കേരളത്തിലെ വേനല്‍ മഴ നീങ്ങുന്നത് മഹാദുരന്തത്തിലേക്കോ?
തിരുവനന്തപുരം : കഴിഞ്ഞ രണ്ടുദിവസമായി കേരളത്തില്‍ കനത്ത മഴ പെയ്യുകയാണ്. ഏഴ് സെന്റീമീറ്റര്‍ വരെ മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. എല്‍നിനോ എന്ന പ്രതിഭാസമാണ് ഇതിനു പിന്നില്‍ എന്നു പറയപ്പെയുന്നുണ്ട്.
വേനല്‍ മഴ എന്ന ആശ്വസത്തിലാണ് നമ്മള്‍ അങ്ങനെ ആശ്വസിക്കാനിരിക്കട്ടെ. ഇത്തരം ഒരു വേനല്‍മഴ സമീപകാലത്തൊന്നും ഒന്നും കേട്ടുകേള്‍വിയില്ലത്താണ്.
വേനല്‍ മഴയുടെ സന്തോഷത്തിലാണ് മലയാളികള്‍. പക്ഷേ ഒന്നു മറന്നു പോവരുത് ഇത്തരം ഒരു മഴയായിരുന്നു ഉത്തരാഘണ്ഡില്‍ ആദ്യം എത്തിയതും. പിന്നിട് ഉത്തരാഘണ്ഡിനെ തകര്‍ത്തു തരിപ്പണമാക്കിയത്.

ഇതുവരെ കാണാത്ത അല്ലെങ്കില്‍ അറിയാത്ത ഒരു പ്രതിഭാസത്തിന് ഫെബ്രുവരിയില്‍ കേരളം സാക്ഷ്യം വഹിച്ചു. ഫെബ്രുവരി 27 നു കേരളത്തില്‍ കണ്ട തീഗോളം കൊച്ചിയിലും കേരളത്തിന്റെ മറ്റ് പല ഭാഗങ്ങളിലും നാം കണ്ടു. 2001 ലെ ഗുജറാത്ത് ഭൂ ചലനത്തിന് ശേഷം ഒരുപാടു അസാധാരണ ഭൂ പ്രതിഭാസങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചവരാണ് നമ്മള്‍ അന്ന് കേരളത്തില്‍ എത്ര കിണറുകളാണ് താഴ്ന്നുപോയിട്ടുള്ളത് എന്ന് പോലും നമുക്ക് കൃത്യമായി അറിയില്ല.
ഏറ്റവും ഒടുവില്‍ നേപ്പാളില്‍ ഭൂചലനമുണ്ടായപ്പോള്‍ കൊച്ചിയും കുലുങ്ങി. ഒരു തവണയല്ല രണ്ടു തവണ. നമ്മള്‍ പേടിക്കേണ്ടിയിരിക്കുന്നു. നമ്മളെ കാത്ത ഒരു ദുരന്തം എവിടെയോ പതിഞ്ഞിരിപ്പുണ്ട്. പ്രകൃതി ദുരന്തങ്ങളെ തടുക്കുവാന്‍ നമുക്കൊരിക്കലും ആവില്ല എന്നാല്‍ കരുതിയിരിക്കാം നമുക്ക്. ഒരു ദുരന്തം ഇതു വഴി വരല്ലേയെന്നും












Click it and Unblock the Notifications