കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്തനംതിട്ടയില്‍ കനത്ത മഴ, ഇടുക്കി ഡാമിലും നദികളിലും ജലനിരപ്പ് ഉയരുന്നു, ഓറഞ്ച് അലര്‍ട്ട്

Google Oneindia Malayalam News

പത്തനംതിട്ട: കേരളത്തില്‍ മഴ കുറഞ്ഞെങ്കിലും മലയോര മേഖലയില്‍ ഇപ്പോഴും മഴ ശക്തം. പത്തനംതിട്ടയിലെ മലയോര മേഖലയില്‍ ശക്തമായ മഴയാണ് തുടരുന്നത്. പമ്പാനദിയും മണിമലയാറും അച്ഛന്‍കോവിലാറും അപകടനിലയ്ക്ക് മുകളിലൂടെയാണ് ഒഴുകുന്നത്. സംസ്ഥാനത്ത് മഴയെ തുടര്‍ന്നുള്ള അപകടസാധ്യത ഇപ്പോഴും ഇല്ലാതായാട്ടില്ലെന്ന് വ്യക്തമായിട്ടില്ല.

നീ സിനിമ നടിയല്ലേടി, കള്ളും കുടിച്ച്...ഗായത്രി സുരേഷിന്റെ കാര്‍ വളഞ്ഞ് നാട്ടുകാര്‍, മാപ്പുപറഞ്ഞുനീ സിനിമ നടിയല്ലേടി, കള്ളും കുടിച്ച്...ഗായത്രി സുരേഷിന്റെ കാര്‍ വളഞ്ഞ് നാട്ടുകാര്‍, മാപ്പുപറഞ്ഞു

ഓമല്ലൂരിലും നരിയാപുരത്തും റോഡില്‍ വെള്ളം കയറിയിരിക്കുകയാണ്. അച്ഛന്‍കോവിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതോടെയാണ് താഴഅന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയത്. ബുധനാഴ്ച്ച മുതല്‍ മഴ വീണ്ടും ശക്തമാകുമെന്ന മുന്നറിയിപ്പും കാലാവസ്ഥാ നിരീക്ഷണാ വകുപ്പ് നല്‍കിയിട്ടുണ്ട്.

1

പമ്പാ നദിയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ നദിക്ക് സമീപം താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. ഉരുള്‍പ്പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അത്തരം പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് നിര്‍ദേശമുണ്ട്. അടൂര്‍ ഏനാത്ത് പാലത്തിന് സമീപം നിന്ന മരം കടപുഴകി പാലത്തില്‍ വീണിരിക്കുകയാണ്. ഇവിടെ ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം കൊക്കാത്തോട്, കല്ലേലി, വയക്കര പ്രദേശങ്ങള്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. ചെങ്ങന്നൂര്‍ വെണ്‍മണിയിലും ജലനിരപ്പ് ഉയരുകയാണ്. ശാര്‍ങക്കാലവ് ദേവി ക്ഷേത്രത്തിലും വെള്ളം കയറി. ഇവിടെ 50 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

2

കക്കി ഡാം നാളെ തുറക്കാന്‍ സാധ്യതയുണ്ടെന്നും രാവിലെ മഴയുടെ ശക്തി നോക്കിയും ജലനിരപ്പുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളും പരിഗണിച്ചായിരിക്കും ഡാം തുറക്കുകയെന്നും മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നദീതീരങ്ങളില്‍ നിന്ന് ആളുകളോട് സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറി താമസിക്കാന്‍ കഴിഞ്ഞ ദിവസം തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവിടെ വെള്ളം ഉയരാനാണ് സാധ്യത. ഇവിടെ നിന്ന് കുറച്ചാളുകള്‍ മാറിയിട്ടുണ്ട്. മേഖലയില്‍ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ജില്ലയില്‍ 1165 പേരാണ് നിലവില്‍ 54 ക്യാമ്പുകളിലായി കഴിയുന്നത്. അതേസമയം ഇടുക്കി ജലാശയത്തില്‍ ജലനിരപ്പ് രാത്രി പത്ത് മണിയോടെ 2396.38 അടിയിലെത്തിയിരിക്കുകയാണ്. ഇത് 2396.86 അടിയിലെത്തിയാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും.

