കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

7 ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത!! ജാഗ്രത മുന്നറിയിപ്പ്

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം; സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. അടുത്ത മൂന്ന് മണികൂറിനിടെ ഏഴ് ജില്ലകളിൽ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിച്ചു . തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം,തൃശ്ശൂർ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത.

മണിക്കൂറിൽ 40 കിമി വേഗതയിൽ വരെ വീശിയടിക്കാവുന്ന കാറ്റിനും സാധ്യത ഉണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കടലിലും ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്നും മുന്നറിയിപ്പുണ്ട്.

 x25-rain-latest1-14

തിരുവനന്തപുരത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴ തുടരുകയാണ്.താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കനത്ത മഴയെ തുടർന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകൾ തുറന്നു.അഞ്ച് ഷട്ടറുകളാണ് തുറന്നത്. ആറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാ​ഗ്രത പുലർത്തണമെന്ന് വാട്ടർ അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്. ചിറ്റാറും കിള്ളിയാറും കരകവിഞ്ഞ് ഒഴുകുകയാണ്. കാരാപ്പുഴ ഡാമിന്റെ ഷട്ടറുകൾ നാളെ രാവിലെ 11 ഓടെ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. മൂന്ന് ഷട്ടറുകൾ 11 മണി മുതൽ തുറക്കാനാണ് തിരുമാനിച്ചത്.

മെയ് 21 മുതൽ മെയ് 24 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ചില നേരങ്ങളിൽ പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരന്നു.

അരയും തലയും മുറുക്കി കോണ്‍ഗ്രസ്; ജനങ്ങളോട് വേറിട്ട അഭ്യര്‍ത്ഥന, എന്തുകൊണ്ട് അവരെ പരാജയപ്പെടുത്തണംഅരയും തലയും മുറുക്കി കോണ്‍ഗ്രസ്; ജനങ്ങളോട് വേറിട്ട അഭ്യര്‍ത്ഥന, എന്തുകൊണ്ട് അവരെ പരാജയപ്പെടുത്തണം

അതീവഗുരുതരം; കൊവിഡില്‍ ഇറ്റലിയേയും സ്‌പെയിനിനേയും മറികടന്ന് ഇന്ത്യ; രോഗബാധിതര്‍ 1,12,359അതീവഗുരുതരം; കൊവിഡില്‍ ഇറ്റലിയേയും സ്‌പെയിനിനേയും മറികടന്ന് ഇന്ത്യ; രോഗബാധിതര്‍ 1,12,359

പ്രവാസികളെ ചേര്‍ത്ത് പിടിച്ച് യൂസഫലി; മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് പുതിയ സംരഭങ്ങളില്‍ മുന്‍ഗണനപ്രവാസികളെ ചേര്‍ത്ത് പിടിച്ച് യൂസഫലി; മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് പുതിയ സംരഭങ്ങളില്‍ മുന്‍ഗണന

English summary
Heavy rain to hit 7 districts in kerala today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X