയിൽ വലിയ ഉരുൾപൊട്ടലാണുണ്ടായത്. രക്ഷാപ്രവർത്തനത്തിന് സാധ്യമായ എല്ലാ മാർഗങ്ങളും നോക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആസ്ഥാനത്തെത്തി സ്ഥിതിഗതികൾ മനസിലാക്കുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു. സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും കനത്ത മഴയുണ്ട്. ദുരന്തം നേരിടാൻ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മലയിടിച്ചിൽ ഉൾപ്പെടെ അപകട സാധ്യതയുള്ള മേഖലയിൽ താമസിക്കുന്നവർ ക്യാമ്പുകളിലേക്ക് മാറിത്താമസിക്കണം. വെള്ളം കയറാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും മാറിത്താമസിക്കണം. ഇക്കാര്യത്തിൽ മടികൂടാതെ എല്ലാവരും സഹകരിക്കണം. തുടർച്ചയായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി.
10:13 PM, 8 Aug

മലപ്പുറത്ത് രക്ഷാ ദൗത്യം നിർത്തി. നാടുകാണിയിൽ കുടുങ്ങിയവരെ ഇന്ന് രക്ഷപെടുത്താനാവില്ല. മോശം കാലാവസ്ഥ കാരണം രക്ഷാ പ്രവർത്തനം നിർത്തിയെന്ന് ഡിഎഫ് ഒ
9:44 PM, 8 Aug

വയനാട് പുത്തുമല ദുരന്തം; എഴുപതിലധികം വീടുകൾ മണ്ണിനടിയിലെന്ന് പ്രദേശവാസികൾ. പച്ചക്കാട് മേഖലയിൽ ഇന്നലെ രാത്രി മുതൽ ഉരുൾപൊട്ടൽ എന്ന് വിവരം
9:44 PM, 8 Aug

നെടുമ്പാശ്ശേരി വിമാനത്താവളം രാത്രി 12 വരെ അടച്ചിടും. നെടുമ്പാശ്ശേരിയിലേക്കുള്ള വിമാനങ്ങൾ വഴിതിരിച്ചുവിടും
7:45 PM, 8 Aug

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സൈന്യത്തിന്റെ സഹായം തേടി സംസ്ഥാനം. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റിയാണ് സൈന്യത്തെ ആവശ്യപ്പെട്ടത്. വയനാട്, കണ്ണൂർ, ഇടുക്കി, മലപ്പുറം, കോഴിക്കോട്, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ദുരിതാശ്വാസത്തിനാണ് സൈന്യത്തെ ആവശ്യപ്പെട്ടത്.
7:18 PM, 8 Aug

വയനാട് മേപ്പാടിയിൽ വൻ ഉരുൾപൊട്ടലെന്ന് റിപ്പോർട്ട്. പുത്തുമലയിൽ നിരവധി പേരെ കാണാതായിയെന്ന് വിവരം. രക്ഷാ പ്രവർത്തകർക്ക് സ്ഥലത്തെത്താൻ സാധിച്ചിട്ടില്ല. പ്രദേശത്തേയ്ക്കുള്ള ഗതാഗതം തടസ്സപ്പെട്ട നിലയിൽ
7:09 PM, 8 Aug

കോട്ടയം ജില്ലയിലെ എല്ലാ വിധഖനന പ്രവർത്തനങ്ങളും ദുരന്ത നിവാരണ നിയമ പ്രകാരം ജില്ലാ കളക്ടർ നിരോധിച്ച് ഉത്തരവായി. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് നടപടി.
6:26 PM, 8 Aug

തൃശൂർ കൊടകരയിൽ മരംവീണ് രണ്ട് പേർക്ക് പരുക്ക്
6:20 PM, 8 Aug

വയനാട്ടിൽ രക്ഷാപ്രവർത്തനത്തിന് 60 അംഗ സൈന്യം എത്തും. വയനാട്ടിൽ 4976 പേർ ദുരിതാശ്വാസ ക്യാമ്പുകളി. നിലമ്പൂർ ഒറ്റപ്പെട്ടു; വടപുറം പാലത്തിൽ വെള്ളം കയറി
4:32 PM, 8 Aug

മത്സ്യതൊഴിലാളികള്‍ക്ക് നാല് ദിവസത്തേക്ക് കടലില്‍ പോകരുതെന്ന് നിര്‍‍ദേശം നല്‍കിയിട്ടുണ്ട്.
4:31 PM, 8 Aug

