കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴ വടക്കന്‍ ജില്ലകളിലേക്കും, അതിശക്തം, തിരുവമ്പാടി ടൗണിലും വെള്ളം കയറി, രാത്രിയും തുടരും

Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാനത്ത് കനത്ത രീതിയില്‍ പെയ്യുന്ന മഴ വടക്കന്‍ ജില്ലയിലും ശക്തമാകുന്നു. കോഴിക്കോട് കോടഞ്ചേരില്‍ ശക്തമായ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നെല്ലപ്പൊയിലിലെ ആനക്കാംപൊയില്‍ റോഡില്‍ മുണ്ടൂര്‍ പാലത്തില്‍ വെള്ളം കയറിയിരിക്കുകയാണ്. ഇവിടെ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. അതേസമയം തിരുവമ്പാടി ടൗണിലും വെള്ളം കയറിയിരിക്കുകയാണ്.

കമലും രജനിയും തോറ്റുമടങ്ങി, തമിഴകത്ത് തീക്കാറ്റായി ഇളയ ദളപതി, സ്റ്റാലിനെ വെല്ലുന്ന എംജിആറാവുമോ?കമലും രജനിയും തോറ്റുമടങ്ങി, തമിഴകത്ത് തീക്കാറ്റായി ഇളയ ദളപതി, സ്റ്റാലിനെ വെല്ലുന്ന എംജിആറാവുമോ?

ജില്ലയിലെ മലയോരമേഖലയില്‍ കനത്ത മഴ തുടരുകയാണ്. രാത്രിയോടെ വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലകളില്‍ അതീവശ്രദ്ധ വേണമെന്നും മുന്നറിയിപ്പുണ്ട്.

1

മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലകളില്‍ അതീവശ്രദ്ധ വേണമെന്നാണ് നിര്‍ദേശം. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ അതിശക്തമായ മഴയാണ്. കാസര്‍കോട് വെള്ളരിക്കുണ്ടില്‍ അതിശക്തമായ മഴയാണ് ഇപ്പോഴുള്ളത്. ചെറുപുഴ-ചീറ്റാരിക്കല്‍ റോഡില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. കോഴിക്കോട് ജില്ലയില്‍ തന്നെ കോടഞ്ചേരി, കൂരാചുണ്ട്, തിരുവമ്പാടി തുടങ്ങിയ സ്ഥലങ്ങളിലാണ് ശക്തമായ മഴയുള്ളത്. മറ്റിടങ്ങളെ അപേക്ഷിച്ച് കോടഞ്ചേരിയില്‍ അതിശക്തമായ മഴയാണ് ഉള്ളത്. നെല്ലിപ്പൊയില്‍-ആനക്കാംപൊയില്‍ റോഡില്‍ മുണ്ടൂര്‍ പാലത്തില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

ദൃശ്യ ഇത് എന്തൊരു ഭംഗിയാണ് കാണാന്‍; താരത്തിന്റെ ഏറ്റവും പുതിയ ചിത്രം വൈറല്‍

2

തിരുവമ്പാടി ടൗണില്‍ ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണിരിക്കുകയാണ്. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. കണ്ണൂര്‍, കാസര്‍കോട്, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വയനാട് ചുരത്തിലും ഗതാഗതം തടസ്സപ്പെട്ടിരുന്നു. എട്ട്, ഒമ്പത് ഹെയര്‍പിന്‍ വളവുകല്‍ക്കിടയില്‍ മരം വീണതിനെ തുടര്‍ന്നാണ് ഗതാഗതം തടസ്സപ്പെട്ടത്. മുക്കം, കല്‍പ്പറ്റ, സ്റ്റേഷനുകളിലെ അഗ്നിശമനസേനയും പോലീസും സ്ഥലത്തെത്തിയാണ് ഗതാഗത തടസ്സം നീക്കിയത്. ചുരത്തില്‍ രണ്ട് മണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു. അതേസമയം വടക്കന്‍ ജില്ലകളെല്ലാം കനത്ത ജാഗ്രതയിലാണ്.

