കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെക്കൻ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; നെയ്യാർ ഡാം തുറക്കും, പരിഭ്രാന്തി വേണ്ടെന്ന് അധികൃതർ!

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവെ മഴ കുറഞ്ഞ സാഹചര്യമാണിപ്പോൾ ഉള്ളത്. എന്നാൽ തെക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. കേരളത്തിലെ വടക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആദ്യ ദിവസം ആലപ്പുഴ, എണറാകുളം ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

<strong>മലബാറിൽ റെയിൽ ഗതാഗതം പൂർവ്വ സ്ഥിതിയിലേക്ക്; കോഴിക്കോട്-ഷൊർണൂർ പാതയും പുനഃസ്ഥാപിച്ചു!</strong>മലബാറിൽ റെയിൽ ഗതാഗതം പൂർവ്വ സ്ഥിതിയിലേക്ക്; കോഴിക്കോട്-ഷൊർണൂർ പാതയും പുനഃസ്ഥാപിച്ചു!

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദദം ശക്തിപ്പെടുന്നതാണ് കാരണം. രണ്ടാം ദിവസം ആലപ്പുഴ, എണരാകുളം ഇടുക്കി, മലപ്പുറം ജില്ലകളിലും മൂന്നാം ദിവസം കേരളത്തിന്റെ ഭൂരിഭാഗം ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ബുധനാഴ്ച കേരളത്തിലെ ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നെയ്യാർ ഡാം തുറക്കും

നെയ്യാർ ഡാം തുറക്കും

അതേസമയം കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ നെയ്യാർ അണക്കെട്ട് തുറക്കുമെന്ന് തിരുവനന്തപുരം ജില്ല കലക്ടർ അറിയിച്ചു. കനത്ത മഴ പെയ്താൽ അണക്കെട്ട് പെട്ടെന്ന് തുറക്കേണ്ട സാഹചര്യം ഒഴിവാക്കാനാണ് ഇപ്പോൾ തുറന്ന് വിടുന്നത്. ചെറിയ തോതിൽ മാത്രമേ ജലം പുറത്തേക്ക് ഒഴുക്കി വിടുകയുള്ളൂ. അതുകൊണ്ട് തന്നെ പ്രദേശ വാസികൾ ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ല കലക്ടർ കെ ഗോപാലകൃഷ്ണൻ അറിയിച്ചു.

കൊല്ലത്ത് കനത്ത മഴ

കൊല്ലത്ത് കനത്ത മഴ

82.02 മീറ്ററാണ് നെയ്യാർ ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. പരമാവധി സംഭരണ ശേഷി 84.75 മീറ്ററാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കൊല്ലം ജില്ലയിൽ മഴ കൂടുന്നുവെന്ന റിപ്പോർട്ടുകളണ് പുറത്ത് വരുന്നത്. ജില്ലയിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 37 കുടുംബങ്ങളെയാണ് രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി പാർപ്പിച്ചിരിക്കുന്നത്. മുൻ ദിവസങ്ങളെ അപേക്ഷിച്ച് കൊല്ലത്ത് ചൊവ്വാഴ്ച കനത്ത മഴയാണ്.

തൃശൂരിൽ നാല് പേർ ഒഴുക്കിൽപെട്ടു

തൃശൂരിൽ നാല് പേർ ഒഴുക്കിൽപെട്ടു


പാവറട്ടിക്കടുത്തുള്ള കണ്ണോടു പാടത്ത് നാല് പേർ ഒഴുക്കിൽ പെട്ടതായും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇതിൽ മൂന്ന് പേരെ രക്ഷിച്ചു. ഒരു സ്ത്രീയുടെ നില ഗുരുതരമാണ്. വെള്ളം കൂടി ഭാഗത്തു കൂടി നടക്കുന്നതിനിടയിലാണ് ഒഴുക്കിൽ പെട്ടതെന്നാണ് കരുതുന്നത്. അതേസമയം മുഖ്യമന്ത്രി ചൊവ്വാഴ്ച വയനാട് മലപ്പുറം ജില്ലകളിലെ ദുരിതാശ്വാസ കേന്ദ്രങ്ങൾ സന്ദർശിക്കും.

എംഎൽഎമാരുമായി ആശയവിനിമയം നടത്തും

എംഎൽഎമാരുമായി ആശയവിനിമയം നടത്തും


സുൽത്താൻ ബത്തേരിയും മേപ്പാടിയും മുഖ്യമന്ത്രിയും സംഘവും സന്ദർശിക്കും. കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ എംപിമാരുമായും എംഎല്‍എ മാരുമായും ആശയവിനിമയം നടത്തും. രണ്ടു മണിയോടെ മലപ്പുറം ഭൂതാനത്തെത്തുന്ന മുഖ്യമന്ത്രി അവിടെയും അവലോകന യോഗം വിളിച്ചിട്ടുണ്ട്. ഹെലികോപ്റ്ററിലാവും ദുരിതബാധിത മേഖല കാണുക. റവന്യു മന്ത്രിയും ഡിജിപിയും അടക്കമുള്ളവരാണ് മുഖ്യമന്ത്രിയുടെ സംഘത്തിലുള്ളത്.

Recommended Video

cmsvideo
വീണ്ടും ന്യൂനമര്‍ദം, കാലവര്‍ഷം ശക്തിപ്പെടും | Oneindia Malayalam
മഴക്കെടുതിയിൽ മരണം 88 ആയി

മഴക്കെടുതിയിൽ മരണം 88 ആയി


മഴക്കെടുതിയിൽ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 88 ആയി. മലപ്പുറം കവളപ്പാറയില്‍ നിന്ന് 20 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. മഴക്കെടുതിയില്‍ വന്‍ നാശം വിതച്ച മലപ്പുറത്തെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും ഇന്നും തിരച്ചില്‍ തുടരും. വയനാട് പുത്തുമലയിൽ കാണാതായ എട്ടുപേരെക്കൂടി കണ്ടെത്താൻ ചൊവ്വാഴ്ച 600 പേരെ അണിനിരത്തി വൻ തിരച്ചിൽ നടത്തും. ഉരുൾപൊട്ടിയ ചാലിൽ വെള്ളമുള്ളതിനാൽ സന്നദ്ധപ്രവർത്തകർ കൂടി അപകടത്തിലാവുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.

English summary
Heavy rains are possible in the southern districts in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X