കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരാനിരിക്കുന്ന ദിവസങ്ങളിലും അതിതീവ്രമായ മഴക്ക് സാധ്യത; മധ്യകേരളത്തില്‍ മഴ ശക്തം

Google Oneindia Malayalam News

കോട്ടയം: മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലും ശക്തമായ മഴ തുടരുന്നു. പമ്പ, അച്ചന്‍കോവില്‍, മീനച്ചില്‍, മണിമല എന്നിങ്ങനെ മധ്യകേരളത്തിലെ പ്രധാന നദികളെല്ലാം കരതൊട്ട് ഒഴുകുകയാണ്. വെള്ളം ഉയര്‍ന്നതോടെ ആലപ്പുഴ കുട്ടനാട്ടില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിരിക്കുകയാണ്.

ഇന്നലെ പാലാ വെള്ളപൊക്കത്തില്‍ ഒറ്റപ്പെട്ടുപോയിരുന്നു. എന്നാല്‍ ഇന്ന് പാലായില്‍ നിന്നും വെള്ളം ഇറങ്ങിയതോടെ കോട്ടയവും സമീപ പ്രദേശങ്ങളും വെള്ളത്തിനടിയിലായിരിക്കുകയാണ്. അയര്‍ക്കുന്നം, പേരൂര്‍, പൂവത്തും മൂട്, പാറേച്ചാല്‍, തിരുവഞ്ചൂര്‍, താഴത്തങ്ങാടി ഭാഗങ്ങളില്‍ നിന്നും ആളുകളെ സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. കുമരകം, അയ്മനം, ആര്‍പ്പൂക്കര, തിരുവാര്‍പ്പ് പഞ്ചായത്തുകളിലും വെള്ളം കയറിയിരിക്കുകയാണ്.

mazha

ആലപ്പുഴയില്‍ മഴ നേരിയ തോതില്‍ കുറഞ്ഞെങ്കിലും കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുകയാണ്. ഈ സാഹചര്യത്തിലാണ് ഇവിടെ ക്യാമ്പുകള്‍ തുടങ്ങിയത്. താഴ്ന്ന പ്രദേശങ്ങളിലും വീടുകളിലും വെള്ളമെത്തിതോടെ കുട്ടനാട് വെള്ളപൊക്ക ഭീഷണിയിലാണ്. ഇനിയും വെള്ളമുയര്‍ന്നാല്‍ കഴിഞ്ഞ വര്‍ഷത്തേതിന് സമാന സാഹചര്യമായിരിക്കും.

മുല്ലപ്പെരിയാര്‍ അണക്കെട്ടല്‍ ജലനിരപ്പ് ഉയര്‍ന്നതോടെ പെരിയാര്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. പെരിയാറിനെ നീരൊഴുക്ക് ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ മുല്ലപ്പെരിയാല്‍ സ്പില്‍വേയിലൂടെ പെരിയാറിലേക്ക് വെള്ളം തുറന്ന് വിട്ടാല്‍ അപകടമായിരിക്കും. അതേസമയം ഇടുക്കിയില്‍ ഇന്നും റെഡ് അലേര്‍്ട്ടാണ്. രാവിലെ മുഴല്‍ അതിതീവ്ര മഴക്ക് ശമനമുണ്ട്. രാജമലയില്‍ ഉരുള്‍പൊട്ടി മൂന്നാം ദിനമായ ഇന്നും തെരച്ചില്‍ തുടരുകയാണ്.

കേരളത്തില്‍ വരാനിരിക്കുന്ന ദിവസങ്ങളിലും അതിതീവ്രമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കുന്ന നിര്‍ദേശം. പൊതുജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം എന്നിവ മുന്നില്‍ കണ്ട് കൊണ്ടുള്ള തയ്യറെടുപ്പുകള്‍ നടത്താനും അതീവ ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.

ആലപ്പുഴ, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി, കാസറഗോഡ് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.നിലവില്‍ കഴിഞ്ഞ 4 ദിവസമായി ശക്തമായ മഴ ലഭിക്കുന്ന വയനാട്, ഇടുക്കി ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിലും ദുരന്ത സാധ്യത മേഖലകളില്‍ ഉള്ളവരെ ഉടനെ തന്നെ മുന്‍കരുതലിന്റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

English summary
Heavy rains continue in Central and Southern districts of kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X