3

കോഴിക്കോട് നഗരത്തില്‍ മഴ തല്‍ക്കാലം കുറഞ്ഞിരിക്കുകയാണ്. ഗ്രാമപ്രദേശങ്ങളിലെല്ലാം ചെറിയ തോതിലാണ് മഴയുള്ളത്. ചക്കിട്ടപ്പാറ, പേരാമ്പ്ര, നാദാപുരം, വടകര, പയ്യോളി, ഫറോക്ക്, കൂടരഞ്ഞി, മുക്കം, എന്നിവിടങ്ങളിലെല്ലാം മഴ പെയ്യുന്നുണ്ട്. തിരുവമ്പാടി ടൗണില്‍ വെള്ളമിറങ്ങി തുടങ്ങിയിട്ടുണ്ട്. പുതുപ്പാടി ഈങ്ങാപ്പുഴയില്‍ ദേശീയ പാതയില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. ഇപ്പോള്‍ വലിയ വാഹനങ്ങള്‍ മാത്രമാണ് കടന്നുപോകുന്നത്. അതേസമയം കോട്ടയം ജില്ലയില്‍ വൈദ്യുതി ബന്ധം വ്യാപകമായി തകരാറിലായിരിക്കുകയാണ്. മണിമലയില്‍ മാത്രം 60 ട്രാന്‍സ്‌ഫോര്‍മറുകള്‍ ഓഫാക്കിയെന്ന് കെഎസ്ഇബി വ്യക്തമാക്കി.

4

അറബിക്കടലില്‍ ന്യൂനമര്‍ദത്തിന്റെ ശക്തി കുറയുന്നെങ്കില്‍ മഴ തുടരുമെന്നാണ് വിലയിരുത്തല്‍. ഇതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 130 അടിയിലെത്തി. അണക്കെട്ടിലേക്ക് സെക്കന്റില്‍ 8048 ഘനയടി വെള്ളം ഒഴുകി എത്തുന്നുണ്ട്. തമിഴ്‌നാട് കൊണ്ടുപോകുന്നത് 1331 ഘനയടി വെള്ളം മാത്രമാണ്. കൊക്കയാറില്‍ ഉരുള്‍പ്പൊട്ടലില്‍ കാണാതായത് എട്ട് പേരെയാണ്. പലയിടത്തും മഴയെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം പലയിടത്തും തടസ്സപ്പെട്ടിട്ടുണ്ട്. കൂട്ടിക്കലിലെ കാവാലിയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ മരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങള്‍ പോലീസ് ഏറ്റെടുത്തു. മൃതദേഹം മുണ്ടക്കയത്തെ ആശുപത്രിയിലേക്ക് മൃതദേഹങ്ങള്‍ മാറ്റും.

5

കൂട്ടിക്കലില്‍ ഉരുള്‍പ്പൊട്ടിയ സ്ഥലത്ത് ആറ് പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇവിടെ നാല് പേരെ കൂടിയാണ് കണ്ടെത്താനുള്ളത്. ആമയിഴഞ്ചാന്‍ തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് ഇതരസംസ്ഥാന തൊഴിലാളി കാണാതായിട്ടുണ്ട്. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. പ്ലാപ്പള്ളിയിലെ മൂന്ന് മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എടുക്കാനായില്ല. ഇവിടെ മൃതദേഹങ്ങളെല്ലാം ചളിമൂടിയ നിലയിലാണ്. പത്തനംതിട്ടയില്‍ മണിമലയിലും വെള്ളാവൂരിലും വീടുകളില്‍ വെള്ളം കയറിയിരിക്കുകയാണ്. വെള്ളാവൂരില്‍ എഴുപതോളം വീടുകള്‍ വെള്ളത്തിലാണ്. മണിമല പോലീസ് സ്‌റ്റേഷനിലും വെള്ളംകയറി. പത്തനംതിട്ടയില്‍ മൂന്ന് താലൂക്കുകളിലായി ഏഴ് ക്യാമ്പുകളും തുറന്നിട്ടുണ്ട്.

രാജ് കുന്ദ്ര വീട്ടില്‍ അതിക്രമിച്ച് കയറി, ലൈംഗികാതിക്രമം നടത്തി, വെളിപ്പെടുത്തി നടി

Recommended Video

cmsvideo
നേവിയുടെ സാഹസിക രക്ഷാപ്രവത്തനം, കൂട്ടിക്കലിൽ 12 മരണം,കൊക്കയാറിൽ 8 പേർ മണ്ണിനടിയിൽ

English summary
heavy rain in north kerala, flood in thiruvambadi town, rain will continue in night
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X