വീണ്ടും ന്യൂനമർദം.. സംസ്ഥാനത്ത് 11 ജില്ലകളിൽ യെല്ലോ അലർട്ട്.. കനത്ത മഴ തുടരും
തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരും എന്നാണ് മുന്നറിയിപ്പ്.
Recommended Video

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട തീവ്രന്യൂനമർദ്ദം, ആന്ധ്ര തീരം വഴി കരയിൽ പ്രവേശിച്ചതാണ് കേരളത്തിലും മഴയ്ക്ക് കാരണം.വ്യാഴാഴ്ച തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച തൃശൂർ,പാലക്കാട്,മലപ്പുറം,വയനാട്,കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നിവിടങ്ങളിലാണ് യെല്ലോ അലർട്ട്.
ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി പത്തുവരെ ശക്തമായ ഇടിമിന്നലിനു സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മത്സ്യത്തൊഴിലാകൾക്കും മുന്നറിയിപ്പുണ്ട്. അതേസമയം മഴ കനത്തതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. നിലവിൽ 2391.30 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ജാഗ്രത നിർദ്ദേശമായ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 20ന് മുമ്പ് ഇത് 2396.85 അടിയായാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കും.












Click it and Unblock the Notifications