Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാർ അണക്കെട്ട് നിറയുന്നു; ചെറുതോണിയിൽ ഷട്ടറുകൾ തുറന്നേക്കും...വൃഷ്ടി പ്രദേശത്ത് കനത്ത മഴ

Recommended Video

cmsvideo
    വീണ്ടും പരിഭ്രാന്തി സൃഷ്ടിച്ച് മഴ | Morning News Focus | Oneindia Malayalam

    തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർന്നതോടെ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുന്ന കാര്യം ജില്ലാ ഭരണകൂടം പരിഗണിക്കുകയാണ്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 130 അടി പിന്നിട്ട സാഹചര്യത്തിലാണിത്. ചെറുതോണി അണക്കെട്ടിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

    മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. മഴ കൂടുതൽ ശക്തമായാൽ അണക്കെട്ട് തുറന്ന് വിടേണ്ട സാഹചര്യമുണ്ടാകും. ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളിൽ ഒരെണ്ണം 40 സെന്റീമീറ്റർ ഉയർത്താനാണ് ആലോചന.

    idukki dam

    അറബിക്കടലിൽ മിനിക്കോയി ദ്വീപിന് പടിഞ്ഞാറായി വെള്ളിയാഴ്ച ന്യൂനമർദ്ദം രൂപം കൊള്ളുമെന്നാണ് കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
    തിങ്കളാഴ്ച വരെ കേരളത്തിൽ അതി ശക്തമായ മഴയുണ്ടാകാനാണ് സാധ്യത. ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാനുും സാധ്യതയുണ്ട്. ശനിയാഴ്ച മുതൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാം. ഇടുക്കിയിലും മലപ്പുറത്തും ഞായറാഴ്ച വരെ റെഡ് അലേർട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്.

    അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ഡാമുകളുടെ ഷട്ടറുകൾ തുറക്കുകയാണ് മാട്ടുപെട്ടി ഡാമിന്റെ രണ്ട് ഷട്ടറുകളും മലമ്പുഴ അണക്കെട്ടിന്റെ നാലു ഷട്ടറുകളും തുറന്നു. മഴ ശക്തമാകുന്നതോടെ പല ജില്ലകളിലും ഉരുൾ പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഇടുക്കി ജില്ലയിൽ വിനോദ സഞ്ചാരം, ഓഫ് റോഡ് റൈഡിംഗ്, ബോട്ടിംഗ്, അഡ്വൈഞ്ചർ ടൂറിസം എന്നിവ പൂർണമായും നിരോധിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+