കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇക്കൊല്ലവും സാധാരണ നിലയില്‍ കവിഞ്ഞ മഴ, അടിയന്തര തയ്യാറെടുപ്പ് നടത്തുമെന്ന് മുഖ്യമന്ത്രി!

Google Oneindia Malayalam News

തിരുവനന്തപുരം: ഇക്കൊല്ലവും മഴക്കെടുതി കേരളം നേരിടേണ്ടി വരുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഓഗസ്റ്റിൽ അതിവർഷമുണ്ടാകും എന്നാണ് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തെ നേരിടാൻ സർക്കാർ അടിയന്തര ഒരുക്കങ്ങൾ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് കൂടി പരിഗണിച്ചാവും തയ്യാറെടുപ്പുകൾ. മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

''ഈ വര്‍ഷം സാധാരണ നിലയില്‍ കവിഞ്ഞ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. കോവിഡ് 19 മാഹാമാരിയെ അകറ്റാന്‍ പോരാടുന്ന സംസ്ഥാനത്തിന് ഇതു മറ്റൊരു ഗുരുതര വെല്ലുവിളിയാകും. ഈ സാഹചര്യം മുന്നില്‍ കണ്ട് അടിയന്തര തയ്യാറെടപ്പ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

CM

കോവിഡിനൊപ്പം കാലവര്‍ഷക്കെടുതി നേരിടുന്നതിനുള്ള പദ്ധതി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തയ്യാറാക്കിയിട്ടുണ്ട്. വെള്ളപ്പൊക്കമുണ്ടായാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള വെല്ലുവിളി ഏറ്റെടുക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഏതു മോശമായ സാഹചര്യവും നേരിടാന്‍ നാം തയ്യാറെടുത്തേ പറ്റൂ.

കോവിഡ് 19 വ്യാപന ഭീഷണിയുള്ളതുകൊണ്ട് വെള്ളപ്പൊക്കം കാരണം ഒഴിപ്പിക്കപ്പെടുന്നവരെ സാധാരണപോലെ ഒന്നിച്ച് പാര്‍പ്പിക്കാന്‍ കഴിയില്ല. നാലുതരത്തില്‍ കെട്ടിടങ്ങള്‍ വേണ്ടിവരുമെന്നാണ് ദുരന്തനിവാരണ അതോറിറ്റി കാണുന്നത്. പൊതുവായ കെട്ടിടം, പ്രായം കൂടിയവര്‍ക്കും മറ്റു രോഗങ്ങള്‍ ഉള്ളവര്‍ക്കും പ്രത്യേക കെട്ടിടം, കോവിഡ് രോഗലക്ഷണമുള്ളവര്‍ക്ക് വേറെ, വീടുകളില്‍ ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ ഇങ്ങനെ നാലു വിഭാഗങ്ങൾക്ക് സുരക്ഷ ഒരുക്കേണ്ടി വരും''.

ശബരിമല ദർശനത്തിന് ശ്രമിച്ച രഹ്ന ഫാത്തിമയെ പിരിച്ച് വിട്ട് ബിഎസ്എൻഎൽ! നേരിടുമെന്ന് രഹ്ന!ശബരിമല ദർശനത്തിന് ശ്രമിച്ച രഹ്ന ഫാത്തിമയെ പിരിച്ച് വിട്ട് ബിഎസ്എൻഎൽ! നേരിടുമെന്ന് രഹ്ന!

 സിന്ധ്യ അനുകൂലികളെ പറപ്പിക്കാൻ കോൺഗ്രസ്! നേതാക്കൾക്ക് അന്ത്യശാസനം, മൂന്ന് ദിവസത്തെ സമയം! സിന്ധ്യ അനുകൂലികളെ പറപ്പിക്കാൻ കോൺഗ്രസ്! നേതാക്കൾക്ക് അന്ത്യശാസനം, മൂന്ന് ദിവസത്തെ സമയം!

ഇതാവണം പാർട്ടി! ഗുജറാത്തിൽ ഉളളി കർഷകരുടെ കണ്ണീരൊപ്പി കോൺഗ്രസ്! തിരിഞ്ഞ് നോക്കാതെ ബിജെപി!ഇതാവണം പാർട്ടി! ഗുജറാത്തിൽ ഉളളി കർഷകരുടെ കണ്ണീരൊപ്പി കോൺഗ്രസ്! തിരിഞ്ഞ് നോക്കാതെ ബിജെപി!

English summary
Heavy rain is expecting this year also, Says Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X