കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലവർഷം സജീവമായി; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കടൽ പ്രക്ഷ്ബുധ്മായതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ബിജെപിയുടെ കുതിപ്പിന്റെ അടിസ്ഥാനം കുതിരക്കച്ചവടം; നഷ്ടങ്ങൾ എണ്ണിപ്പറഞ്ഞ് കോൺഗ്രസ്ബിജെപിയുടെ കുതിപ്പിന്റെ അടിസ്ഥാനം കുതിരക്കച്ചവടം; നഷ്ടങ്ങൾ എണ്ണിപ്പറഞ്ഞ് കോൺഗ്രസ്

യെല്ലോ അലേർട്ട് പ്രഖ്യാപിച്ച 11 ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, എറണാകുളം, തൃശൂർ, ഇടുക്കി,പാലക്കാട്, ആലപ്പുഴ, മലപ്പുറം, വയനട് ജില്ലകളിലാണ് കഴിഞ്ഞ ദിവസങ്ങളിലായി യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിുന്നത്. ഈ ജില്ലകളിലാണ് വീണ്ടും ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങളുണ്ടായാൽ നേരിടാൻ സജ്ജമായിരിക്കണമെന്ന് വിവിധ സർക്കാർ വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

rain

സംസ്ഥാനത്ത മിക്ക ജില്ലകളിലും വ്യാപകമായി മഴ ലഭിച്ച് തുടങ്ങിയിട്ടുണ്ട്. കണ്ണൂരിൽ 5 സെന്റീമീറ്ററും ചേർത്തലയിലും പിറവത്തും 3 സെന്റീമീറ്റർ വീതയും മഴ രേഖപ്പെടുത്തി. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദമാണ് കാലവർഷത്തെ ശക്തിപ്പെടുത്തിയത്.

അതേ സമയം തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്നും മണിക്കൂറിൽ 55 മുതൽ 65 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുണ്ട്. കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാലവർഷം മഹാരാഷ്ട്രയുടെ തെക്കൻ ഭാഗത്തേയ്ക്ക് എത്തിയതോടെ കർണാടകയിലും തെക്കൻ മഹാരാഷ്ട്രയിലും നല്ല മഴ കിട്ടിത്തുടങ്ങിയിട്ടുണ്ട്. അതേ സമയം ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗം തുടരുകയാാണ്.

English summary
Heavy rain may hit kerala, orange alert declared
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X