കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശക്തമായ മഴക്ക് സാധ്യത; ഇന്ന് എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇതിന്റെഅടിസ്ഥാനത്തില്‍ ഇന്ന് എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

oi

വീണ്ടും ഞെട്ടിച്ച് പ്രിയങ്ക; സ്മാർട്ട് ഫോൺ, സ്കൂട്ടർ.. പെൺകുട്ടികൾക്ക് വമ്പൻ വാഗ്ദാനങ്ങൾവീണ്ടും ഞെട്ടിച്ച് പ്രിയങ്ക; സ്മാർട്ട് ഫോൺ, സ്കൂട്ടർ.. പെൺകുട്ടികൾക്ക് വമ്പൻ വാഗ്ദാനങ്ങൾ

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കാസര്‍കോട് എന്നിവിടങ്ങലില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ നാളെയും പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ 23നും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട് 24നും, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ 25നും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ഇതൊന്തൊരു ചിരിയാണ് ഷഫ്ന... നടിയുടെ സൂപ്പർ ക്യൂട്ട് ചിത്രങ്ങൾ വൈറൽ

പണ്ട് രാജ്യം അടക്കി ഭരിച്ച കോണ്‍ഗ്രസ് ഇന്ന് ഏതാനും പോക്കറ്റുകളിലായി ചുരുങ്ങിയിരിക്കുന്നു: പിണറായിപണ്ട് രാജ്യം അടക്കി ഭരിച്ച കോണ്‍ഗ്രസ് ഇന്ന് ഏതാനും പോക്കറ്റുകളിലായി ചുരുങ്ങിയിരിക്കുന്നു: പിണറായി

കാലാവസ്ഥ കൃത്യമായി പ്രവചിക്കാന്‍ സാധിക്കുന്നില്ലെന്നാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. ഇന്നലെ രാവിലെ വരെ കേരളത്തില്‍ മഴയുണ്ടാവില്ലെന്നും പ്രഖ്യാപിച്ച ഓറഞ്ച് അലര്‍ട്ടുകള്‍ മുഴുവന്‍ പിന്‍വലിക്കികയും ചെയ്തിരുന്നു. തുടര്‍ന്ന് ഉച്ചയോടെ വീണ്ടും മഴയുണ്ടാകുമെന്നും കണ്ണൂര്‍, മലപ്പുറം, തൃശൂര്‍ ജില്ലകളിലെ മലയോര ഭാഗത്ത് താമസിക്കുന്നവര്‍ കനത്ത ജാഗ്രത പാലിക്കണമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. കാലാവസ്ഥ മുന്നില്‍ കണ്ട് വേണ്ട ക്രമീകരണങ്ങള്‍ ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് രാവിലെ വരെ മൂന്ന് ജില്കളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. തുടര്‍ന്ന് വൈകുന്നേരമാകുമ്പോഴേക്കും എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുകയായിരുന്നു. ഇന്നലെ പെയ്ത ശക്തമായ മഴയില്‍ പാലക്കാട് ജില്ലയില്‍ ഉരുള്‍പൊട്ടിയിരുന്നു. വെള്ളം കയറുകയും ചെയ്തിരുന്നു. എന്നാല്‍ പുലര്‍ച്ചയോടെ മഴ കുറഞ്ഞതിനാല്‍ വെള്ളം ഇറങ്ങുകയായിരുന്നു. കോഴിക്കോട് ജില്ലയിലും ഇന്നലെ ശക്തമായി മഴ പെയ്തു.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 3 ശതമാനം വര്‍ധിപ്പിച്ചുകേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 3 ശതമാനം വര്‍ധിപ്പിച്ചു

Recommended Video

cmsvideo
Rain leaves a trail of destruction in Palakkad | Oneindia Malayalam

English summary
heavy rain in kerala, orange alert announced in 8 districts included kannur and kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X