ആം ആദ്മി പാര്‍ട്ടിയുടെ ഫേസ്ബുക്ക് ലൈക്ക് ഒരു ലക്ഷം
തിരുവനന്തപുരം: ആം ആദ്മിപാര്‍ട്ടി ദില്ലിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിനെ തുടര്‍ന്ന് പാര്‍ട്ടിയുടെ സംസ്ഥാന ഫേസ്ബുക്ക് പേജിലും വെബ്‌സൈറ്റിലും വന്‍ തിരക്ക്. ഒരു ദിവസം ശരാശരി രണ്ടു ലക്ഷത്തോളം ഹിറ്റുകളാണ് വെബ്‌സൈറ്റില്‍ ലഭിക്കുന്നത്. ഫേസ്ബുക്ക് പേജിലെ ലൈക്കാകട്ടെ ചുരുങ്ങിയ കാലം കൊണ്ട് ഒരു ലക്ഷം കവിയുകയും ചെയ്തു. കേരളത്തിലെ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ പേജ് ഇത്തരത്തില്‍ ജനപ്രിയമാകുന്നത് ഇതാദ്യമായാണ്.
ഓണ്‍ലൈനിലൂടെ അദ്ഭുതകരമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫോണ്‍കോണുകളും മെയിലുകളും തുരുതുരാ വന്നുകൊണ്ടിരിക്കുകയാണ്. സന്ദര്‍ശകരെ താങ്ങാന്‍ കഴിയാതെ വെബ്‌സൈറ്റ് പോലും ഡൗണായി-എഎപി സംസ്ഥാന വക്താവ് അറിയിച്ചു.

കേരളത്തില്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ മെംബര്‍ഷിപ്പ് സൗകര്യം ലഭ്യമാണ്. ജനുവരിയോടു കൂടി ഓഫ് ലൈന്‍ സൗകര്യവും നിലവില്‍ വരും. പത്തു രൂപയാണ് മെംബര്‍ഷിപ്പ് ചാര്‍ജ്. പാര്‍ട്ടിയില്‍ അംഗമാവണമെന്ന ആവശ്യവുമായി നിരവധി പേര്‍ സമീപിക്കുന്നുണ്ട്-പാര്‍ട്ടി സംസ്ഥാന നിര്‍വാഹകസമിതി അംഗം റാല്‍മോള്‍ പറഞ്ഞു.
പാര്‍ട്ടി സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകണമെന്ന ആവശ്യം സജീവമായി പരിഗണിക്കുന്നുണ്ട്. ഉചിതമായ സമയത്ത് തീരുമാനമെടുക്കും. എല്‍ഡിഎഫ്-യുഡിഎഫ് ഒത്തൂതീര്‍പ്പ് രാഷ്ട്രീയത്തോട് വിയോജിപ്പുള്ള യുവജനങ്ങളാണ് ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണയുമായി രംഗത്തുള്ളത്.












Click it and Unblock the Notifications