Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസർകോട് ശക്തമായ കാറ്റും മഴയും; കലോത്സവ വേദിയും പന്തലും തകർന്നു, വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്!

കാസർകോട്: ശക്തമായ കാറ്റിലും മഴയിലും കാസർകോട് ഉപജില്ല കലോത്സവ വേദിയും പന്തലും തകർന്നു. കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. പ്രൊഫഷണൽ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ കലോത്സവത്തെ ഇതിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.

കൊളത്തൂർ ഗവ. ഹൈസ്കൂളിൽ നടക്കുന്നകലോത്സവത്തിന്റഎ വേദിയും പന്തലുമാണ് കാറ്റിലും മഴയിലും തകർനന്നത്. പരിപാടിയുടെ ഒരു ഒഫീഷ്യലിന് പരിക്ക് പറ്റിയതായും റിപ്പോർട്ടുകളുണ്ട്. പന്തൽ വീഴുന്നതിന് തൊട്ടുമുമ്പ് വേദിയിൽ ഉണ്ടായിരുന്ന എല്ലാവരും ഓടി രക്ഷപ്പെട്ടതിനാലാണ് വൻ ദുരന്തം ഒഴിവായത്.

Rain

കലോത്സവം നടക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. വിവിധ പരിപാടികളിൽ പങ്കെടുക്കാൻ വ്യത്യസ്ത സ്കൂളുകളിൽ നിന്നാണ് വിദ്യാർത്ഥികൾ എത്തുന്നത്. നിരവദി വിദ്യാർത്ഥികളാണ് പരിപാടിയിൽ പങ്കെടുക്കാൻ എത്തുക. ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ചത്തെ പരിപാടികൾ മാറ്റിവെക്കാതിരുന്നത് ആക്ഷേപത്തിന് ഇടയാക്കിയിട്ടുണ്ട്. കാസർകോട് ഉൾപ്പെടെയുള്ള ഏഴ് ജില്ലകളിൽ കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+