തുലാവർഷം തുടങ്ങിയതോടെ മഴ കനക്കും, ഏഴിനും എട്ടിനും കനത്ത മഴ, ശക്തമായ കാറ്റും
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം തുടങ്ങിയതോടെ തെക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ മാസം ഏഴിനും എട്ടിനും കനത്ത മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. മഴ കൂടാതെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ തെക്കന്‍ കേരളത്തില്‍ കാറ്റ് വീശാനുളള സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്ന ന്യൂന മര്‍ദ്ദമാണ് മഴ കനക്കാന്‍ കാരണമാവുക. ഈ ന്യൂനമര്‍ദ്ദം എട്ടാം തിയ്യതിയോടെ വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. കന്യാകുമാരിക്ക് സമീപത്ത് കൂടിയാണ് ന്യൂനമര്‍ദം വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുക.

നാളെ മുതലാണ് ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക് ഭാഗത്തായി ന്യൂനമര്‍ദം രൂപം കൊള്ളുക. മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാളെയും ഏഴാം തിയ്യതിയും തെക്ക് പടിഞ്ഞ്‌റ് ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോകരുത്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും ഈ സമയത്ത് മത്സ്യബന്ധനം നടത്തരുത്.
കൂടാതെ ഏഴ്, എട്ട് തിയ്യതികളില്‍ കന്യാകുമാരി കടലിലും ഗള്‍ഫ് ഓഫ് മാന്നാറിലും മത്സ്യബന്ധനത്തിന് പോകരുത് എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ മാസം ആദ്യത്തോടെയാണ് കേരളത്തിലേക്ക് തുലാവര്‍ഷം എത്തിയത്. ഒക്ടോബര്‍ മാസത്തില്‍ എത്തേണ്ടിയിരുന്ന തുലാവര്‍ഷം ഇത്തവണ ഏറെ വൈകിയാണ് കേരളത്തില്‍ എത്തിയിരിക്കുന്നത്. തുലാവര്‍ഷ കാലത്ത് ശക്തമായ മഴ തന്നെ ഉണ്ടാകുമെന്ന് നേരത്തെയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.












Click it and Unblock the Notifications