കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ ഇന്നും കനത്ത മഴ തുടരും; 8 ജില്ലകളിൽ യെല്ലോ അലർട്ട്

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ജൂൺ 7 വരെ സംസ്ഥാനത്ത് വ്യാപകമായ മഴ ലഭിക്കുമെന്നാണ് പ്രവചനം.

ശനിയാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലും യെല്ലോ അർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്,. ഇവിടങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത ഉണ്ട്.ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 MM മുതൽ 115.5 mm വരെ മഴ ലഭിക്കാൻ സാധ്യത ഉണ്ട്. കടൽക്ഷോഭ സാധ്യത ഉള്ളതിനാൽ തീരദേശമേഖലയിൽ ഉള്ളവർ ജാഗ്രത പാലിക്കണം.

rains-in-be

Recommended Video

cmsvideo
കേരളത്തിൽ അതിശക്തമായ മഴ, വെള്ളപ്പൊക്ക ഭീതി | Oneindia Malayalam

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവരും നദിക്കരകളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ തെക്ക്-പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 40 മുതല്‍ 50 കി മീ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇവിടങ്ങളിൽ മത്സ്യതൊഴിലാളികൾ മത്സ്യ ബന്ധനത്തിന് പോകാൻ പാടില്ല.

വരും ദിവസങ്ങളിൽ മഴയുടെ ശക്തി കുറഞ്ഞേക്കും. എന്നാൽ ജൂൺ പകുതിയോടെ മഴ കനക്കുമെന്നാണ് പ്രവചനം. അതേസമയം ഇത്തവണയും പ്രളയ സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് കാലാവസ്ഥ വിദഗ്ദർ പറയുന്നത്.

ജോര്‍ജ് ഫ്‌ളോയിഡ് വധം; 3 പോലീസുകാര്‍ കൂടി കുടുങ്ങും, കടുത്ത വകുപ്പുകള്‍, പ്രതിഷേധക്കാറ്റിനെ ഭയം!!ജോര്‍ജ് ഫ്‌ളോയിഡ് വധം; 3 പോലീസുകാര്‍ കൂടി കുടുങ്ങും, കടുത്ത വകുപ്പുകള്‍, പ്രതിഷേധക്കാറ്റിനെ ഭയം!!

യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവം; യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി അറസ്റ്റിൽയുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവം; യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി അറസ്റ്റിൽ

സംഭവം എവിടെയായാലും മലപ്പുറം ഹാഷ്ടാഗ് തിരുത്തില്ലെന്ന് സന്ദീപ്‌വാര്യര്‍; താനൊരു മണ്ടനെന്ന് അജുസംഭവം എവിടെയായാലും മലപ്പുറം ഹാഷ്ടാഗ് തിരുത്തില്ലെന്ന് സന്ദീപ്‌വാര്യര്‍; താനൊരു മണ്ടനെന്ന് അജു

English summary
Heavy rain to hit kerala today; yellow alert in 8 districts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X