കേരളത്തില്‍ കനത്ത മഴ, അഞ്ചുമരണം, മൂന്നുപേരെ കാണാതായി
കോഴിക്കോട്: കേരളത്തില്‍ വടക്കന്‍ സംസ്ഥാനങ്ങളില്‍ പലയിടത്തും കനത്ത മഴ തുടരുന്നു. ഏഴ് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. മൂന്നോളം പേരെ കാണാതായി. വയനാട്ടില്‍ ഉള്‍പ്പടെ ഉരുള്‍ പൊട്ടല്‍ ഭീഷണി നില നിലനില്‍ക്കുന്നു.
കണ്ണൂര്‍ ജില്ലയിലാണ് മഴ ശക്തമായത്. പലയിടത്തും ഉരുള്‍പൊട്ടി. പുഴകള്‍ കരകവിഞ്ഞൊഴുകിയതോടെ താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായി. പാലക്കാട്ട് വീടിന്റെ ചുമരിടിഞ്ഞ് ഗൃഹനാഥനും ഒഴുക്കില്‍പെട്ട് കൈക്കുഞ്ഞും മരിച്ചു. കുഴല്‍മന്ദം കോട്ടായി അയ്യങ്കുളം സ്വദേശി സുബ്രഹ്മണ്യന്‍ (45) ചുമരിടിഞ്ഞു മരിച്ചു.

എരത്തേന്‍കാട് ബിജുവിന്റെയും ഷൈമയുടേയും ഒന്നരവയസുള്ള മകള്‍ അമിത മുണ്ടൂര്‍ എഴക്കാട് തോട്ടില്‍ ഒഴുക്കില്‍പെട്ട് മരിച്ചു. കായംകുളത്ത് റെയില്‍വെ അടിപ്പാതയിലെ വെള്ളക്കെട്ടില്‍ വീണ് ചേരാവള്ളി ഇല്ലിക്കുളത്ത് വടക്കതില്‍ പരേതനായ ഗോപിനാഥപിള്ളയുടെ ഭാര്യ തങ്കമണി (65) , കിണറ്റില്‍ വീണ് കാസര്‍കോട് സ്വദേശി ജോഷി (35)യും മരിച്ചു വെള്ളരിക്കുണ്ട് വെസറ്റില്‍ പുഴയില്‍ വീണ് കുഞ്ഞിക്കണ്ണന്‍ (85) എന്നയാളും കണ്ണൂര്‍ ഇരിട്ടിയില്‍ ഒവ്വരവയസുകായി ദിയയെ തോട്ടില്‍ വീണും കാണാതചായി. ഇരിട്ടി കീള്പ്പള്ളി ചേലോത്ത് സുഹൈര്‍-ഫാത്തിമ ദമ്പതികളുടെ മകളാണ് ദിയ.
മലപ്പുറത്ത് ഒട്ടേറെ വീടുകള്‍ തകര്‍ന്നു. പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ടായി. ദുരന്ത നിവാരണ സേനയുടെ സഹായം ലഭ്യമാക്കും. രണ്ട് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.












Click it and Unblock the Notifications