കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസർകോട് ശക്തമായ കാറ്റും മഴയും; കലോത്സവ വേദിയും പന്തലും തകർന്നു, വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്!

Google Oneindia Malayalam News

കാസർകോട്: ശക്തമായ കാറ്റിലും മഴയിലും കാസർകോട് ഉപജില്ല കലോത്സവ വേദിയും പന്തലും തകർന്നു. കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. പ്രൊഫഷണൽ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ കലോത്സവത്തെ ഇതിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.

വടക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത!!കാസ‍ർകോ‍ഡ് ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി വടക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത!!കാസ‍ർകോ‍ഡ് ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കൊളത്തൂർ ഗവ. ഹൈസ്കൂളിൽ നടക്കുന്നകലോത്സവത്തിന്റഎ വേദിയും പന്തലുമാണ് കാറ്റിലും മഴയിലും തകർനന്നത്. പരിപാടിയുടെ ഒരു ഒഫീഷ്യലിന് പരിക്ക് പറ്റിയതായും റിപ്പോർട്ടുകളുണ്ട്. പന്തൽ വീഴുന്നതിന് തൊട്ടുമുമ്പ് വേദിയിൽ ഉണ്ടായിരുന്ന എല്ലാവരും ഓടി രക്ഷപ്പെട്ടതിനാലാണ് വൻ ദുരന്തം ഒഴിവായത്.

Rain

കലോത്സവം നടക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. വിവിധ പരിപാടികളിൽ പങ്കെടുക്കാൻ വ്യത്യസ്ത സ്കൂളുകളിൽ നിന്നാണ് വിദ്യാർത്ഥികൾ എത്തുന്നത്. നിരവദി വിദ്യാർത്ഥികളാണ് പരിപാടിയിൽ പങ്കെടുക്കാൻ എത്തുക. ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ചത്തെ പരിപാടികൾ മാറ്റിവെക്കാതിരുന്നത് ആക്ഷേപത്തിന് ഇടയാക്കിയിട്ടുണ്ട്. കാസർകോട് ഉൾപ്പെടെയുള്ള ഏഴ് ജില്ലകളിൽ കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നു.

English summary
Heavy rain; Kalotsavam venue and pandal were destroyed in Kasaragod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X