ജനങ്ങള്‍ വൈദ്യുതി ഉപയോഗം കുറച്ചു; സംസ്ഥാനത്ത് പവര്‍ കട്ട് ഉണ്ടാവില്ല
തിരുവനന്തുരം: സംസ്ഥാനത്ത് ഈ മാസം 19 വരെ ലോഡ്ഷെഡിംഗ് ഉണ്ടായേക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം വരെ ശക്തമായ മഴ കാരണം വൈദ്യുതി പ്രതിസന്ധിക്ക് അയവ് വന്നതോടെയാണ് സംസ്ഥാനത്ത് ലോഡ്ഷെഡിംഗ് ഏര്‍പ്പെടുത്തില്ലെന്ന അറിയിപ്പ് വന്നത്. ഈ സ്ഥിതി തുടരുകയാണെങ്കില്‍ ഈ മാസം 19 വരെ ലോഡ്ഷെഡിംഗ് ഉണ്ടാവില്ലെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്ത് കല്‍ക്കരിക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളത്തിലും ലോഡ്ഷെഡിംഗ് ഏര്‍പ്പെടുത്തേണ്ടി വരുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയായി ശക്തമായ മഴ ലഭിക്കുന്നതിനാല്‍ പ്രതിസന്ധി ഉണ്ടാവില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്.

കല്‍ക്കരി ക്ഷാമം രൂക്ഷമാതിനെ തുടര്‍ന്ന് രാജ്യത്തെ പല സംസ്ഥാനങ്ങളിലും ലോഡ്ഷെഡിംഗ് ഏര്‍പ്പെടുത്തി തുടങ്ങിയിരുന്നു. പഞ്ചാബ്, രാജസ്ഥാന്, ഹരിയാന, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തിയിരുന്നു. അഞ്ച് മണിക്കൂര്‍ വരെയാണ് പഞ്ചാബിലും മറ്റും പവര്‍കട്ട് ഏര്‍പ്പെടുത്തിയിരുന്നത്. കല്‍ക്കരി ക്ഷാമം നീണ്ടു പോവുകയും കേരളം വാങ്ങുന്ന വൈദ്യുതിയില്‍ പ്രതിദിനം 400 മെഗാവാട്ട് കുറവ് ഉണ്ടാകുകയും ചെയ്തതിനാല്‍ 19ന് ശേഷം ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താനായിരുന്നു സംസ്ഥാന സര്‍്കകാരിന്റെ തീരുമാനം .എന്നാല്‍ കേരളത്തില്‍ മഴ ശക്തമായി ലഭിച്ചതോടെ ആ തീരുമാനത്തില്‍ നിന്ന് താല്കാലികമായി പിന്മാറുകയായിരുന്നു. മഴ പെയ്ത് ചൂട് കുറഞ്ഞതോടെ ജനങ്ങളുടെ വൈദ്യുത ഉപഭോഗം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. കല്‍ക്കരി പ്രതിസന്ധിയുണ്ടായിരുന്ന ദിവസങ്ങളില്‍ കേരളത്തിന് കരാര്‍ പ്രകാരം നല്‍കേണ്ട 300 വാട്ട് വൈദ്യുതി ഇപ്പോഴും കുറച്ച് തന്നെയാണ് കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്നത്. അതേസമയം വൈദ്യുതി ഉപഭോഗം കുറഞ്ഞതിനാല്‍ പ്രതിദിനം ഈ 300 മെഗാവാട്ട് വൈദ്യുതിയുടെ ആവശ്യം നിലവില്‍ വേണ്ടി വരുന്നില്ല. അതിനാല്‍ മിച്ചമുണ്ടായിരുന്ന 50 മെഗാവാട്ട് വൈദ്യുതി വൈദ്യുതി ബോര്‍ഡിന് പവര്‍ എക്സ്ചേഞ്ചില്‍ വില്‍ക്കാനും സാധിച്ചു. നിലവിലെ സ്ഥിതി ഈ മാസം 19ന് ശേഷവും തുടര്‍ന്നാല്‍ ലോഡ് ഷെഡിങ് വേണ്ടി വരില്ലെന്നാണ് കെഎസ്ഇബി അധികൃതര്‍ പറഞ്ഞത്. നിലവില്‍ ബോര്‍ഡിന് 19ന് ശേഷം മഴ തുടരുമെന്ന മുന്നറിയിപ്പ് കാലാവസ്ഥ പ്രവചന പ്രകാരം ലഭിച്ചിട്ടില്ല. അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദ്ദം രൂപപ്പെടുമെന്നും കേരളത്തിലുള്‍പ്പെടെ ശക്തമായ മഴപെയ്യുമെന്ന് കേന്ദ്ര കലാവസ്ഥ നിരീക്ഷണം സംഘം അറിയിച്ചതിന്റെ പശ്ചാതലത്തില്‍ സാഹചര്യം അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി. 18ന് ചേരുന്ന ഉന്നതതല യോഗം വൈദ്യുതി സാഹചര്യം അവലോകനം ചെയ്ത് വൈദ്യുതി നിയന്ത്രണത്തിന്റെ കാര്യങ്ങള്‍ വിലയിരുത്തുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.