3

തിരുവല്ല തിരുമൂലപുരം കുറ്റൂര്‍ മേഖലയിലെ എംസി റോഡില്‍ വെള്ളംകയറി ഗതാഗത കുരുക്കിലാണ്. ഇവിടെ വെള്ളം രാത്രിയോടെ കുറയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. തിരുവല്ല കോഴഞ്ചേരി റോഡിലെ ചില ഭാഗങ്ങളിലും ചെറിയ വാഹനങ്ങള്‍ നിരോധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമാണ് മണിമലയാറില്‍ നിന്ന് എംസി റോഡില്‍ കുറ്റൂര്‍, തിരുമൂലപുരം, ഭാഗത്തിലേക്ക് വെള്ളം ഇരച്ചെത്തിയത്. ഇവിടെ കാറുകളും ബൈക്കുകളുമെല്ലാം കടന്നുപോകാന്‍ ബുദ്ധിമുട്ടുകയാണ്. നാല് കിലോമീറ്ററുകളോളമാണ് ഗതാഗതക്കുരുക്ക് രൂപപ്പെട്ടത്. വെള്ളം കാണാനായി ആളും കൂടിയതോടെ റോഡില്‍ ആകെ ബഹളമായി.

4

അതേസമയം 2018ലെ പ്രളയസമയത്തും ഈ മേഖലയില്‍ വെള്ളം കയറിയിരുന്നു. തിരുമൂലപുരത്തിന് പടിഞ്ഞാറ് ഭാഗത്തുള്ള തെങ്ങേലിയിലും വെള്ളം കയറിയിരിക്കുകയാണ്. ചെറിയ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത് ഇതിന് പിന്നാലെയാണ്. തിരുവല്ലയിലെ അമ്പലപ്പുഴ റോഡിലെ നെടുമ്പ്രം ഭാഗത്തും സമീപത്തെ വീടുകളിലും വെള്ളം കയറിയിരിക്കുകയാണ്. പോലീസ് ഇടപെട്ട് വാഹനങ്ങള്‍ നിയന്ത്രിച്ചിരുന്നു. അപ്പര്‍ കുട്ടനാട്ടിലെ ഇടറോഡുകളെല്ലാം മുങ്ങുന്ന അവസ്ഥയിലാണ്. വ്യാജ വാര്‍ത്തകളില്‍ വിശ്വസിക്കരുതെന്ന് പത്തനംതിട്ട കളക്ടര്‍ അറിയിച്ചിട്ടുണ്ട്. വെള്ളപ്പൊക്കം ഉണ്ടാക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്കെതിരെയാണ് കളക്ടര്‍ രംഗത്ത് വന്നത്.

5

അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ പത്ത് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ അറിയിച്ചിരിക്കുന്നത്. ചെങ്ങന്നൂരും കുട്ടനാട്ടിലും മാവേലിക്കരയിലും കാര്‍ത്തികപള്ളിയിലും കനത്ത ജാഗ്രത തുടരാനും ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് രണ്ട് ദിവസം കോളേജുകള്‍ അവധിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Recommended Video

cmsvideo
Poonjar KSRTC bus driver's suspension controversy

പുതുപുത്തന്‍ ലുക്കില്‍ അമല പോള്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, വൈറല്‍ ചിത്രങ്ങള്‍

അണ്ണാഡിഎംകെയുടെ ജനറല്‍ സെക്രട്ടറിയായി ശശികല? എംജിആര്‍ സ്മാരകത്തില്‍ നിര്‍ണായക നീക്കംഅണ്ണാഡിഎംകെയുടെ ജനറല്‍ സെക്രട്ടറിയായി ശശികല? എംജിആര്‍ സ്മാരകത്തില്‍ നിര്‍ണായക നീക്കം

English summary
heavy rain in pathanamthitta, water level rising in rivers and dams
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X