Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട്: കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം, മരം വീഴുന്നത് കേട്ടത് കാവല്‍ക്കാരന് രക്ഷയായി!

പേരാമ്പ്ര : കനത്ത മഴയിലും വീശിയടിച്ച വന്‍കാറ്റിലും പേരാമ്പ്രയുടെ പല ഭാഗങ്ങളിലും വ്യാപക നാശനഷ്ടം. കാലത്ത് മുതല്‍ കനത്ത മഴയും കാറ്റും ഭീതിപരത്തി. രാവിലെ പതിനൊന്ന് മണിയോടെ വീശിയടിച്ച ചുഴലികാറ്റില്‍ പാലേരി, പന്നികോട്ടൂര്‍, പെരുവണ്ണാമൂഴി, ചെറുവണ്ണൂര്‍, കായണ്ണ, കൂത്താളി തുടങ്ങില്ലാ പ്രദേശങ്ങളിലും വ്യാപക കൃഷി നാശവും പലയിടത്തും വീടുകള്‍ക്ക് കേടുപാടുകളും സംഭവിച്ചു. വന്‍ മരങ്ങള്‍ കടപുഴകി വീണതിനാല്‍ എല്ലാ ഭാഗത്തും വൈദ്യുത ബന്ധം താറുമാറായി.

കൂത്താളി വടക്കെ പാലോറേമ്മല്‍ വിമുക്ത ഭടന്‍ സുബീഷ് കുമാറിന്റെ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് വീടിനും സ്‌കൂട്ടറിനും കേട്പാട് സംഭവിച്ചു. പാലേരി കന്നാട്ടിയില്‍ നടുക്കണ്ടി സജിയുടെ വീടിന് മുകളില്‍ പ്ലാവും മാണിക്കാം കണ്ടി പ്രതീശന്റെ വീടിന് മുളില്‍ വന്‍ ഇലമംഗമരവും സി.കെ. നാരായണന്റെ വീടിന് മുകളില്‍ കവുങ്ങും കാറ്റില്‍ പതിച്ചതിനെ തുടര്‍ന്ന് വീടുകര്‍ക്ക് കേടുപറ്റി. പല വീടുളിലും വ്യാപകമായി തെങ്ങ്, കവുങ്ങ്, മറ്റ് ഫല വൃക്ഷങ്ങള്‍ എന്നിവ കടപുഴകി വീണു. ഇ.സി. കുഞ്ഞിരാമന്‍ നായരുടെ കുലക്കാറായ അന്‍പതോളം നേന്ത്ര വാഴകളും, നടുക്കണ്ടി ഗംഗന്റെ നൂറോളം വാഴകളും കാറ്റില്‍ നശിച്ചു.

peruvannamoozhidam-

ചെറുവണ്ണൂര്‍ പതിമൂന്നാം വാര്‍ഡില്‍ ചരിച്ചില്‍ അമ്മതിന്റെ വീടിന് മുകളില്‍ തെങ്ങ് വീണു. ശനിയാഴ്ച ഉച്ചയ്ക്ക് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളില്‍ തെങ്ങ് മുറിഞ്ഞു വീഴുകയായിരുന്നു. വീടിന്റെ ടറസിനും ചുമരിനും കേടുപാടുകള്‍ സംഭവിച്ചു.

പെരുവണ്ണാമൂഴി അണക്കെട്ടിനോട് ചേര്‍ന്ന ഉദ്യാനത്തിന്റെ കവാടത്തിലെ കാവല്‍പ്പുരയുടെ മുകളിലേക്ക് വന്‍മരങ്ങള്‍ കടപുഴകി വീണു. ഈ സമയം ഇതിലുണ്ടായിരുന്ന ചക്കിട്ടപ്പാറ സ്വദേശി റജി മരം വീളുന്ന ശബ്ദം കേട്ട് ഓടി രക്ഷപ്പെടുകയായിരുന്നു. കായണ്ണ കരികണ്ടന്‍പാറ കേളോത്ത് നാരായണിയുടെ വീടിനു മുകളില്‍ മരം വീണ് ഓടുമേഞ്ഞ മേല്‍ക്കൂര തകര്‍ന്നു. വെള്ളിയാഴ്ച്ച അര്‍ദ്ധരാത്രിയാണ് സംഭവം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+