കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം! പക്ഷേ, ദുരിതം അവസാനിക്കുന്നില്ല; ഇതുവരെ അഞ്ച് മരണം....

പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ തിങ്കളാഴ്ചയും ഉരുൾപൊട്ടലുണ്ടായി.

  • By ഡെന്നീസ്
Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ രണ്ട് ദിവസങ്ങളായി പെയ്തിരുന്ന കനത്ത മഴയ്ക്ക് തിങ്കളാഴ്ച നേരിയ ശമനം. പക്ഷേ, മഴ കാരണമുണ്ടായ ദുരിതം അവസാനിച്ചില്ല. സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇതുവരെ അഞ്ചു പേർ
മരണപ്പെട്ടു.

തിരൂർ ബിബിൻ വധക്കേസ്; ഷാഹിദയ്ക്ക് പിന്നാലെ മുഹമ്മദ് അഷ്റഫും അറസ്റ്റിൽ! ആകെ ആറു പേർ...തിരൂർ ബിബിൻ വധക്കേസ്; ഷാഹിദയ്ക്ക് പിന്നാലെ മുഹമ്മദ് അഷ്റഫും അറസ്റ്റിൽ! ആകെ ആറു പേർ...

ഭാര്യയ്ക്ക് അമിത് ഷായെ പേടി? ഒന്നും പറയാതെ സോനാൽ ഷാ തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽഭാര്യയ്ക്ക് അമിത് ഷായെ പേടി? ഒന്നും പറയാതെ സോനാൽ ഷാ തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ

കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മരം വീണ് ബൈക്ക് യാത്രികൻ മരിച്ചു. ഇടുക്കി ജില്ലയിലെ പലഭാഗങ്ങളിലും മണ്ണിടിച്ചിലുണ്ടായി. നിരവധി പ്രദേശങ്ങൾ മണ്ണിടിച്ചിൽ ഭീഷണിയിലാണ്. പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ തിങ്കളാഴ്ചയും ഉരുൾപൊട്ടലുണ്ടായി.

rain

ക‍ാഞ്ഞിരപ്പുഴ പൂഞ്ചോലയിലാണ് ഉരുൾപൊട്ടലുണ്ടായത്. കാഞ്ഞിരപ്പുഴയിൽ റോഡ് ഒലിച്ചു പോയി പ്രദേശം ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഒരു വീട് പൂർണ്ണമായി തകർന്നു. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ മണ്ണിനടിയിലായി.

പേര് ടൂറിസ്റ്റ് ഹോം, അകത്തു കടന്നാൽ വേശ്യാലയം! കായംകുളത്ത് സ്ത്രീകളടക്കം ആറു പേർ പിടിയിൽപേര് ടൂറിസ്റ്റ് ഹോം, അകത്തു കടന്നാൽ വേശ്യാലയം! കായംകുളത്ത് സ്ത്രീകളടക്കം ആറു പേർ പിടിയിൽ

അട്ടപ്പാടി ചുരം റോഡിൽ തിങ്കളാഴ്ച രാവിലെയും മണ്ണിടിച്ചിലുണ്ടായി. കഴിഞ്ഞദിവസം മണ്ണിച്ചിലുണ്ടായതിനെ തുടർന്ന് ഇതുവഴി ഗതാഗതം നിരോധിച്ചിരുന്നു. ചുരം റോഡിലെ തടസങ്ങൾ നീക്കാനുള്ള ശ്രമങ്ങൾ
പുരോഗമിച്ചുകൊണ്ടിരിക്കെയാണ് വീണ്ടും മണ്ണിടിഞ്ഞത്. നിലമ്പൂർ ആഢ്യൻപാറയിലും മണ്ണിടിച്ചിലുണ്ടായി.

പാണക്കാട് തറവാട് ഇന്നേവരെ കാണാത്ത നാടകീയ രംഗങ്ങൾ! ഭീഷണി മുഴക്കി ഖാദർ, എല്ലാം സഹിച്ച് ലത്തീഫ്...പാണക്കാട് തറവാട് ഇന്നേവരെ കാണാത്ത നാടകീയ രംഗങ്ങൾ! ഭീഷണി മുഴക്കി ഖാദർ, എല്ലാം സഹിച്ച് ലത്തീഫ്...

കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിലും മഴക്കെടുതി രൂക്ഷമാണ്. ജില്ലാ അതിർത്തിയിലെ മോന്താൽ പാലം വെള്ളത്തിനടിയിലായി. തിങ്കളാഴ്ച മഴയ്ക്ക് നേരിയ ശമനമായതോടെ താമരശേരി ചുരം വഴിയുള്ള ഗതാഗത നിയന്ത്രണം പിൻവലിച്ചു. കണ്ണൂർ മടക്കരയിൽ തെങ്ങു വീണ് ഒരാളും, പാനൂരിൽ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് ഇതരസംസ്ഥാന തൊഴിലാളിയും മരണപ്പെട്ടു. ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചത്.

English summary
heavy rain in kerala;five death reported on monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X