കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാൾ ഉൾക്കടലിലും ശാന്തസമുദ്രത്തിലും ന്യൂനമർദ്ദം, പ്രളയത്തിന് സാമാനമായ സംഭവമെന്ന് വിദഗ്ധർ!

Google Oneindia Malayalam News

പാലക്കാട്: കേരളത്തിൽ ഇടിയോടികൂടിയ പേമാരിക്കും കാറ്റിനും തീവ്രത കൂടി. ബംഗാൾ ഉൾക്കടലിലെ ന്യൂന മർദ്ദവും ശാന്ത സമുദ്രത്തിലെ രണ്ട് ന്യൂനമർദ്ദവും ചേർന്നതോടെയാണ് കേരളത്തിലെ കാലാവസ്ഥയ്ക്ക് പെട്ടെന്ന് മാറ്റമുണ്ടായത്. ഇടക്കാലത്ത് വഴി മാറി പോയ മഴ ബംഗാളഅ‍ ഉൾക്കടിലിലെ ന്യൂനമർദ്ദത്തോടെയാണ് തിരിച്ച് വന്നത്.

<strong>ഏറ്റുമാനൂരിലും ചേര്‍ത്തലയിലും മരം വീണു: എറണാകുളം- തിരുവനന്തപുരം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസം!</strong>ഏറ്റുമാനൂരിലും ചേര്‍ത്തലയിലും മരം വീണു: എറണാകുളം- തിരുവനന്തപുരം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസം!

കഴിഞ്ഞ പ്രളയ കേരളത്തിൽ മധ്യകേരളത്തിലുണ്ടായ സ്ഥിതിയാണ് ഇപ്പോൾ വടക്കൻ കേരളത്തിലും അനുഭവപ്പെടുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇതുപോലെ തുടർന്നാൽ വരും ദിവസങ്ങളിൽ കൂടുതൽ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിനു പിന്നാലെയുണ്ടായ ശാന്തസമുദ്രത്തിലെ രണ്ട് ചുഴലികളാണ് കാറ്റിന്റെയും മഴയുടെയും തീവ്രത ഇരട്ടിയാക്കിയതെന്നാണ് ഗവേഷകരുടെ നിരീക്ഷണം.

വടക്കോട്ട് കനത്ത മഴ

വടക്കോട്ട് കനത്ത മഴ


ഏതാണ്ട് മധ്യകേരളം മുതൽ‌ വടക്കോട്ടാണ് ഇടിയോട് കൂടിയ കനത്ത മഴ അനുഭവപ്പെടുന്നത്. തെക്കൻ ജില്ലകളിലും കനത്ത മഴ ലഭിക്കുന്നുണ്ടെങ്കിലും തീവ്രത കുറവാണ്. ചിലയിടങ്ങളിൽ മിന്നൽ ചുഴലിക്കു സമാനരീതിയിലാണ് കാറ്റും മഴയും. പെരുമ്പാവൂരിൽ കഴിഞ്ഞ ദിവസം അഞ്ച് മണിയോടെ ഒമ്പത് സെന്റീമിറ്റർ മഴ ലഭിച്ചത് ഇതിന് ഉദാഹരണമാണെന്നും ഗവേഷകർ വ്യക്തമാക്കുന്നു.

പരിസ്ഥിതി നാശം

പരിസ്ഥിതി നാശം


ഊട്ടി, നീലഗിരി വനമേഖല കേന്ദ്രീകരിച്ച് അഞ്ചു ദിവസമായി കനത്തമഴയാണ്. അട്ടപ്പാടിയിലെ ഭവാനി, ശിരുവാണി പുഴ കരകവിഞ്ഞു. മേഖലയിലെ പല കുടുംബങ്ങളും ഒറ്റപ്പെട്ടു കിടക്കുകയാണ്. അഞ്ച് ദിവസം കൂടി ശക്തമായ മഴയ്ക്ക് മുന്നറിയിപ്പുണ്ട്. അതേസമയം ഞായറാഴ്ചയോടെ മഴയുടെ ശക്തി കുറയുമെന്നും വിലയിരുത്തുന്നു. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി നാശത്തിന്റെ സ്വാധീനം അസാധാരണ മാറ്റത്തിനു പിന്നിലുണ്ടെന്ന വാദമായി പരിസ്ഥിതി പ്രവർത്തകരും രംഗത്തുണ്ട്.

ഇതുവരെ 27 മരണം

ഇതുവരെ 27 മരണം

ശക്തമായ മഴയിൽ 27മരണമാണ് ഇതുവരെയായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച മാത്രം ഒമ്പത് മരണങങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രുള്‍പൊട്ടിയ വയനാട് പുത്തുമലയില്‍ ഒരു മൃതദേഹം കണ്ടെത്തി. 50 ല്‍ കൂടുതല്‍ ആളുകള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കള്ളാടി മേഖല വരെ മാത്രമാണ് ഇപ്പോഴും പോകാന്‍ കഴിയുന്നത്. വയനാട് മേപ്പാടി ചൂരല്‍മലയില്‍ വന്‍ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്നവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ സജീവമായി.

പെരിയാറിൽ ജലനിരപ്പ് ഉയർന്നു

പെരിയാറിൽ ജലനിരപ്പ് ഉയർന്നു

സംസ്ഥാനത്തു കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 14 ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകളും അങ്കണവാടികളും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കാണ് അവധി. പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മഞ്ഞുമ്മല്‍ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ നിന്ന് ആളുകളെ മാറ്റി പാർപ്പിച്ചിരിക്കുകയാണ്.

നാല് ജില്ലകളിൽ റെഡ് അലേർട്ട്

നാല് ജില്ലകളിൽ റെഡ് അലേർട്ട്

നാല് ജില്ലകളില്‍ റെഡ് അലര്‍ട്ടും അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. . ഞായറാഴ്ചവരെ കാലവര്‍ഷം അതിശക്തമായി തുടരുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു.

Recommended Video

cmsvideo
പ്രളയത്തെ അതിജീവിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക
ഏറ്റവും കൂടുതൽ മഴ വയനാട്

ഏറ്റവും കൂടുതൽ മഴ വയനാട്

കേന്ദ്ര ജല കമ്മീഷൻ കേരളത്തിന് പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് വ്യാഴാഴ്ച ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് വയനാട് ജില്ലയിലാണ്. മാനന്തവാടിയില്‍ 259 മില്ലി മീറ്ററും വൈത്തിരിയില്‍ 244 മില്ലി മീറ്ററും മഴ പെയ്തു. കുപ്പാടിയില്‍ 188 മി. മീറ്റര്‍ മഴ ലഭിച്ചപ്പോള്‍ അമ്പലവയലില്‍ 121.1മി. മീറ്ററും മഴ പെയ്തു. കണ്ണൂര്‍ ഇരിക്കൂറില്‍ 156 മി. മീറ്റര്‍ മഴപെയ്തു. മലപ്പുറം ജില്ലയില്‍ നിലമ്പൂരിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്. 106.2 മി. മീറ്ററാണ് നിലമ്പൂരില്‍ വ്യാഴാഴ്ച പെയ്ത മഴ. പാലക്കാട് നഗരത്തില്‍ 70.9 മി. മീറ്റര്‍ മഴ പെയ്തു.

English summary
Heavy rains in Northern Kerala, Low-pressure in the Bay of Bengal and the Pacific
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X