കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശക്തിയാര്‍ജ്ജിച്ച് കാലവര്‍ഷം; വീടിന് മുകളില്‍ മരം വീണ് ഒരാള്‍ മരിച്ചു, 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തിപ്പെട്ടതോടെ മൂന്ന് ജില്ലകളില്‍ കേന്ദ്ര കലാവസ്ഥ നിരീക്ഷണം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴകനത്തതോടെ വടക്കന്‍ കേരളത്തിലെ പുഴകള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. കോഴിക്കോട് ജില്ലിയിലെ ഇരുവഞ്ഞിപ്പുഴയിലും ചാലിയാറിലും ജലനിരപ്പ് ഉയർന്നതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. അപകടസാധ്യത കണക്കിലെടുത്ത് അമ്പായത്തോട് 32 കുടുംബങ്ങളില്‍ നിന്നായി 132 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.

അട്ടപ്പാടില്‍ വീടിന് മുകളിലേക്ക് മരം വീണ് ഒരാള്‍ മരിച്ചു. ചുണ്ടകുളം കോളനിയിലെ കാര(50) ആണ് മരിച്ചത്. പലയിടത്തും മരം വീണ് ഗതാഗതം തടസപ്പെട്ടു. താമരശ്ശേരി ചുരത്തില്‍ രണ്ടാംവളവില്‍ മരം വീണതോടെ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. നിലമ്പൂര്‍ കരുളായി മുണ്ടാകടവ് കോളനിയില്‍ ഉരുള്‍പൊട്ടിയെങ്കിലും ആളാപയമില്ലാത്തത് ആശ്വാസമായി. ശക്തമായ കാറ്റിലും മഴയിലും വിവിധ ജില്ലകളില്‍ വ്യാപകനാശനഷ്ടമാണ് ഉണ്ടായത്. നിരവധി വീടുകള്‍ മരം വീണ് തകര്‍ന്നു. വാഹനങ്ങള്‍ക്കും കേടുപറ്റി.

heavy-rainfall

ഇടുക്കിയിലും കനത്ത മഴ തുടരുകയാണ്. കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ ഡാമുകളുടെ രണ്ട് ഷട്ടറുകള്‍ തുറക്കും. കാലവര്‍ഷം ശക്തമായി തുടരുന്നതിനാല്‍ കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, ഇടുക്കി, വയനാട് എന്നീ ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടര്‍മാര്‍ ഇന്ന് (വ്യാഴാഴ്ച) അവധി നല്‍കിയിട്ടുണ്ട്. ഞായറാഴ്ച വരെ മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

<strong>ഇന്ത്യ ഒന്നും നേരത്തെ അറിയിച്ചിരുന്നില്ല; കശ്മീർ വിഷയത്തിൽ നിലപാട് വ്യക്തമാക്കി അമേരിക്ക, വിശദീകരണം</strong>ഇന്ത്യ ഒന്നും നേരത്തെ അറിയിച്ചിരുന്നില്ല; കശ്മീർ വിഷയത്തിൽ നിലപാട് വ്യക്തമാക്കി അമേരിക്ക, വിശദീകരണം

<strong> രോഷം കടുപ്പിച്ച് പാകിസ്താൻ; ഹൈക്കമ്മിഷണറെ പുറത്താക്കിയതിന് പിന്നാലെ വ്യോമമേഖല ഭാഗികമായി അടച്ചു</strong> രോഷം കടുപ്പിച്ച് പാകിസ്താൻ; ഹൈക്കമ്മിഷണറെ പുറത്താക്കിയതിന് പിന്നാലെ വ്യോമമേഖല ഭാഗികമായി അടച്ചു

English summary
heavy rains continues in kerala; one dead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X