Get Updates
Get notified of breaking news, exclusive insights, and must-see stories!

അടുത്ത 3 മണിക്കൂറിൽ 4 ജില്ലകളിൽ കനത്ത മഴ; സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ മഴ തുടരും; 12 വരെ യെല്ലോ അലർട്ട്

തിരുവനന്തപുരം; സംസ്ഥാനത്ത് ചൊവ്വാഴച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിനിടെ കൊല്ലം,ആലപ്പുഴ,എറണാകുളം,തൃശ്ശൂർ എന്നീ ജില്ലകളിൽ ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ശനിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,തൃശ്ശൂർ, കോഴിക്കോട്,മലപ്പുറം, കണ്ണൂർ, കാസർഗോഡ് ദില്ലകളിലും ഞായറാഴ്ച തിരുവനന്തപുരം,കൊല്ലം,പത്തനംത്തിട്ട,ആലപ്പുഴ, കോട്ടയം , എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്,മലപ്പുറം, കണ്ണൂർ,കാസർഗോഡ് ജില്ലകളിലും തിങ്കളാഴ്ച കൊല്ലം,ആലപ്പുഴ, കോട്ടയം , എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ചൊവ്വാഴ്ച മലപ്പുറം, കണ്ണൂർ,കാസർഗോഡ് ജില്ലകളിലും മഴ കനക്കും. ഇവിടങ്ങളിൽ ഈ ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

rain22-1-

ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച ഇടുക്കിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം.

Recommended Video

cmsvideo
    Heavy Rain Prediction in Kerala | Oneindia Malayalam

    കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്.23 വരെ തെക്ക് -പടിഞ്ഞാറ് അറബിക്കടലിലും , മധ്യ പടിഞ്ഞാറ് അറബിക്കടലിലും മണിക്കൂറിൽ 50 മുതൽ 60 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.മധ്യ കിഴക്ക് അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗതയിൽ ശക്തമായ കാറ്റ് വീശിയേക്കും. മത്സ്യ തൊഴിലാളികൾ ജാഗ്രത പുലർത്തണം.

    ജൂൺ 19 മുതൽ ജൂൺ 25 വരെയുള്ള ആഴ്ചയിൽ കേരളത്തിൽ ലഭിക്കുന്ന മഴയുടെ ദീർഘകാല ശരാശരി 71.7 മില്ലിമീറ്ററാണ്. 2020 ജൂൺ 19 മുതൽ ജൂൺ 25 വരെ 71.8 മില്ലിമീറ്റർ മഴയായിരിക്കും കേരളത്തിൽ ശരാശരി ലഭിക്കുക എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+