കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത!! ജൂൺ 1 ന് തന്നെ കാലവർഷം എത്തും

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം; സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നി ജില്ലകളിൽ
യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടുക്കിയിൽ ഇന്നും നാളയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതായും വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്‌ക്ക് സാധ്യത ഉണ്ട്.സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും വകുപ്പ് അറിയിച്ചു. ഓഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിലെ ബന്ധപ്പെട്ട വകുപ്പുകളോടും സർക്കാർ ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.

 thunderstorm

ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് തെക്കൻ കേരളത്തിലെ മലയോര മേഖലകളിൽ അതിശക്തമായ മഴ തുടരുകയാണ്. മഴ ശക്തമായതോടെ അരുവിക്കര ഡാമിന്റെ നാല് ഷട്ടറുകൾ തുറന്നു. കരമനയാറിന്റെ ഇരുകരകളിലും ഉള്ളവർ ജാഗ്രത പുലർത്തണമെന്ന് തിരുവനന്തപുരം ജില്ലാ ഭരണകുടം അറിയിച്ചു.

അതേസമയം ജൂൺ ഒന്നിന് തന്നെ കേരളത്തിൽ കാലവർഷം എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മെയ് 31 നും ജൂൺ നാലിനും ഇടയിൽ അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത ഉണ്ട്.അതേസമയം ഉഷ്ണ തരംഗം രൂക്ഷമായ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാലാവസ്ഥ സാധരണ നിലയിലേക്ക് മാറിയെന്നും കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 8 സംസ്ഥാനങ്ങളിലാണ് സ്ഥിതി ശാന്തമായത്. 44 ഡിഗ്രി വരെയായിരുന്നു ഇവിടെ ചൂട് രേഖപ്പെടുത്തിയത്. ദില്ലി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇന്നലെ മുതൽ മഴ ലഭിച്ചു തുടങ്ങിയിട്ടുണ്ട്.

സൂരജിന്റേയും കുടുംബത്തിന്റേയും വാദങ്ങൾ പൊളിച്ചടുക്കി വാവ സുരേഷ്; ഒരുങ്ങിയത് ഞെട്ടിക്കും തിരക്കഥസൂരജിന്റേയും കുടുംബത്തിന്റേയും വാദങ്ങൾ പൊളിച്ചടുക്കി വാവ സുരേഷ്; ഒരുങ്ങിയത് ഞെട്ടിക്കും തിരക്കഥ

 യെഡ്ഡിക്കെതിരെ പടയൊരുക്കും; 20 എംഎൽഎമാർ! ഞെട്ടി ബിജെപി!സസൂക്ഷ്മം നിരീക്ഷിച്ച് കോൺഗ്രസും ജെഡിഎസും യെഡ്ഡിക്കെതിരെ പടയൊരുക്കും; 20 എംഎൽഎമാർ! ഞെട്ടി ബിജെപി!സസൂക്ഷ്മം നിരീക്ഷിച്ച് കോൺഗ്രസും ജെഡിഎസും

ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി അജിത് ജോഗി (74) അന്തരിച്ചുഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി അജിത് ജോഗി (74) അന്തരിച്ചു

English summary
Heavy rain will hits kerala in next 3 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X