ശബരിമലയില്‍ കനത്ത മഴ, അയപ്പഭക്തര്‍ക്ക് ജാഗ്രതാ നിര്‍ദേശം
പത്തനംതിട്ട: ശബരിമലയില്‍ കനത്ത മഴ തുടരുന്നു. ഒരാഴ്ചയായി പെയ്തു കൊണ്ടിരിക്കുന്ന മഴ തിങ്കളാഴ്ചയോടെ ശക്തിപ്രാപിച്ചു.മഴയെ തുടര്‍ന്ന് പമ്പയിലും പരിസര പ്രദേശങ്ങളിലും മുന്നറിയിപ്പുകല്‍ നല്‍കി.
ശക്തമായ മഴ കാരണം മല കയറാന്‍ കഴിയാതെ അയ്യപ്പഭക്തന്‍മ്മാര്‍ വലയുകയാണ്. വൈകീട്ടും പുലര്‍ച്ചയും മണിക്കൂറുകളോളം നീണ്ടു നില്‍ക്കുന്ന മഴ ഗതാഗതവും ബുദ്ധിമുട്ടിലാക്കി.

മഴ ശക്തി പ്രാപിച്ചത്തോടെ മണിയാര്‍ അണക്കെട്ട് തുറന്നുവിട്ടു. ഇതിനാല്‍ പമ്പയില്‍ കുളിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. മഴ നീണ്ടു നിന്നാല്‍ അപകടങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയേറെയാണെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications