കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് കനത്ത മഴ തുടരും!! ഇന്ന് 7 ജില്ലകളില്‍ റെഡ് അലര്‍ട്ട്!! അതീവ ജാഗ്രതാ നിര്‍ദ്ദേശം

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നാല് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചൊവ്വാഴ്ചയും ബുധനാഴ്ചയും അതിതീവ്ര ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

raintaliparamba

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഇവിടങ്ങളില്‍ അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത ഉണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് യെല്ലോ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ബുധനാഴ്ച 10 ജില്ലകളിൽ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകബുധനാഴ്ച പത്തു ജില്ലകളിൽ മഞ്ഞ ജാഗ്രത ബാധകമാണ്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചത്.

അതിതീവ്ര സാഹചര്യം പരിഗണിച്ച് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമായിരിക്കാന്‍ ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള അധികൃതര്‍ക്ക് ചീഫ് സെക്രട്ടറി ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.നിലവില്‍ മഴ ശക്തമായ എറണാകുളത്തും പാലക്കാട്ടും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. നേരത്തെ ദുരന്തം വിതച്ച സ്ഥലങ്ങളിലും പ്രത്യേക ശ്രദ്ധ നല്‍കാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശമുണ്ട്.

Recommended Video

cmsvideo
IMD Withdraws Red Alert For Kerala | Oneindia Malayalam

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചതാണ് കനത്ത മഴയക്ക് കാരണം. ന്യൂനമർദം കൂടുതൽ ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയുണ്ട്. രണ്ട് ദിവസത്തിനിടെ ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളാന്‍ സാധ്യയുള്ള ന്യൂനമർദ്ദവും മഴ കനക്കാൻ കാരണമായേക്കും.

വട്ടിയൂർക്കാവിലും അരൂരിലും എൽഡിഎഫ്, മൂന്നിടത്ത് യുഡിഎഫ്, ബിജെപിക്ക് വൻ തിരിച്ചടിയെന്ന് സർവേവട്ടിയൂർക്കാവിലും അരൂരിലും എൽഡിഎഫ്, മൂന്നിടത്ത് യുഡിഎഫ്, ബിജെപിക്ക് വൻ തിരിച്ചടിയെന്ന് സർവേ

മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം 200 കടക്കും.... ഹരിയാനയില്‍ ഖട്ടാര്‍ 2.0, സര്‍വേ കണക്കുകള്‍ ഇങ്ങനെ

കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വന്‍ വീഴ്ച്ച... അശോക് ചവാനും പൃഥ്വിരാജ് ചവാനും തോല്‍ക്കും!!

English summary
Heavy rain to continue for four days in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X