Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ ഇന്നും മഴ ശക്തമായേക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളത്തിൽ ഇന്നും മഴ ശക്തമായേക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും ശക്തമായ മഴ ഉണ്ടായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി 9 ജില്ലകളിലായി യെല്ലോ അലേർട്ട് അറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

Recommended Video

cmsvideo
    സംസ്ഥാനത്ത് കൊടും മഴ വരുന്നു..അപകട മുന്നറിയിപ്പ് ഇങ്ങനെ | Oneindia Malayalam
    1

    പത്തനംതിട്ട, കോട്ടയം, തൃശൂര്‍, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് തുടങ്ങി വിവിധ ജില്ലകളിൽ ആണ് യെല്ലോ അലേർട്ട് മുന്നറിയിപ്പ് അറിയിച്ചിട്ടുളളത്. സംസ്ഥാനത്തിന്റെ മലയോര മേഖലകൾ പ്രതേൃക ജാഗ്രത നിരീക്ഷണം കൈവരിക്കണം. നിലവിൽ യെല്ലോ അലേർട്ടാണ് മലയോര മേഖലയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നിരുന്നാലും ഓറഞ്ച് അലേർട്ടിന് സമാനമായ രീതിയിൽ ജനങ്ങൾ ജാഗ്രത സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

    2

    അതേസമയം, ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് കണക്കിലെടുത്ത് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ തിരുവല്ല താലൂക്കിലെ നിരണം, കടപ്ര, പെരിങ്ങര, നെടുമ്പ്രം പഞ്ചായത്തുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് മുന്നറിയിപ്പ് കണക്കിലെടുത്ത് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

    3

    മഴ ശക്തമായതോടെ നെടുങ്കണ്ടം കല്ലാർ അണക്കെട്ട് തുറന്നു. കുമളി ടൗണിൽ ദേശീയ പാതയിൽ വെള്ളം കയറിയതോടെ അര മണിക്കൂറോളം ഗതാഗതവും തടസ്സപ്പെട്ടു. ഇടുക്കിയിലെ മലയോര മേഖലയിൽ ഇന്നലെ രാത്രി പെയ്ത കനത്ത മഴയിൽ കുമളി ടൗണിലും കട്ടപ്പന പാറക്കടവിലും നാശം ഉണ്ടാക്കി. കടകളിലും വീടുകളിലും വെള്ളം കയറി. കുമളി ടൗൺ, തേക്കടി ബൈപാസ് റോഡ്, റോസാപ്പൂക്കണ്ടം തുടങ്ങിയ മേഖലകളിലാണ് വെള്ളം കയറിയത്. മഴ കുറഞ്ഞ് തുടങ്ങിയതോടെ വെളളം ഇറങ്ങി തുടങ്ങി. അഞ്ചുരുളി വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡിലും മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. കട്ടപ്പന പാറക്കടവിൽ തോട് കരകവിഞ്ഞു.

    4

    അതേസമയം, ഇടുക്കിയിലും മലപ്പുറത്തും മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് ഇന്നലെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. നേരത്തേ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലേർട്ട് സാഹചര്യം മോശ ആയതിനെ തുടർന്ന് രാത്രിയോടെ പുതുക്കുകയായിരുന്നു.
    കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.
    2018, 2019, 2020 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

    അതേസമയം, അധികൃത നിർദ്ദേശത്തിന്റെ ഭാഗമായി ഇന്ന് ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, റാണിപ്പേട്ട്, ചെങ്കൽപേട്ട് എന്നീ അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോളേജുകൾക്കും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ഇവിടെ അവധിയാണ്. തമിഴ്നാട്ടിലെ ചെന്നൈ നഗരത്തിലും മറ്റ് തീര മേഖലകളിലും കഴിഞ്ഞയാഴ്ച കനത്ത മഴ പെയ്തിരുന്നു. ആളുകൾ വെളളക്കെട്ടിൽ ആയി. വലിയ ദുരിതം ഉണ്ടായി. ഈ തീവ്ര മഴയുടെ ദുരിതം മാറി വരുന്നതിന് പിന്നാല ആണ് വീണ്ടും മഴ ഭീഷണിയായി തുടങ്ങിയത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+