കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനത്ത മഴ: മംഗലാപുരത്തും കരിപ്പൂരും ഇറങ്ങാനാവാതെ വിമാനങ്ങള്‍, ഒടുവില്‍ നെടുമ്പാശ്ശേരിയില്‍ ഇറക്കി

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലും കര്‍ണാടകത്തിലും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ ഇറങ്ങാനാവാതെ വിമാനങ്ങള്‍. മംഗലാപുരത്തും കരിപ്പൂരും ഇറങ്ങാനാവാതെ രണ്ട് വിമാനങ്ങള്‍ ശനിയാഴ്ച്ച രാത്രി നെടുമ്പാശ്ശേരിയില്‍ ഇറക്കി. എയര്‍ അറേബ്യയുടെ ഷാര്‍ജ-കരിപ്പൂര്‍ വിമാനത്താവളത്തില്‍ 35 യാത്രക്കാരുണ്ടായിരുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കുവൈത്ത് മംഗലാപുരം വിമാനത്തില്‍ 175 യാത്രക്കാരുമുണ്ടായിരുന്നു. മംഗലാപുരത്തും കരിപ്പൂരും മഴ കനത്തതാണ് വിമാനം തിരിച്ചുവിടാന്‍ കാരണമായത്. അതേസമയം കേരളത്തില്‍ അടക്കം മഴ അതിശക്തമാണ്. പലയിടത്തും പ്രശ്‌നങ്ങളാണ്.

കമലും രജനിയും തോറ്റുമടങ്ങി, തമിഴകത്ത് തീക്കാറ്റായി ഇളയ ദളപതി, സ്റ്റാലിനെ വെല്ലുന്ന എംജിആറാവുമോ?കമലും രജനിയും തോറ്റുമടങ്ങി, തമിഴകത്ത് തീക്കാറ്റായി ഇളയ ദളപതി, സ്റ്റാലിനെ വെല്ലുന്ന എംജിആറാവുമോ?

1

പത്തനംതിട്ട കോട്ടാങ്ങലില്‍ വെള്ളം കയറിയ വീടുകളില്‍ ഉള്ളവരെ എന്‍ഡിആര്‍എഫ് സംഘം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി കൊണ്ടിരിക്കുകയാണ്. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ നാല് ജില്ലകളില്‍ ശക്തമായ ഇടിയും മഴയും ഉണ്ടാവാന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, ജില്ലകളിലാണ് ഇടയോട് കൂടിയ അതിശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുള്ളത്. പത്ത് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. കോഴിക്കോട് തല്‍ക്കാലം ആശ്വസിക്കാവുന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കോഴിക്കോട് നഗരത്തില്‍ മഴ കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഗ്രാമപ്രദേശങ്ങളില്‍ ചെറിയ തോതില്‍ മഴ തുടരുന്നുണ്ട്. നേരത്തെ താമരശ്ശേരി, കോടഞ്ചേരി മേഖലയിലായിരുന്നു കനത്ത മഴ. തിരുവമ്പാടി ടൗണില്‍ നേരത്തെ വെള്ളക്കെട്ടുണ്ടായിരുന്നു. ഇവിടെ വെള്ളമിറങ്ങി തുടങ്ങിയിട്ടുണ്ട്. താമരശ്ശേരി ചുരത്തില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ട 8,9 വളവുകളില്‍ ഗതാഗതം പുനസ്ഥാപിച്ചു.