മീനച്ചിലാറും പമ്പാ നദിയും കരകവിഞ്ഞൊഴുന്നു. മലപ്പുറത്ത് ചാലിയാറും കോഴിക്കോട് ഇരുവഴിഞ്ഞിപ്പുഴയും കരകവിഞ്ഞൊഴുകുന്നു.
4:30 PM, 8 Aug

ഇടുക്കിയില്‍ മണ്ണിടിഞ്ഞ് കുട്ടി മരിച്ചു.മലപ്പുറം, വയനാട്, ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ നിലവില്‍ റെഡ് അലര്‍ട്ടാണുള്ളത്. ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
4:27 PM, 8 Aug

കൊട്ടിയൂരില്‍ ഉരുള്‍പൊട്ടിയതോടെ ഇരിട്ടി വെള്ളത്തിനടിയിലായിട്ടുണ്ട്.
4:25 PM, 8 Aug

മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം നാലായി
4:25 PM, 8 Aug

നിലമ്പൂരില്‍ രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായിരുന്നു. ഇതോടെ മലയോര പ്രദേശം ഒറ്റപ്പെട്ടു.
4:23 PM, 8 Aug

മീനച്ചിലാറും ചാലിയാറും ഇരുവഴിഞ്ഞിപ്പുഴയും കരകവിഞ്ഞു
3:20 PM, 8 Aug

മലക്കപ്പാറയില്‍ ഉരുള്‍ പൊട്ടി ഗതാഗതം തടസ്സപ്പെട്ടു. ജംഗിള്‍ സവാരി ട്രിപ്പുകളും നിര്‍ത്തിവെച്ചിട്ടുണ്ട്.അതിരപ്പള്ളി, വാല്‍പ്പാറ പ്രദേശത്തെ ഗതാതതമാണ് തടസസപ്പെട്ടിട്ടുള്ളത്
2:56 PM, 8 Aug

രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും
2:32 PM, 8 Aug

ബെംഗളൂരുവില്‍ നിന്ന് കുടക്, ചിക്മംഗ്ലൂര്‍ വഴിയുള്ള എല്ലാ ട്രെയിനുകളും ഒഗസ്റ്റ് 11 വരെ റദ്ദാക്കി
2:31 PM, 8 Aug

കൊച്ചുവേളി-മുംബൈ എക്സ്പ്രസ് നിര്‍ത്തിയിട്ടു
2:24 PM, 8 Aug

കണ്ണൂരില്‍ മധ്യവയസ്കന്‍ തോട്ടില്‍ വീണ് മരിച്ചു. മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് മാത്രം മൂന്ന് മരണം
2:19 PM, 8 Aug

വടക്കന്‍ കേരളത്തില്‍ മഴ തുടരുന്നു. പുഴകള്‍ കരകവിഞ്ഞു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍
1:51 PM, 8 Aug

ഇടുക്കിയില്‍ മലയോര മേഖലകളില്‍ വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം. ആഗസ്ത് 15 വരെയാണ് വിനോദസഞ്ചാരത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
1:49 PM, 8 Aug

കൊച്ചു വേളി- മുംബൈ ട്രെയിന്‍ നിര്‍ത്തിയിട്ടു
1:41 PM, 8 Aug

വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിന് 60 അംഗ സൈന്യം എത്തും.
READ MORE

തിരുവനന്തപുരം: കേരളത്തില്‍ കനത്ത മഴയത്തുടര്‍ന്ന് 12 ജില്ലകളിലെ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കാസര്‍ഗോഡ്, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഒടുവില്‍ അവധി പ്രഖ്യാപിച്ചത്. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, ഇടുക്കി, വയനാട് ജില്ലകളില്‍ നേരത്തെ അവധി പ്രഖ്യാപനമുണ്ടായിരുന്നു.

കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ അതി തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 4 ജില്ലകളിലും ഇതോടെ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂരില്‍ രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കണ്ണൂര്‍ അടക്കാത്തോടിലും നെല്ലിയോട് മേഖലകളിലുമാണ് ഉരുള്‍പൊട്ടിയത്. കൂടാതെ മലപ്പുറം കരുളായിയിലും ഉരുള്‍പൊട്ടിയിട്ടുണ്ട്.

4-1565265730.
English summary
Heavy rain in Kerala- alert in some districts live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X