Get Updates
Get notified of breaking news, exclusive insights, and must-see stories!

കനത്ത മഴയും വെള്ളപ്പൊക്കവും; നെടുമ്പാശ്ശേരി വിമാനത്താവളം ശനിയാഴ്ച വരെ അടച്ചു

Recommended Video

cmsvideo
    കൊച്ചി വിമാനത്താവളം അടച്ചു | Oneindia Malayalam

    കൊച്ചി: വെള്ളപ്പൊക്കത്തെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളം നാല് ദിവസത്തേയ്ക്ക് അടച്ചു. ശനിയാഴ്ച മുതലെ വിമാനത്താവളം തുറന്ന് പ്രവർ‌ത്തിക്കുകയൊള്ളുവെന്ന് അധികൃതർ അറിയിച്ചു. ഓപ്പറേഷൻസ് ഏരീയയിലടക്കം വെള്ളം കയറിയതോടെയാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവെയ്ക്കുന്ന അവസ്ഥയിലേക്കെത്തിയത്.

    വെള്ളപ്പൊക്കം നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് അധികൃതർ അറിയിച്ചു. ബുധനാഴ്ച പുലർച്ചെ നാലു മുതൽ ഏഴ് വരെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പിന്നീട് ഉച്ചയ്ക്ക് രണ്ടു മണിവരെ വിമാനത്താവളം താൽക്കാലികമായി അടക്കാൻ തീരുമാനിച്ചു. എന്നാൽ വീണ്ടും വെള്ളം കയറിയതോടെയാണ് നാല് ദിവസത്തേയ്ക്ക് അടച്ചിടാൻ തീരുമാനിച്ചത്.

    airport

    മുല്ലപ്പെരിയാർ അണക്കെട്ടും ഇടുക്കി അണക്കെട്ടും തുറന്നതോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് വെള്ളം കയറിയത്. വിമാനത്താവളത്തിൽ കൺട്രോൾ റൂമും തുറന്നിട്ടുണ്ട്.

    നെടുമ്പാശ്ശേരിയിൽ നിന്നും സർവീസ് നടത്തേണ്ട എയർ ഇന്ത്യാ എക്സ്പ്രസിന്റെ എല്ലാ വിമാനങ്ങളും തിരുവനന്തപുരത്ത് നിന്ന് സർവീസ് നടത്തും. കൊച്ചി- മസ്കറ്റ്-കൊച്ചി, കൊച്ചി-ദുബായ്-കൊച്ചി തുടങ്ങിയ എയർ ഇന്ത്യാ വിമാനങ്ങൾ സർവീസ് റദ്ദാക്കിയിട്ടുണ്ട്.

    ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ നമ്പറുകള്‍:
    എറണാകുളം - 0484-2423513, മൊബൈല്‍: 7902200300,7902200400
    ഇടുക്കി - 0486-2233111, മൊബൈല്‍: 9061566111,9383463036
    തൃശൂര്‍ -0487-2362424, മൊബൈല്‍: 9447074424

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം. ഇതാണ് സംഭാവനകള്‍ അയക്കാനുള്ള വിവരം.

    Name of Donee: CMDRF
    Account number : 67319948232
    Bank: State Bank of India
    Branch: City branch, Thiruvananthapuram
    IFSC Code: SBIN0070028

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+