കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിലമ്പൂരില്‍ രണ്ടാള്‍പ്പൊക്കത്തില്‍ വെള്ളം; ഉരുള്‍പ്പൊട്ടല്‍, യോഗം വിളിച്ച് മുഖ്യമന്ത്രി

Google Oneindia Malayalam News

Recommended Video

cmsvideo
രണ്ടാള്‍പൊക്കം വെള്ളത്തില്‍ മുങ്ങി നിലമ്പൂര്‍ | Oneindia Malayalam

മലപ്പുറം: ബുധനാഴ്ച രാത്രി മുതല്‍ പെയ്യുന്ന മഴ തോരാതെ വന്നതോടെ നിലമ്പൂരില്‍ വെള്ളപ്പൊക്കം. ടൗണിലെ പ്രധാന റോഡില്‍ രണ്ടാള്‍പ്പൊക്കത്തില്‍ വെള്ളം ഉയര്‍ന്നു. കെട്ടിടങ്ങളുടെ ഒന്നാംനില പൂര്‍ണമായും വെള്ളത്തിനടിയിലായി. ജലനിരപ്പ് ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ജനങ്ങളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാന്‍ തുടങ്ങി. എന്നാല്‍ പലരും മാറാന്‍ തയ്യാറായിട്ടില്ല. നിലമ്പൂരിലെ പല വീടുകളും വെള്ളത്തില്‍ മുങ്ങി. റോഡില്‍ തോണിയിറക്കിയിരിക്കുകയാണ്. വനമേഖലയില്‍ ഉരുള്‍പ്പൊട്ടലുണ്ടായതോടെയാണ് നിലമ്പൂരില്‍ വെള്ളംപൊങ്ങിയത്.

Flood 1

മലപ്പുറത്തിന് പുറമെ കണ്ണൂരും കോഴിക്കോടും ഉരുള്‍പ്പൊട്ടി. താമരശേരി ചുരത്തിലും മാവൂരിലും മരംവീണ് ഗതാഗതം തടസപ്പെട്ടു. മാവൂരില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായി തടസപ്പെട്ട അവസ്ഥയാണ്. വയനാട് ജില്ലയില്‍ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. 10 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.

ഇറാനെ തൊട്ടാല്‍ തീക്കളി; അമേരിക്കയെ വിരട്ടി പ്രസിഡന്റ് ഹസന്‍ റൂഹാനി, മഹായുദ്ധമാകും!!ഇറാനെ തൊട്ടാല്‍ തീക്കളി; അമേരിക്കയെ വിരട്ടി പ്രസിഡന്റ് ഹസന്‍ റൂഹാനി, മഹായുദ്ധമാകും!!

ഇടുക്കി മൂലമറ്റത്ത് വ്യാപകമായി മരങ്ങള്‍ കടപുഴകി വീണു. കോട്ടയം, ഇടുക്കി, വടക്കന്‍ ജില്ലകള്‍ എന്നിവടങ്ങളില്‍ കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ആലപ്പുഴയ്ക്കും എറണാകുളത്തിനുമിടയില്‍ രണ്ടിടത്ത് ട്രാക്കിലേക്ക് മരം വീണ് ട്രെയിന്‍ ഗതാഗതം താറുമാറായി. തീവണ്ടികള്‍ മണിക്കൂറുകള്‍ വൈകിയാണ് ഓടുന്നത്. മുംബൈയില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കേരളത്തിലേക്കുള്ള ട്രെയിനുകള്‍ റദ്ദാക്കി.

മൂന്നാറില്‍ വെള്ളപ്പൊക്കമാണ്. മറയൂര്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. പെരിയവരൈ പാലത്തിന് പകരം താല്‍ക്കാലികമായി നിര്‍മിച്ച പാലം തകര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ തകര്‍ന്നതാണ് പെരിയവരൈ പാലം. ഫോണ്‍-വൈദ്യുതി ബന്ധം പൂര്‍ണമായും താറുമാറായിട്ടുണ്ട്. കോട്ടയം-കുമളി രോഡില്‍ ബസ് ഗതാതഗതം പൂര്‍ണമായി നിര്‍ത്തിവെച്ചു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര യോഗം വിളിച്ചു.

English summary
Heavy Rain: Water Level Rise in Nilambur, North Districts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X