കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് രക്ഷാപ്രവര്‍ത്തനം സജീവം; ബോട്ടുകളും തോണികളും ആവശ്യപ്പെട്ട് കളക്ടര്‍

Google Oneindia Malayalam News

മലപ്പുറം: കനത്ത മഴയില്‍ വെള്ളംകയറി ഒറ്റപ്പെട്ടുപോയ മേഖലകളില്‍ നിന്ന് ജനങ്ങളെ സുരക്ഷിത കേന്ദ്രത്തിലേക്ക് എത്തിക്കുന്നതിന് ജില്ലാ കളക്ടര്‍ സഹായം അഭ്യര്‍ഥിച്ചു. തോണികളും ചെറിയ ബോട്ടുകളുമാണ് കളക്ടര്‍ ജാഫര്‍ മാലിക് ആവശ്യപ്പെട്ടിരിക്കുന്നത്. നിലമ്പൂരിലേക്ക് പ്രത്യേക ദുരന്തനിവാരണ സേനയെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ഇതിന് പുറമെയാണ് പൊതുജനങ്ങളുടെ സഹായവും അഭ്യര്‍ഥിച്ചിരിക്കുന്നത്.

Flood

ഞായറാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. മലപ്പുറം ഉള്‍പ്പെടെയുള്ള അഞ്ച് ജില്ലകളില്‍ കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ട്. കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങേണ്ട മൂന്ന വിമാനങ്ങള്‍ തിരിച്ചുവിട്ടു. മലപ്പുറത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ് കളക്ടര്‍.

പത്ത് ജില്ലകളിലാണ് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, ജില്ലകളിലാണ് അവധി. ഈ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു.

കോണ്‍ഗ്രസ് നേതാവ് ഗുലാം നബി കശ്മീരില്‍; വിമാനത്താവളത്തില്‍ തടഞ്ഞു, പുറത്തിറങ്ങാന്‍ അനുവദിച്ചില്ലകോണ്‍ഗ്രസ് നേതാവ് ഗുലാം നബി കശ്മീരില്‍; വിമാനത്താവളത്തില്‍ തടഞ്ഞു, പുറത്തിറങ്ങാന്‍ അനുവദിച്ചില്ല

സര്‍വകലാശാല, പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു. കണ്ണൂര്‍, കാലിക്കറ്റ്, എംജി സര്‍വകലാശാലകള്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. വെള്ളിയാഴ്ച നടത്താന്‍ നിശ്ചയിച്ച പിഎസ്‌സി പരീക്ഷകള്‍ ഈ മാസം 30ലേക്ക് മാറ്റി.

കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ വെള്ളപ്പൊക്കമാണ്. നിലമ്പൂര്‍ ടൗണിലും കരുളായിയിലും വെള്ളം കയറി. വനമേഖലയില്‍ ഉരുള്‍പ്പൊട്ടലുണ്ടായി. കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ വെള്ളിയാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, തൃശൂര്‍, പാലക്കാട്, എറണാകുളം ജില്ലികളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

English summary
Heavy Rain: Malappuram Collector Seeks Rescue Boats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X