Get Updates
Get notified of breaking news, exclusive insights, and must-see stories!

ശനിയാഴ്ചയും കനത്ത മഴ തന്നെ, ഓറഞ്ച് അലർട്ട് 7 ജില്ലകളിൽ, മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെയും മഴയ്ക്ക് ശമനം ഇല്ലെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നിങ്ങനെ നാല് ജില്ലകളിലായിരുന്നു അതിതീവ്ര മഴയുടെ മുന്നറിയിപ്പുണ്ടായിരുന്നത്. നാളെ ഒരു ജില്ലയിലും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതുക്കി മഴ അറിയിപ്പ് പ്രകാരം റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം നാളെ ഓറഞ്ച് അലർട്ട് നിലവിലുണ്ട്. സംസ്ഥാനത്തെ 7 ജില്ലകളിലാണ് ശനിയാഴ്ച ഓറഞ്ച് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

മഴയ്ക്ക് ശമനമില്ല, സംസ്ഥാനത്ത് നാളെ ഈ ജില്ലയിൽ സ്കൂളുകൾക്ക് അവധി, പരീക്ഷകൾക്ക് മാറ്റമില്ല
മഴയ്ക്ക് ശമനമില്ല, സംസ്ഥാനത്ത് നാളെ ഈ ജില്ലയിൽ സ്കൂളുകൾക്ക് അവധി, പരീക്ഷകൾക്ക് മാറ്റമില്ല

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇവിടങ്ങളിൽ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 എംഎം മുതൽ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. നാളെ മറ്റ് 7 ജില്ലകളിൽ യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്.

rain
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+