ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദത്തിന് സാധ്യത;കേരളത്തിൽ ഇന്നും കനത്ത മഴ,7 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം;സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. വടക്കൻ കേരളത്തിലായിരിക്കും മഴ ശക്തി പ്രാപിക്കുക. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,കാസറഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരള- കർണാടക തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ പോകരുതെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.മഴകനത്തതോടെ ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുകയാണ്.

ബംഗാൾ ഉൾക്കടലിൽ ഒക്ടോബർ 9ന് രൂപംകൊണ്ട ശക്തമായ ന്യൂനമർദ്ദം 1000 കിലോമീറ്റർ സഞ്ചരിച്ച് അറബിക്കടലിൽ എത്തി വീണ്ടും തീവ്രമാകാനുള്ള സാധ്യത ഉണ്ട്.ആൻഡമൻ തീരത്ത് ആരംഭിച്ച ന്യൂനമർദ്ദം ആന്ധ്ര, മഹാരാഷ്ട്രയുടെ തെക്കുഭാഗത്തിലൂടെ സഞ്ചരിച്ചാണ് അറബിക്കടലിൽ എത്തുന്നത്. ഇതിനാലാണ് ഹൈദരാബാദിൽ ശക്തമായ മഴ തുടരുന്നത്.
തെലങ്കാനയിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും അകപ്പെട്ട് തെലങ്കാനയില്‍ 30ഓളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇവരില്‍ 15ഓളം മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഹൈദരാബാദില്‍ മാത്രമാണ്. നിരവധി നാശനഷ്ടങ്ങളാണ് വെള്ളപ്പൊക്കം സൃഷ്ടിച്ചത്.
ഇന്ന് ന്യൂനമർദ്ദം മഹാരാഷ്ട്രയ്ക്ക് മുകളിലാണ. അതിനാൽ മുംബൈയിൽ വെള്ളപൊക്ക സാധ്യത പ്രവചിക്കുന്നുണ്ട്. ഇതിനിടെ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ന്യൂനമർദ്ദത്തിന് സാധ്യതയും കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നുണ്ട്.












Click it and Unblock the Notifications