• search

അച്ഛന്‍കോവിലാര്‍ കരകവിഞ്ഞൊഴുകുന്നു.. പന്തളത്തെ സ്ഥിതി അതീവ ഗുരുതരം.. വെള്ളം ഒഴിയുന്നില്ല..

  • By DESK
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
    cmsvideo
      പന്തളത്തെ സ്ഥിതി അതീവ ഗുരുതരം | Oneindia Malayalam

      കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പന്തളത്തെ സ്ഥിതി അതീവഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നെന്ന് റിപ്പോര്‍ട്ട്. അച്ഛന്‍കോവിലാര്‍ കരകവിഞ്ഞ് ഒഴുകുകയാണ്. വലിയ കുത്തൊഴുക്ക് തന്നെ ഇതിന്‍റെ ഭാഗമായി പന്തളം ഭാഗത്ത് അനുഭവപ്പെടുന്നുണ്ട്. അതിതീവ്രമായ രക്ഷാപ്രവര്‍ത്തനമാണ് പ്രദേശത്ത് നടന്ന് കൊണ്ടിരിക്കുന്നത്. അതേസമയം വെള്ളക്കെട്ടില്‍ കുടുങ്ങിക്കിടക്കുന്നവര്‍ രക്ഷാപ്രവര്‍ത്തനത്തോട് സഹകരിക്കുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു.

      panthalamdd-1534566044.jpg -

      വെള്ളം കുടുങ്ങിക്കിടക്കുന്ന മേഖലകളില്‍ രക്ഷാ സംഘം എത്തുന്നുണ്ടെങ്കിലും അവിടെയുളളവര്‍ വരാന്‍ തയ്യാറാവുന്നില്ല. വെള്ളം ഒഴിഞ്ഞുപോകുമെന്ന പ്രതീക്ഷയില്‍ ഇവരെല്ലാവരും കാത്തിരിക്കുകയാണ്. രാവിലെ മുട്ടാര്‍ ഭാഗത്ത് കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സന്ദേശത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ അവിടെ എത്തി. അവിടെ ജുമാമസ്ജിദില്‍ അടക്കം ആളുകള്‍ ധാരാളം കുടുങ്ങിക്കിടക്കുന്നു. എന്നാല്‍ ഇവരാരും അവിടം വിട്ട് വരാന്‍ തതയ്യാറാവുന്നില്ല. അതേസമയം ശക്തമായ കുത്തൊഴുക്ക് ഈ ഭാഗത്ത് ഉള്ളതിനാല്‍ ഒറ്റ എന്‍ജിന്‍ ബോട്ടുകള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം സാധ്യമല്ല. അതിനാല്‍ ഇരട്ട എന്‍ജിനുകള്‍ ഉള്ള ബോട്ടുകള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നത്.

      കഴിഞ്ഞ ദിവസം രക്ഷാപ്രവര്‍ത്തനത്തിന് ​എത്തിയ ബോട്ടുകള്‍ മറിഞ്ഞിരുന്നു. അതിനാല്‍ ബോട്ടില്‍ കയറി രക്ഷപ്പെടുന്നത് സംബന്ധിച്ച് കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭീതി ഉണ്ട്. നിലവില്‍ മുട്ടാര്‍ ഭാഗത്ത് എത്രത്തോളം ആളുകള്‍ കുടുങ്ങിക്കിടുക്കുന്നുവെന്ന് അറിയില്ല. മുട്ടാര്‍ ഉള്‍പ്രദേശങ്ങളിലേക്കും ഇതുവരേയും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിട്ടില്ല

      അടിയന്തര സഹായത്തിന് 1077 എന്ന ടോൾഫ്രീ നമ്പറിലേക്ക് വിളിക്കാം. സ്ഥലത്തെ STD code ചേർത്ത് വേണം 1077ലേക്ക് വിളിക്കാൻ

      വിളിക്കേണ്ട മറ്റ് നമ്പറുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു

      തിരുവനന്തപുരം- 0471 2730045
      കൊല്ലം- 0474 2794002
      പത്തനംതിട്ട- 0468 2322515
      ആലപ്പുഴ- 0477 2238630
      കോട്ടയം 0481 2562201
      ഇടുക്കി 0486 2233111
      എറണാകുളം 0484 2423513
      തൃശ്ശൂര്‍ 0487 2362424
      പാലക്കാട് 0491 2505309
      മലപ്പുറം 0483 2736320
      കോഴിക്കോട് 0495 2371002
      വയനാട് 9207985027
      കണ്ണൂര്‍ 0468 2322515

      ജില്ലാ കണ്‍ട്രോള്‍ റൂമുകളില്‍ വിളിച്ച് കിട്ടാത്തവര്‍ക്കായി

      പത്തനംതിട്ട 8078808915(വാട്‌സാപ്പ്), 0468 2322515, 2222515
      ഇടുക്കി 9383463036(വാട്‌സാപ്പ്) 0486 233111, 2233130
      കൊല്ലം 9447677800(വാട്‌സാപ്പ്) 0474 2794002
      ആലപ്പുഴ 9495003640(വാട്‌സാപ്പ്) 0477 2238630
      കോട്ടയം 9446562236(വാട്‌സാപ്പ്), 0481 2304800
      എറണാകുളം 7902200400(വാട്‌സാപ്പ്) 0484 2423513 2433481

      കോഴഞ്ചേരി ആറന്മുള ഭാഗത്തുള്ളവര്‍ക്ക് ബന്ധപ്പെടാം

      സോണി(ആറന്മുള) 9496370751
      പ്രദീപ് സിഎസ് (കോഴഞ്ചേരി) 9496805541
      സതീഷ് (അയിരൂര്‍) 8547611214
      ഹരീന്ദ്രനാഥ് (തൊട്ടപ്പുഴശ്ശേരി) 8547611209
      പ്രിന്‍സ്മാത്യു(കോയിപ്രം) 9447349101
      അഭിലാഷ്(ചെറുകോല്‍) 9847080787

      English summary
      heavy rain in panthalam situation is getting worst

      Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
      ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

      X
      We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more