കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൺസൂൺ വരെ കാത്ത് നിൽക്കില്ല, കേരളത്തിൽ ഈ മാസം അവസാനം മുതൽ സാധാരണയിൽ കവിഞ്ഞ് മഴ!

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ കാത്തിരിക്കുന്നത് കനത്ത മഴക്കാലമെന്ന പ്രവചനവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത 4 ആഴ്ചയിൽ കേരളത്തിൽ പ്രതീക്ഷിക്കാവുന്ന ആകെ മഴയുടെ തോത് സംബന്ധിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ് അവരുടെ വിവിധ കാലാവസ്ഥ മോഡലുകളുടെ വിശകലനത്തിലൂടെ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്.

2020 മെയ് 22 മുതൽ 28 മെയ് 2020 വരെ സംസ്ഥാനത്ത് സാധാരണ മഴയാവും ലഭിക്കുക. മെയ് 22 മുതൽ 28 വരെയുള്ള ആഴ്ചയിൽ കേരളത്തിൽ ലഭിക്കുന്ന മഴയുടെ ദീർഘകാല ശരാശരി 39.9 മില്ലിമീറ്ററായിരിക്കും. 2020 മെയ് 22 മുതൽ 28 വരെ 44.1 മില്ലിമീറ്റർ മഴയായിരിക്കും കേരളത്തിൽ ശരാശരി ലഭിക്കുക എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഇത് സാധാരണ മഴയേക്കാൾ 11% അധിക മഴയാണ്.

2020 മെയ് 29 മുതൽ 04 ജൂൺ 2020 വരെ സംസ്ഥാനത്ത് സാധാരണയിൽ കവിഞ്ഞ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. മെയ് 29 മുതൽ ജൂൺ 04 വരെയുള്ള ആഴ്ചയിൽ കേരളത്തിൽ ലഭിക്കുന്ന മഴയുടെ ദീർഘകാല ശരാശരി 60.6 മില്ലിമീറ്ററാണ്. 2020 മെയ് 29 മുതൽ ജൂൺ 04 വരെ 146.8 മില്ലിമീറ്റർ മഴയായിരിക്കും കേരളത്തിൽ ശരാശരി ലഭിക്കുക എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഇത് സാധാരണ മഴയേക്കാൾ 142% അധിക മഴയാണ്. അതായത് കേരളത്തിൽ മെയ് അവസാന വാരത്തോടെ മഴ കൂടുതൽ ശക്തമാകാനുള്ള സാധ്യതയാണുള്ളത്.

RAIN

ജൂൺ 5 നോട് കൂടി കേരളത്തിൽ മൺസൂൺ എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നതെങ്കിലും ജൂൺ 4 ന് മുന്നേ തന്നെ ശക്തമായ മഴ കേരളത്തിലുണ്ടായേക്കുമെന്ന സൂചനയാണ് ദീർഘകാല പ്രവചനം നൽകുന്നത്. 2020 ജൂൺ 05 മുതൽ 11 ജൂൺ 2020 വരെ സാധാരണ മഴ ലഭിക്കും. ജൂൺ 05 മുതൽ ജൂൺ 11 വരെയുള്ള ആഴ്ചയിൽ കേരളത്തിൽ ലഭിക്കുന്ന മഴയുടെ ദീർഘകാല ശരാശരി 62.6 മില്ലിമീറ്ററാണ്. 2020 ജൂൺ 05 മുതൽ 11 വരെ 69.2 മില്ലിമീറ്റർ മഴയായിരിക്കും കേരളത്തിൽ ശരാശരി ലഭിക്കുക എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഇത് സാധാരണ മഴയേക്കാൾ 10% അധിക മഴയാണ്.

2020 ജൂൺ 12 മുതൽ 18 ജൂൺ 2020 വരെ സാധാരണയിൽ കവിഞ്ഞ മഴ ലഭിക്കും. ജൂൺ 12 മുതൽ ജൂൺ 18 വരെയുള്ള ആഴ്ചയിൽ കേരളത്തിൽ ലഭിക്കുന്ന മഴയുടെ ദീർഘകാല ശരാശരി 51.6 മില്ലിമീറ്ററാണ്. 2020 ജൂൺ 12 മുതൽ 18 വരെ 77.2 മില്ലിമീറ്റർ മഴയായിരിക്കും കേരളത്തിൽ ശരാശരി ലഭിക്കുക എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഇത് സാധാരണ മഴയേക്കാൾ 50% അധിക മഴയാണ്. ഈ ആഴ്ചയിൽ ശക്തമായ മഴ കേരളത്തിലുണ്ടായേക്കുമെന്ന സൂചനയാണ് കാലാവസ്ഥാ വകുപ്പ് നൽകുന്നത്.

സൂരജ് കൊണ്ടുവന്ന വലിയ ബാഗിൽ മൂർഖനോ? യൂട്യൂബിൽ പാമ്പുകളെ തിരഞ്ഞു! ആ രാത്രി ഉത്രയ്ക്ക് സംഭവിച്ചത്! സൂരജ് കൊണ്ടുവന്ന വലിയ ബാഗിൽ മൂർഖനോ? യൂട്യൂബിൽ പാമ്പുകളെ തിരഞ്ഞു! ആ രാത്രി ഉത്രയ്ക്ക് സംഭവിച്ചത്!

സിന്ധ്യയുടെ കോട്ട കമൽനാഥ് പൊളിക്കും, 18 മുതൽ 20 സീറ്റുകൾ വരെ! മധ്യപ്രദേശിൽ ഔട്ടായി ചൗഹാന്‍! സിന്ധ്യയുടെ കോട്ട കമൽനാഥ് പൊളിക്കും, 18 മുതൽ 20 സീറ്റുകൾ വരെ! മധ്യപ്രദേശിൽ ഔട്ടായി ചൗഹാന്‍!

English summary
Heavy rain is expecting in Kerala from May last week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X