Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാൾ ഉൾക്കടലിൽ ശനിയാഴ്ചയോടെ പുതിയ ന്യൂനമർദ്ദം; അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ശനിയാഴ്ചയോടെ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തുടർന്നുള്ള 48 മണിക്കൂറിൽ ന്യൂനമർദ്ദം ശക്തിപ്രാപിച്ചേക്കും. ഇതിൻ്റെ സ്വാധീനഫലമായി വരുന്ന അഞ്ചു ദിവസം കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പത്തനംതിട്ടയിലെ അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയരാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ജനങ്ങൾക്ക് പ്രളയ സാധ്യത മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

2

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. ബംഗാൾ ഉൾക്കടലിൽ ശനിയാഴ്ചയോടെ പുതിയ ന്യൂനമർദ്ദം രൂപപ്പെടും.അതിനുശേഷമുള്ള 48 മണിക്കൂർ ന്യൂനമർദ്ദം ശക്തി പ്രാപിച്ചേക്കുമെന്നും വിവരമുണ്ട്. നാല് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ഒഴികെയുള്ള മറ്റ് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.

ഹോട്ട് ലുക്കില്‍ ഞെട്ടിച്ച് നയന; പുതിയ മേക്കോവര്‍ ഏറ്റെടുത്ത് ആരാധകര്‍

2

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും. ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ മഞ്ഞ അലർട്ടാണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യതയെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.

3

മലയോര മേഖലകളിൽ കൂടുതൽ മഴ കിട്ടും. നാളെ തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ഒഴികെയുള്ള പത്ത് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതേ സമയം, കേരള ലക്ഷദീപ് കർണാടക തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിന് തടസ്സമില്ല. ഏറ്റവുമൊടുവിൽ പുറത്തുവന്ന മഴ മുന്നറിയിപ്പിൽ അടുത്ത മൂന്നു മണിക്കൂർ തിരുവനന്തപുരം കൊല്ലം പത്തനംതിട്ട കോട്ടയം ഇടുക്കി എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. മണിക്കൂറിൽ നാല്പതു കിലോമീറ്റർ വരെ കാറ്റ് വീശിയടിച്ചേക്കാനും സാധ്യതയുണ്ട്.

4

നിലവിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കൊല്ലം ജില്ലകളിൽ കേന്ദ്ര ജല കമ്മീഷൻ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അച്ചൻകോവിൽ, മണിമല, പെരിയാർ, മീനച്ചിൽ, പമ്പ, മുവാറ്റുപുഴ, ഇത്തിക്കര, കല്ലട, പള്ളിക്കൽ നദികളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നാണ് നിർദ്ദേശം. നദികളുടെ കൈവഴികളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ പ്രളയ സാധ്യത മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കൂടാതെ തിരുവനന്തപുരം ജില്ലയിലെ കരമന, നെയ്യാർ നദികളുടെയും ജലനിരപ്പ് താഴുന്നതായും വിലയിരുത്തലുണ്ട്.

Recommended Video

cmsvideo
    Landslide in Pathanamthitta again | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+