കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ അതിശക്തമായ മഴ; കോഴിക്കോട് ഓറഞ്ച് അലർട്ട്! നിസർഗ ചുഴലിക്കാറ്റ് ഉച്ചയോടെ എത്തും

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം; നിസർഗ ചുഴലികാറ്റിനെ തുടർന്ന് സംസ്ഥാനത്ത് മഴ കനത്തു. വിവിധ ജില്ലകളിൽ അതിജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ടും കൊല്ലം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് അതിശക്തമായ കാറ്റ് വീശാൻ സാധ്യത ഉള്ളതിനാൽ മത്സ്യതൊഴിലാളികളിൽ കടലിൽ പോകരുതെന്ന് നിർദ്ദേശമുണ്ട്.

Recommended Video

cmsvideo
കേരളത്തിൽ അതിശക്തമായ മഴ, വെള്ളപ്പൊക്ക ഭീതി | Oneindia Malayalam

കേരള തീരത്ത് കടൽക്ഷോഭം രൂക്ഷമായിട്ടുണ്ട്. ശക്തമായ കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിൽ ഉള്ളവർ അതിജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു. അതിനിടെ അറബിക്കടലിൽ രൂപം കൊണ്ട അതിതീവ്ര ന്യൂനമർദ്ദം ഇന്ന് ഉച്ചയോടെ ശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഗോവയ്ക്കും മുബൈക്കും ഇടയിലുളള കടലിലാണ് ഇപ്പോൾ ന്യൂനമർദമുളളത്.

xrainnew3

11.30 ഓടെയാണ് നിസർഗയെന്ന പേരിട്ട ചുഴലിക്കാറ്റ തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുക. കാറ്റിന് മണിക്കൂർ 85 കിമി വരെ വേഗതയുണ്ടാകും. മഹാരാഷ്ട്രയിലെ റായ്ഗഡിനും കേന്ദ്ര ഭരണപ്രദേശമായ ദാമനും ഇടയിൽ ബുധനാഴ്ച ഉച്ചയോടെ കാറ്റ് തീരം തൊടും. 125 കിമി വേഗത്തിൽ വരെ കാറ്റ് വീശാൻ സാധ്യത ഉണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തീരപ്രദേശത്ത് കഴിയുന്നവരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

മഹാരാഷ്ട്ര സർക്കാർ മുംബൈയിൽ അതിജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻ‌ഡി‌ആർ‌എഫ്) പത്ത് യൂണിറ്റുകൾ വിവിധ ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിച്ചു. തീരദേശ ജില്ലകളായ പൽഘർ, റായ്ഗഡ് സ്ഥിതിചെയ്യുന്ന രാസ, ആണവോർജ്ജ നിലയങ്ങൾ സംരക്ഷിക്കുന്നതിന് മതിയായ മുൻകരുതലുകൾ എടുക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. കേരള, ഗോവ, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്. വ്യാഴാഴ്ചയോടെ നിസർഗ ചുഴലിക്കാറ്റിന്റെ ശക്തി കുറയും.

രണ്ടും കൽപ്പിച്ച് കോൺഗ്രസ്; ഭരണം പിടിക്കാൻ 'പികെ' എത്തും? ഇടപെട്ട് സോണിയ.. തന്ത്രങ്ങൾ മെനഞ്ഞ് മുഖ്യൻരണ്ടും കൽപ്പിച്ച് കോൺഗ്രസ്; ഭരണം പിടിക്കാൻ 'പികെ' എത്തും? ഇടപെട്ട് സോണിയ.. തന്ത്രങ്ങൾ മെനഞ്ഞ് മുഖ്യൻ

 വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ;ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനാലെന്ന് ആരോപണം വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ;ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനാലെന്ന് ആരോപണം

പണി വരുന്നുണ്ടവറാച്ചാ... 'ബ്ലൂ ടീച്ചർ ആർമി', കേട്ടാൽ അറയ്ക്കുന്ന അശ്ലീലം! തൊലിയുരിഞ്ഞ് കേരളം, നടപടി!പണി വരുന്നുണ്ടവറാച്ചാ... 'ബ്ലൂ ടീച്ചർ ആർമി', കേട്ടാൽ അറയ്ക്കുന്ന അശ്ലീലം! തൊലിയുരിഞ്ഞ് കേരളം, നടപടി!

English summary
Heavy rain in Kerala; Nisarga Cyclone to hit by Noon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X