വെള്ളം കയറിയ കോടഞ്ചേരി പഞ്ചായത്തിലെ മുണ്ടൂര്‍ പാലത്തില്‍ നിന്ന് വെള്ളമിറങ്ങി. പുതുപ്പാടി ഈങ്ങാപ്പുഴയിലെ ദേശീയ പാതയില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. വലിയ വാഹനങ്ങള്‍ മാത്രമാണ് ഇതിലൂടെ കടന്നുപോകുന്നത്. അതേസമയം കോട്ടയത്ത് മഴയില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങളുണ്ടായത്. ഇവിടെ വൈദ്യുതി ബന്ധം വ്യാപകമായി തകരാറിലായിരിക്കുകയാണ്. മണിമലയില്‍ മാത്രം 60 ട്രാന്‍സ്‌ഫോര്‍മറുകളാണ് ഓഫാക്കിയത്. അപകടങ്ങള്‍ ഒഴിവാക്കാനാണ് ഈ നടപടിയെന്ന് കെഎസ്ഇബി വിശദീകരിച്ചു. മണിമല മേഖലയില്‍ 8000 വീടുകളില്‍ വൈദ്യുതി മുടങ്ങി. വന്‍ നാശം സംഭവിച്ചുവെന്ന് കെഎസ്ഇബി വ്യക്തമാക്കി.

ദൃശ്യ ഇത് എന്തൊരു ഭംഗിയാണ് കാണാന്‍; താരത്തിന്റെ ഏറ്റവും പുതിയ ചിത്രം വൈറല്‍

അതേസമയം അറക്കുളം മൂന്നുങ്കവയല്‍ പാലത്തില്‍ നിന്ന് ഓടിക്കൊണ്ടിരുന്ന കാര്‍ കുത്തൊഴുക്കില്‍പ്പെട്ട് ഒലിച്ചുപോയി. കാറിലുണ്ടായിരുന്ന രണ്ട് പേര്‍ മരിച്ചു. ഇവര്‍ രണ്ട് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. കൂത്താട്ടുകുളം കിഴക്കൊമ്പ് അമ്പാടിയില്‍ ഉണ്ണികൃഷ്ണന്‍, നിമ കെ വിജയന്‍ എ ന്നിവരാണ് മരിച്ചത്. ഇരുവരും കൂത്താട്ടുകുളം ആയുര്‍വേദ ആശുപത്രിയിലെ ജീവനക്കാരാണ്. ശനിയാഴ്ച്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. വാഗമണ്‍ ഭാഗത്ത് നിന്ന് കാഞ്ഞാര്‍ ഭാഗത്തേക്ക് വരുന്നതിനിടെ മലവെള്ളപ്പാച്ചിലില്‍ പെട്ട് പോവുകയായിരുന്നു. കാര്‍ ആദ്യം മൂന്നങ്കവയലിന് സമീപമുള്ള സുരക്ഷാ ഭിത്തിയില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു.

കാര്‍ നിന്നതിന് പിന്നാലെ വന്ന മലവെള്ളത്തിന്റെ ശക്തിയില്‍ ഈ സുരക്ഷാ ഭിത്തി തന്നെ തകര്‍ന്ന് പോവുകയായിരുന്നു. കാറും യാത്രക്കാരുമെല്ലാം ഒലിച്ചുപോവുകയായിരുന്നു. ദൃക്‌സാക്ഷികള്‍ ഇക്കാര്യം സ്ഥിരീകരിച്ചു. കാര്‍ അഞ്ഞൂറ് മീറ്ററോളം താഴ്ച്ചയിലേക്ക് മറിഞ്ഞു. ഇവരുടെ മൃതദേഹം അഗ്നിശമനസേനയും പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്.

രാജ് കുന്ദ്ര വീട്ടില്‍ അതിക്രമിച്ച് കയറി, ലൈംഗികാതിക്രമം നടത്തി, വെളിപ്പെടുത്തി നടിരാജ് കുന്ദ്ര വീട്ടില്‍ അതിക്രമിച്ച് കയറി, ലൈംഗികാതിക്രമം നടത്തി, വെളിപ്പെടുത്തി നടി

Recommended Video

cmsvideo
വരുന്നത് ഭീകര തിരമാലകളും കടലാക്രമണവും..ജനങ്ങളെ സുരക്ഷിതരാകുക

English summary
heavy rain two flight diverted and landed in nedumbassery airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X