കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് നാളെ മുതൽ മഴ ശക്തമാകും, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിൽ വരുന്ന മൂന്ന് ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ മഞ്ഞ അലേർട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. ജൂൺ 11 വ്യാഴാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ജൂൺ 12 വെള്ളിയാഴ്ച മലപ്പുറം ,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ജൂൺ 13 ശനിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഞ്ഞ അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത് പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധയോടെ സ്ഥിതിഗതികൾ വീക്ഷിക്കുക എന്നതാണ്. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം.

RAIN

കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് തടസമില്ല. മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിലും ,അതിനോട് ചേർന്നുള്ള പ്രദേശത്തും രൂപപ്പെട്ടിട്ടുള്ള ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിൽ പടിഞ്ഞാർ-വടക്കു പടിഞ്ഞാർ ദിശയിലേക്ക് നീങ്ങാനും ശക്തമായ ന്യൂന മർദം ആകാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

അതിനിടെ അന്തരീക്ഷ വിവരങ്ങള്‍ തത്സമയം അറിയാന്‍ സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 15 ഓട്ടോമാറ്റിക് മാപിനികള്‍ സ്ഥാപിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പും ചേർന്ന് കേരളത്തിൽ സ്ഥാപിക്കുന്ന ഔട്ടോമാറ്റിക് കാലാവസ്ഥ മാപിനികളുടെ ആദ്യഘട്ടം പൂർത്തീകരിച്ചു. മഴയുടെ അളവ്, കാറ്റിൻറെ വേഗത, ദിശ, അന്തരീക്ഷ ആർദ്രത, താപനില തുടങ്ങിയ ദിനാന്തരീക്ഷ വിവരങ്ങൾ തത്സമയം ലഭ്യമാകും എന്നതാണ് ഓട്ടോമാറ്റിക് മാപിനികള്‍ സ്ഥാപിക്കുന്നത് വഴിയുള്ള നേട്ടം.

 തനിനിറം പുറത്ത്! കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ചത് ബിജെപി കേന്ദ്ര നേതൃത്വം? ഓഡിയോ വൈറൽ! തനിനിറം പുറത്ത്! കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ചത് ബിജെപി കേന്ദ്ര നേതൃത്വം? ഓഡിയോ വൈറൽ!

 കയ്യിൽ പണമില്ല, റേസിംഗ് വിട്ട് പോൺ താരമായി സൂപ്പര്‍ കാര്‍ ഡ്രൈവര്‍ റെനി ഗ്രേസി! മാസം ലക്ഷങ്ങൾ കയ്യിൽ പണമില്ല, റേസിംഗ് വിട്ട് പോൺ താരമായി സൂപ്പര്‍ കാര്‍ ഡ്രൈവര്‍ റെനി ഗ്രേസി! മാസം ലക്ഷങ്ങൾ

Ajmal, [10.06.20 19:54]

English summary
Heavy rain is expecting in Kerala from Thursday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X