അതേസമയം രാജ്യത്ത് കല്‍ക്കരി ക്ഷാമവുമായിക്കുന്നത്. കല്‍ക്കരി ലഭ്യമല്ലാത്തതിനാല്‍ വൈദ്യുതി ഉത്പാദനം തടസപ്പെടുന്ന സാഹചര്യം ഒഴിവാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചുകഴിഞ്ഞുവെന്നാണ് കേന്ദ്രം പറഞ്ഞത്. അതേസമയം സര്‍ക്കാര്‍ വൈദ്യുതി തടസം ഉണ്ടാവില്ല എന്ന് പറയുമ്പോഴും ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാര്‍ അവരുടെ ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇരുട്ടിലേക്ക് പോകുമെന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് പറഞ്ഞിരുന്നത്. ദിവസങ്ങള്‍ക്കകം കല്‍ക്കരി വിതരണം പ്രതിദിനം 20 ലക്ഷം ടണ്‍ ആയി വര്‍ധിപ്പിക്കും. വൈദ്യുതി നിലയങ്ങളില്‍ ആവശ്യത്തിന് കല്‍ക്കരി എത്തിക്കാന്‍ റെയില്‍വെയോട് കൂടുതല്‍ വാഗണുകള്‍ ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ ആശങ്ക അറിയിച്ചതിന് പിന്നാലെ വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രിക്ക് ഉറപ്പ് നല്‍കിയിരുന്നു. കല്‍ക്കരി-ഊര്‍ജ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാരാണ് പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് മുന്നില്‍ വൈദ്യുതി പ്രതിസന്ധി ഉണ്ടാവില്ലെന്ന് ഉറപ്പ് നല്‍കിയത്. കേന്ദ്ര മന്ത്രാലയ സെക്രട്ടറിമാര്‍ കല്‍ക്കരി ലഭ്യത ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികളും പ്രധാനമന്ത്രിക്ക് മു്നനില് വിവരിച്ചിരുന്നു. കല്‍ക്കരിയുടെ അന്താരാഷ്ട്രവില ടണ്ണിന് 60 രൂപയില്‍ നിന്ന് 190 രൂപയായി വര്‍ധിച്ചതും, ശക്തമായ മഴ മൂലം കല്‍ക്കരി പാടങ്ങളില്‍ വെള്ളം കയറിയതും കല്‍ക്കരി പ്രതിസന്ധി രൂക്ഷമാകുന്നതിന് കാരണമായി. കൂടാതെ കോവിഡ് മൂലം കല്‍ക്കരി പ്ലാന്റുകള്‍ 15-20 ദിവസം അടഞ്ഞുകിടന്നത് ഉത്പാദനം കുറച്ചു. എന്നാല്‍, ഇപ്പോള്‍ ക്ഷാമമില്ലെന്നും സ്റ്റോക്ക് വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഊര്‍ജ മന്ത്രി അറിയിച്ചു. കോവിഡ് കാലത്ത് രാജ്യത്ത് വൈദ്യുതി ഉപയോഗം വര്‍ധിച്ചിരുന്നു. ഇത് വൈദ്യുതി ക്ഷാമം രൂക്ഷമാകുന്നതിന് കാരണമാകുകയായിരുന്നു. വൈദ്യുതി പ്രതിസന്ധി രൂക്ഷമായ ഘടത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയെ സംബന്ധിച്ച് ജനങ്ങളില്‍ ഭീതി പരത്തുകയാണെന്നാണ് കേന്ദ്ര സര്‍്കകാര്‍ പറഞ്ഞിരുന്നത്.
