മഴ തുടരുന്നു; തൃശൂര്‍ പൂരം വെള്ളത്തിലാകുമോ?
തൃശൂര്‍: വേനല്‍ മഴയില്‍ സംസ്ഥാനമാകെ സന്തോഷിക്കുമ്പോള്‍ ആകെ ആശങ്കയിലാണ് തൃശ്ശൂരുകാര്‍. മെയ് 9 ന് ആഘോഷിക്കേണ്ട തൃശൂര്‍ പൂരം വെള്ളത്തിലാകുമോ എന്ന വിഷമത്തിലാണ് പൂര പ്രേമികള്‍.
തൃശൂര്‍ പൂരം എന്നാല്‍ തൃശൂരുകാരുടെ മാത്രം പൂരമല്ല. കേരളത്തിന്റ വിവിധ ഭാഗങ്ങളില്‍ നിന്ന് പൂരപ്രേമികള്‍ തൃശൂരിലേക്ക് ഒഴുകും. തൃശൂര്‍ മുഴുവന്‍ ജനസാഗരമാകും. എന്നാല്‍ മഴ പെയ്താല്‍ ഇതെല്ലാം അലങ്കോലമാകും.

കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നടത്താനിരുന്ന സാമ്പിള്‍ വെടിക്കെട്ട് നടത്താനായില്ല. തൃശൂര്‍ പൂരം വെടിക്കെട്ട് പോലെ തന്നെ പ്രസിദ്ധമാണ് സാമ്പിള്‍ വെടിക്കെട്ടും. മഴമാറിയാല്‍ വെടിക്കെട്ട് നടത്തിയേക്കും എന്ന് പപ്രതീക്ഷിച്ച് ആയിരക്കണക്കിന് ആളുകള്‍ എത്തിയിരുന്നു. എന്നാല്‍ മഴ തുടര്‍ന്നതോടെ സാമ്പിള്‍ വെടിക്കെട്ട് ഉപേക്ഷിക്കുകയായിരുന്നു. വെടിമരുന്ന് നിറക്കാനായി കുഴിച്ച കുഴികളിലെല്ലാം വെള്ളം നിറഞ്ഞു.
ഇനി പൂരത്തിന്റെ വെടിക്കെട്ടിന്റെ ഭാഗമായി സാമ്പിള്‍ വെടിക്കെട്ടിന്റെ കരിമരുന്ന് ഉപയോഗിക്കാം എന്നാണ് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. പൂരം വെള്ളിയാഴ്ച നടക്കാനിരിക്കെയാണ് കേരളത്തില്‍ ശനിയാഴ്ച വരെ മഴ തുടരും എന്ന വാര്‍ത്ത.












Click it and Unblock the Notifications