കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് ശക്തമായ മഴ; വെള്ളപൊക്കവും ഉരുള്‍പൊട്ടലും, അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. വിവിധയിടങ്ങളില്‍ വെള്ളപൊക്കവും, ഉരുള്‍പൊട്ടലുമുണ്ടായി. സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കേട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈരാറ്റുപേട്ട വാഗമണ്‍ റോഡില്‍ പലയിടത്തും മണ്ണിടിച്ചില്‍ കാരണം, ഗതാഗതം തടസ്സപ്പെട്ടു. ഇടുക്കിയിലും, പത്തനംതിട്ടയിലും, കോട്ടയത്തുമാണ് ഉരുള്‍പൊട്ടിയത്. ആളപായങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇടുക്കിയിലേക്കുള്ള രാത്രികാല യാത്രയും, വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ കയാക്കിംഗ്, ബോട്ടിംഗ് എന്നിവക്ക് 21 വരെ നിരോധനം ഏര്‍പ്പെടുത്തിയതായി അധിതര്‍ അറിയിച്ചു. അടുത്ത 24 മണിക്കൂര്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശമാണഅ സംസ്ഥാനത്ത് നല്‍കിയിരിക്കുന്നത്.

Recommended Video

cmsvideo
കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്, കനത്ത ജാഗ്രത
oi

സംസ്ഥാനത്ത് ചെറുമേഘവിസ്‌ഫോടനങ്ങള്‍; പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി, ജാഗ്രത നിര്‍ദ്ദേശംസംസ്ഥാനത്ത് ചെറുമേഘവിസ്‌ഫോടനങ്ങള്‍; പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി, ജാഗ്രത നിര്‍ദ്ദേശം

തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള 11 ജില്ലകളില്‍ നേരത്തെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. നദികളില്‍ ജലനിരപ്പുയരാനും ചില അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്കൊഴുക്കാനും സാധ്യതയുണ്ടെന്നും ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നദിക്കരകളിലും അണക്കെട്ടുകളുടെ താഴെയും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുകയും വേണം. യാതൊരു കാരണവശാലും ജലാശയങ്ങളില്‍ ഇറങ്ങാന്‍ പാടില്ല. മലയോര മേഖലകളിലേക്കുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണം. മണ്ണിടിച്ചില്‍-ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ജാഗ്രത പാലിക്കാന്‍ മുഖ്യമന്ത്രി; വടക്കന്‍ കേരളത്തില്‍ വൈകീട്ട് മഴ ശക്തിപ്പെടാന്‍ സാധ്യതജാഗ്രത പാലിക്കാന്‍ മുഖ്യമന്ത്രി; വടക്കന്‍ കേരളത്തില്‍ വൈകീട്ട് മഴ ശക്തിപ്പെടാന്‍ സാധ്യത

അരുവിക്കര, പെരിങ്ങല്‍കുത്ത് ഡാമിന്റെ ഷട്ടറുകല്‍ തുറന്ന് കഴിഞ്ഞു. തൃശ്ശൂരിലെ മലയോര പ്രദേശങ്ങളിലേക്ക് രാത്രികാല യാത്രക്ക് നിരോധനം ഏര്‍പ്പെടുത്തി. ചാലക്കുടി ബസ്സ്റ്റാന്‍ഡ് പരിസരത്തും വെള്ളം കയറി. മുണ്ടക്കയം മുതല്‍ കുട്ടിക്കാനം വരെയുള്ള യാത്ര നിരോധിച്ചു. മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്താണ് ഇവിടത്തേക്കുള്ള യാത്ര നിരോധിച്ചത്. മീനച്ചിലാറ്റിലും മണിമലയാറ്റിലും ജല നിരപ്പ് വേഗത്തില്‍ ഉയരുകയാണ്. മണിമലയാറ്റില്‍ മുണ്ടക്കയത്ത് ജലനിരപ്പ് ജാഗ്രതാ നിലയ്ക്ക് മുകളിലാണ് നിലവില്‍ വെള്ളം. മീനച്ചിലാറ്റില്‍ തീക്കോയി ഭാഗത്തും ജലനിരപ്പ് ഉയരുന്നുണ്ട്.

വൈദ്യുതി കമ്പികള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ കെഎസ്ഇബി ഓഫീസുകളില്‍ അറിയിക്കണം. ആരും എടുത്ത് മാറ്റാനോ വെള്ളത്തിലിറങ്ങാനോ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. തിരുവനന്തപുരം ചെമ്പകമംഗലത്ത് മഴയില്‍ വീടിന്റെ ചുമരിടിഞ്ഞ് വീണ് രണ്ടു കുട്ടികള്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി കുട്ടികള്‍ ഉറങ്ങുകയായിരുന്ന കട്ടിലിലേക്കാണ് ചുമരിടിഞ്ഞ് വീണത്. കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. മത്സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകരുത്.

English summary
heavy rain in kerala, red alert declare in 5 districts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X