Recommended Video

ക്യൂട്ട് ലുക്കില്‍ തിളങ്ങി വേദിക; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍
അതേസമയം, സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം അനുവദിച്ചിട്ടുള്ള വിനിയോഗിക്കാത്ത വൈദ്യുതി അതത് സംസ്ഥാനങ്ങള്‍ സ്വന്തം ഉപയോക്താക്കള്‍ക്ക് നല്‍കണമെന്ന് കേന്ദ്രം മുന്നിറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടിയവിലയ്ക്ക് മറിച്ചുവില്‍ക്കരുതെന്നും, മറിച്ച് വില്ക്കുകയാണെങ്കില് ഇപ്പോഴഉള്ള വൈദ്യുതി വിഹിതമുള്‍പ്പെടെ റദ്ദ് ചെയ്യുമെന്നുമാണ് കേന്ദ്രം അറിയിച്ചത്.
വലിയ തോതിലുള്ള കല്‍ക്കരി ക്ഷാമം നേരിടുന്നതിനാല്‍ കേന്ദ്രം സംസ്ഥാനത്തിവനുള്ള വൈദ്യുതി വിഹിതം വെട്ടികുറച്ചിരിക്കുകയാണെന്നും അതിനാല്‍ കേരളത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്നുമാണ് വൈദ്യുതി മന്ത്രി കെ കൃഷ്ണന് കുട്ടി പറഞ്ഞിരുന്നത്. രാജ്യത്ത് കല്‍ക്കരി ക്ഷാമം രൂക്ഷമായി തുടരുന്നതിനാല്‍ സംസ്ഥാനത്ത് ലഭിക്കുന്ന വൈദ്യുതിയില്‍ നിന്നും വരുന്ന വ്യാഴാഴ്ച വരെ 220 വാട്ടിന്റെ കുറവുണ്ടാകും. ഈ കുറവ് പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണെന്നും അതിനായി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നേക്കുമെന്നും വൈദ്യുതി മന്ത്രി പറഞ്ഞിരുന്നു. വൈദ്യുതി ഉപയോഗം കുറച്ചുനിര്‍ത്തിയാലേ പ്രതിസന്ധി മറികടക്കാനാവൂ. അതിന്റെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തുകയെന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ അറിയിച്ചിരുന്നു. ഉപയോക്താക്കള്‍ കുറഞ്ഞ പ്രദേശങ്ങളിലെ ഫീഡറുകള്‍ അല്പനേരം നിര്‍ത്തിയും വോള്‍ട്ടേജ് നിയന്ത്രിച്ചുമാണ് പ്രതിസന്ധി ഘട്ടത്തില്‍ കേരളത്തില്‍ വൈദ്യുതി ഉപയോഗം കുറച്ചത്.വൈകുന്നേരം ആറരമുതല്‍ രാത്രി 11 വരെ ഉപയോഗം കൂടിനില്ക്കുന്ന സമയത്ത് 70 ശതമാനവും പുറത്തുനിന്നുള്ള താപവൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചിരുന്നത്. അതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുന്നതെന്നും അധികൃതര്‍ പറഞ്ഞിരുന്നു.
-
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'അയാൾ ലവ് ബോംബിംഗ് നടത്തി, 19-ാം വയസിൽ കല്യാണം കഴിച്ചത് ജോത്സ്യന് പറഞ്ഞതുകൊണ്ട് മാത്രം'; അമൃത സുരേഷ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആപ്പിൾ പ്രേമികൾക്ക് ലോട്ടറി! ഐഫോൺ 16 വില 20,000 രൂപ കുറഞ്ഞു; സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
കേരളത്തിൽ സ്വർണ വില ഒരാഴ്ചക്കിടെ ഇടിഞ്ഞത് 3000ത്തിന് അടുത്ത്; വരും ആഴ്ചയിലും വില കുത്തനെ താഴേക്ക്? -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ












Click it and Unblock the Notifications