Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴയില്‍ മുങ്ങി കേരളം... ഉടന്‍ നില്‍ക്കില്ല, മരണം രണ്ട്, ശക്തമായ കാറ്റിനു സാധ്യത

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണിത്

Recommended Video

cmsvideo
    കനത്ത മഴ തുടരും, പെയ്തത് 5 വര്‍ഷത്തിനിടയിലെ റെക്കോഡ് മഴ | Oneindia Malayalam

    തിരുവനന്തപുരം: കേരളം കനത്ത മഴയില്‍ മുങ്ങി. കഴിഞ്ഞ കുറച്ചു ദിവസമായി ശക്തമായ മഴയാണ് സംസ്ഥാനത്തുടനീളം പെയ്യുന്നത്. കനത്ത മഴയില്‍ പലയിടങ്ങളിലും നാശനഷ്ടങ്ങള്‍ ഉണ്ടായി. മഴയെ തുടര്‍ന്നുണ്ടായ കെടുതികളില്‍ ഇതുവരെ സംസ്ഥാനത്ത് രണ്ടു പേര്‍ മരിച്ചുവെന്നാണ് കണക്ക്.

    പ്രതീക്ഷിച്ചതു പോലെ കാലവര്‍ഷം ലഭിക്കാതിരുന്ന കേരളത്തിന് ഈ മഴയോടെ ആ കുറവ് ഏറെക്കുറെ നികത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെയുള്ള ഏറ്റവും കനത്ത മഴയാണ് ത്തവണ ലഭിച്ചത്.

    മൂന്നു ദിവസം കൂടി

    മൂന്നു ദിവസം കൂടി

    സംസ്ഥാനത്തു മൂന്നു ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാന നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. രണ്ടു ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്കും സാധ്യതയുണ്ട്.

    ശക്തമായ മഴ

    ശക്തമായ മഴ

    ചൊവ്വാഴ്ച വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. 12 മുതല്‍ 20 സെന്റ്ി മീറ്റര്‍ വരെ മഴ പെയ്യാനിടയുണ്ട്.

    മല്‍സ്യതൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

    മല്‍സ്യതൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

    തെക്കു പടിഞ്ഞാറന്‍ കാറ്റിന്റെ വേഗം ചില സമയങ്ങളില്‍ 45 മുതല്‍ 55 കിലോ മീറ്റര്‍ വരെ ആവാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ മല്‍സ്യബന്ധന തൊഴിലാളികള്‍ സൂക്ഷിക്കണമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി.

    മഴയുടെ കാരണം

    മഴയുടെ കാരണം

    പടിഞ്ഞാറന്‍ കാറ്റ് ശക്തമായതാണ് കേരളത്തിലെ കനത്ത മഴയുടെ കാരണം. അറബിക്കടലിന്റെ പടിഞ്ഞാറന്‍ തീരത്ത് രൂപം കൊണ്ട ശക്തമായ ന്യൂനമര്‍ദ്ദ പാത്തിയും ഒഡീഷ, വടക്കന്‍ ആന്ധ്ര തീരത്ത് രൂപമെടുത്ത അന്തരീക്ഷച്ചുഴിയും ഒരുമിച്ച് ശക്തി പ്രാപിച്ചതാണ് ഇത്രയും കനത്ത മഴയ്ക്കു കാരണം.

    88 ശതമാനവും ലഭിച്ചു

    88 ശതമാനവും ലഭിച്ചു

    ഇക്കാലയളവില്‍ കേരളത്തില്‍ ലഭിക്കേണ്ട കാലവര്‍ഷത്തിന്റെ 88 ശതമാനവും ഇപ്പോള്‍ ലഭിച്ചു കഴിഞ്ഞു. തിങ്കളാഴ്ച വരെ 191.81 സെന്റീ മീറ്റര്‍ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. ഇതില്‍ 167.81 സെന്റി മീറ്ററും ഇതിനകം ലഭിച്ചു കഴിഞ്ഞു.

    കൂടുതല്‍ മഴ പാലക്കാട്ട്

    കൂടുതല്‍ മഴ പാലക്കാട്ട്

    ഞായറാഴ്ച വൈകീട്ട് വരെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്ടാണ്. 23 സെന്റി മീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചത്. വടകരയില്‍ 18 സെന്റി മീറ്ററും പെരിന്തല്‍മണ്ണയില്‍ 16 സെന്റി മീറ്ററും മഴ കിട്ടി.

    മരണം രണ്ട്

    മരണം രണ്ട്

    കനത്ത മഴയെത്തുടര്‍ന്ന് രണ്ടു പേരാണ് ഇതിനകം മരിച്ചത്. രണ്ടു മരണങ്ങളും കണ്ണൂര്‍ ജില്ലയിലാണ്. കണ്ണൂര്‍ ചെറുകുന്ന് മടക്കരയില്‍ മുഹമ്മദ് കുഞ്ഞ്, ഇതരസംസ്ഥാന തൊഴിലാളിയായ ക്രിസ്തുരാജ് എന്നിവരാണ് മരിച്ചത്. കോതമംഗലത്ത് ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായിട്ടിണ്ട്.

    മലയോര മേഖലകളില്‍ നാശം

    മലയോര മേഖലകളില്‍ നാശം

    മലയോര മേഖലകളിലാണ് മഴ മൂലം ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായത്. പലയിടങ്ങളിലും മണ്ണിടിച്ചിലും മഴക്കെടുതികളുമുണ്ടായി. മലയോര മേഖലകള്‍ മണ്ണിടിച്ചില്‍ കൊണ്ടാണ് വലയുന്നതെങ്കില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടില്‍ മുങ്ങിയിരിക്കുകയാണ്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+