കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദത്തിന് സാധ്യത;കേരളത്തിൽ ഇന്നും കനത്ത മഴ,7 ജില്ലകളിൽ യെല്ലോ അലർട്ട്

Google Oneindia Malayalam News

തിരുവനന്തപുരം;സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. വടക്കൻ കേരളത്തിലായിരിക്കും മഴ ശക്തി പ്രാപിക്കുക. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,കാസറഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള- കർണാടക തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ പോകരുതെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.മഴകനത്തതോടെ ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുകയാണ്.

ആ വകുപ്പുകൾ മാറ്റണം,അറസ്റ്റ് ഒഴിവാക്കണം;മുഖ്യമന്ത്രിക്ക് കത്തെഴുതി നടി മഞ്ജു വാര്യർ ഉൾപ്പെടെയുള്ളവർആ വകുപ്പുകൾ മാറ്റണം,അറസ്റ്റ് ഒഴിവാക്കണം;മുഖ്യമന്ത്രിക്ക് കത്തെഴുതി നടി മഞ്ജു വാര്യർ ഉൾപ്പെടെയുള്ളവർ

02-mumbai-rains-1

ബംഗാൾ ഉൾക്കടലിൽ ഒക്ടോബർ 9ന് രൂപംകെ‍ാണ്ട ശക്തമായ ന്യൂനമർദ്ദം 1000 കിലേ‍ാമീറ്റർ സഞ്ചരിച്ച് അറബിക്കടലിൽ എത്തി വീണ്ടും തീവ്രമാകാനുള്ള സാധ്യത ഉണ്ട്.ആൻഡമൻ തീരത്ത് ആരംഭിച്ച ന്യൂനമർദ്ദം ആന്ധ്ര, മഹാരാഷ്ട്രയുടെ തെക്കുഭാഗത്തിലൂടെ സഞ്ചരിച്ചാണ് അറബിക്കടലിൽ എത്തുന്നത്. ഇതിനാലാണ് ഹൈദരാബാദിൽ ശക്തമായ മഴ തുടരുന്നത്.

തെലങ്കാനയിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും അകപ്പെട്ട് തെലങ്കാനയില്‍ 30ഓളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇവരില്‍ 15ഓളം മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഹൈദരാബാദില്‍ മാത്രമാണ്. നിരവധി നാശനഷ്ടങ്ങളാണ് വെള്ളപ്പൊക്കം സൃഷ്ടിച്ചത്.

ഇന്ന് ന്യൂനമർദ്ദം മഹാരാഷ്ട്രയ്ക്ക് മുകളിലാണ. അതിനാൽ മുംബൈയിൽ വെള്ളപെ‍ാക്ക സാധ്യത പ്രവചിക്കുന്നുണ്ട്. ഇതിനിടെ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ന്യൂനമർദ്ദത്തിന് സാധ്യതയും കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നുണ്ട്.

പാലായിൽ ജോസ് മത്സരിച്ചാൽ ജയിപ്പിക്കില്ല.. മറുതന്ത്രവുമായി പിജെ ജോസഫും കോൺഗ്രസും..തുറുപ്പ് കാപ്പനോ?പാലായിൽ ജോസ് മത്സരിച്ചാൽ ജയിപ്പിക്കില്ല.. മറുതന്ത്രവുമായി പിജെ ജോസഫും കോൺഗ്രസും..തുറുപ്പ് കാപ്പനോ?

 'കോണ്‍ഗ്രസുകാരും പഠിക്കാനുണ്ട്,ഇനിയും അട്ടകൾ അതിലെയും ഇതിലെയും നടക്കുന്നുണ്ട്';മാത്യു കുഴൽനാടൻ 'കോണ്‍ഗ്രസുകാരും പഠിക്കാനുണ്ട്,ഇനിയും അട്ടകൾ അതിലെയും ഇതിലെയും നടക്കുന്നുണ്ട്';മാത്യു കുഴൽനാടൻ

Recommended Video

cmsvideo
Heavy Rains, Thunderstorm Warning For Kerala | Oneindia Malayalam

English summary
heavy rain to hit kerala today;yellow alert in 7 districts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X